Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഉയരമുള്ള പയ്യന്‍സിന് ഒരു സന്തോഷവാര്‍ത്ത
എന്തിനെനിക്കിത്ര ഉയരം തന്നു ദൈവമേ എന്നു ചിന്തിച്ചു തുടങ്ങിയോ നിങ്ങള്‍? എങ്കില്‍ ഗയ്സ് നിങ്ങളിനി വിഷമിക്കേണ്ട, കാരണം ഇപ്പോഴത്തെ പെണ്പിള്ളേര്ക്കിഷ്ടം ഉയരം കൂടിയ ചുള്ളന്മാരെയാണത്രേ. പലര്‍ക്കും ഉയരക്കൂടുതല്‍ കാരണം പല പ്രശ്നങ്ങളും നേരിടേണ്ടിയും വന്നിട്ടില്ലേ. എന്നാല്‍ ഇനി അല്പം സന്തോഷിക്കാം. കാരണം ഈ ഉയരക്കൂടുതല്‍ നിങ്ങള്ക്കനുഗ്രഹമായി മാറാന്‍ പോകുകയാണ്.

ഉയരക്കൂടുതലുള്ള പുരുഷന്മാരെയാണ് തങ്ങളുടെ പങ്കാളികളായി സ്ത്രീകള്‍ ആഗ്രഹിക്കുന്നതെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. സൗത്ത് കൊറിയയില്‍ സിയോളിലെ കൊങ്കുങ്ക് സര്‍വ്വകലാശാല നടത്തിയ പഠനത്തിലാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. സൗത്ത് കൊറയയില്‍ ഇങ്ങനൊരു പഠനം നടത്തിയാല്‍ കേരളത്തിലെ പയ്യന്സിനെ എങ്ങന ബാധിയ്ക്കും എന്നാലോചിച്ചു വിഷമിക്കേണ്ട, കാരണം കേരളത്തിലും സമാന സ്ഥിതി തന്നെയാണ് എന്നാണ് മൊത്തത്തിലുള്ള നിഗമനം. ഉയരം കൂട്ടാന്‍ സ്വാഭാവിക വഴികള്‍
കാമുകീ കാമുകന്മാരോ, ഭാര്യാഭര്ത്താക്കന്മാരോ ആരുമാകട്ടെ ഉയരക്കൂടുതലുള്ളവര്‍ കൂടുതല്‍ സന്തോഷത്തോടെ ജീവിയ്ക്കുന്നു എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഉയരക്കൂടുതലുള്ള പുരുഷന്മാരുടെയടുത്ത് തങ്ങള്‍ സുരക്ഷിതരാണെന്നാണ് പല സ്ത്രീകളുടേയും വിശ്വാസം. മാത്രമല്ല ഏത് പ്രതിസന്ധികള്‍ തരണം ചെയ്യാനും ഇവര്‍ തയ്യാറാണെന്നതും സ്ത്രീകളെ ഉയരക്കൂടുതലുള്ള പുരുഷന്മാരിലേക്ക് ആകൃഷ്ടരാക്കുന്നു.

48.9 ശതമാനം സ്ത്രീകളും ആഗ്രഹിക്കുന്നത് അവരുടെ ഭര്‍ത്താവ് അല്ലെങ്കില്‍ കാമുകന് ഉയരക്കൂടുതലുള്ളയാളായിരിക്കണം എന്നതാണ്. മാത്രമല്ല ഇവരുടെ പഠനത്തില്‍ ദാമ്പത്യത്തിലെ ഏറ്റവും സന്തോഷം കൂടിയ കാലം എന്നു പറയുന്നത് 18 വര്‍ഷമാണെന്നാണ് പറയപ്പെടുന്നത്. ആരോഗ്യത്തിന് ഉയരം പ്രശ്നമോ?



Click it and Unblock the Notifications
