Latest Updates
-
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും -
റാഞ്ചിയിൽ ഇന്ത്യയുടെ കരുത്ത് തെളിയുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20: പിച്ചും കാലാവസ്ഥയും അറിയേണ്ടതെല്ലാം -
15-ാം വയസ്സിൽ 115 കിലോ, ഇന്ന് സിക്സ് പാക്ക്! ഡോൺ മൈക്കലിന്റെ അമ്പരപ്പിക്കുന്ന ഫിറ്റ്നസ് രഹസ്യം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണായക സമയം! -
ഒക്ടോബർ 9: ഇന്നത്തെ ബ്രഹ്മയോഗവും സർവാർത്ഥ സിദ്ധിയും; ശുഭകാര്യങ്ങൾക്ക് മുൻപ് ഈ സമയം ശ്രദ്ധിക്കൂ
ആലിംഗനത്തിനായി കൊതിക്കുന്ന നിമിഷങ്ങള്‍...
ചിലപ്പോള്‍ ഒരു ആലിംഗനത്തിലൂടെ നമ്മുടെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാം. മാനസിക സംഘര്‍ഷം ഏറ്റവും കൂടുതല്‍ അനുഭവിയ്ക്കുന്ന സമയത്ത് നുമ്മുടെ പങ്കാളിയില്‍ നിന്നും ലഭിയ്ക്കുന്ന ആലിംഗനത്തിന് എത്രത്തോളം വിലയുണ്ടെന്നതാണ് നമ്മള് മനസ്സിലാക്കേണ്ടത്.
ഏത് ആലിംഗനമായാലും അതിന്റേതായ പ്രത്യേകതയും അര്‍ത്ഥവും എല്ലാം ഒന്നു വേറെ തന്നെയാണ്. ഒരു ആലിംഗനത്തിന് പറയാതെ പറയാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ദമ്പതികള്‍ തമ്മിലുള്ള മാനസിക ഐക്യം
പലപ്പോഴും മാനസിക ഐക്യമില്ലാത്തതാണ് പല ബന്ധങ്ങളുടേയും തകര്‍ച്ചയ്ക്ക് കാരണ. അതുകൊണ്ട് തന്നെ മാനസികമായുള്ള അടുപ്പത്തെ സൂചിപ്പിക്കാനും അതിന്റെ തീവ്രത മനസ്സിലാക്കാനും ആലിംഗനത്തിലൂടെ കഴിയും.

ശാരീരികാരോഗ്യത്തിനും സഹായിക്കുന്നു
ആലിംഗനങ്ങള്‍ നടക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലെ ഹോര്‍മോണിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കുന്നു. ഇത് നമ്മുടെ മാനസികവും ശആരീരികവുമായ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ആലിംഗനത്തിലൂടെ കഴിയുന്നു. മാത്രമല്ല നമ്മുടെ രക്തകോശങ്ങളുടെ ആയുസ്സും ആലിംഗനത്തിലൂടെ വര്‍ദ്ധിക്കുന്നു.

നെഗറ്റീവ് ചിന്തകളെ പുറത്ത് നിര്‍ത്തുന്നു
നമ്മുടെ മനസ്സിലുള്ള നെഗറ്റീവ് ചിന്തകളെ പുറത്തു നിര്‍ത്തുന്നതിന് ആലിംഗനത്തിലൂടെ കഴിയുന്നു. ഇത് നമ്മുടെ മനസ്സില്‍ കൂടുതല്‍ പോസിറ്റീവ് ചിന്തകള്‍ നിറയ്ക്കാന്‍ കാരണമാകുന്നു.

മാനസിക സന്തോഷം നല്കുന്നു
മാനസിക സമ്മര്‍ദ്ദം അനുഭവിയ്ക്കുന്നവരാണെങ്കില് മാനസിക സന്തോഷത്തിലേക്കെത്തിക്കാന് ചിലപ്പോള്‍ ആലിംഗനത്തിലൂടെ കഴിയുന്നു.

ബന്ധങ്ങള്‍ക്ക് അടിസ്ഥാനം നല്കുന്നു
പരസ്പരം മനസ്സിലാക്കാനും ആശയവിനിമയം ചെയ്യാനുമുള്ള നമ്മുടെ കഴിവിനെ ഉയര്‍ത്തുന്നതിനും ആലിംഗനത്തിലൂടെ കഴിയുന്നു.

വ്യക്തിത്വത്തെ സ്വാധീനിയ്ക്കുന്നു
പലപ്പോഴും ഒരു ആലിംഗനം നമ്മുടെ വ്യക്തിത്വത്തെത്തന്നെ സ്വാധീനിയ്ക്കുന്നു. ക്ഷമയില്ലാത്തയാള്ക്ക് ക്ഷമിക്കാനും അമിത ദേഷ്യക്കാരന്‍ ദേഷ്യം കുറയ്ക്കാനുമുള്ള നല്ലൊരു വഴിയാണ് പലപ്പോഴും ആലിംഗനം.



Click it and Unblock the Notifications
