Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സൗഹൃദത്തിനപ്പുറമായിരുന്നോ ആ ബന്ധം?
നമ്മുടെ ചില സൗഹൃദങ്ങള് കൂടുതല് ആഴമേറിയതാകുകയും ഗാഡമായ അടുപ്പം രൂപപ്പെടുകയും ചെയ്യും. അതോടെ കേവലം സൗഹൃദം എന്നതിലുപരിയായി അത് വളരും.
ആ വ്യക്തിയോടുള്ള നിങ്ങളുടെ വികാരം വാക്കുകളാല് രേഖപ്പെടുത്താന് സാധിക്കുന്നതായിരിക്കില്ല. സൗഹൃദം അയാളില്ലാതെ ജീവിക്കാനാവില്ല എന്ന മാനസികാവസ്ഥയിലേക്കെത്തിക്കും. അത്തരം ബന്ധങ്ങള് തിരിച്ചറിയാന് സഹായിക്കുന്ന ചില ലക്ഷണങ്ങള് ഇതാ.

എല്ലാ ദിവസവും ഫോണിലുള്ള സംസാരം
എല്ലാ ദിവസവും ഫോണില് പരസ്പരം സംസാരിക്കും. നിങ്ങള്ക്ക് അതില് പ്രശ്നം തോന്നുകയുമില്ല. ഇത് നിങ്ങളുടെ സുഹൃത്തുമായുള്ള പ്രണയത്തിന്റെ സൂചനയാണ്.

രഹസ്യങ്ങള് പങ്കുവെയ്ക്കുന്നു
അടുപ്പം വര്ദ്ധിക്കുമ്പോള് രണ്ടാമതൊന്ന് ചിന്തിക്കാതെ നിങ്ങളുടെ രഹസ്യങ്ങള് അവളോട് പറയാന് തുടങ്ങും.

സംരക്ഷണ ബോധം
അവളെ സംരക്ഷിക്കുന്നത് നിങ്ങളുടെ ചുമതലയായി പരിഗണിക്കും. ഇത് നിങ്ങള്ക്ക് അവള് ഒരു സുഹൃത്തു മാത്രമല്ല എന്നതിന്റെ വ്യക്തമായ സൂചനയാണ്.

അസൂയ
നിങ്ങള് മറ്റു പെണ്കുട്ടികളുമായി അടുപ്പം കാണിക്കുകയും അവര്ക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുമ്പോള് അവള്ക്ക് അവഗണിക്കപ്പെട്ടതായി തോന്നും.

നിങ്ങളുടെ പ്രശ്നങ്ങള് അവളെ ആശങ്കപ്പെടുത്തുന്നു
അവള് നിങ്ങള്ക്ക് പ്രത്യേക ശ്രദ്ധ നല്കുന്നു. നിങ്ങള് സന്തോഷവാനല്ലെങ്കില് കാരണം അറിയാനായി അവള് ശ്രമിക്കും.

സുഹൃത്തുക്കളുടെ മോശമായ സംസാരം
അവളുടെ സുഹൃത്തുക്കള് നിങ്ങളെക്കുറിച്ച് മോശമായി സംസാരിച്ചാലും അവള് നിങ്ങളുടെ കൂടെ നില്ക്കും.

ഭക്ഷണം കഴിക്കാന് പുറത്ത് പോകല്
പുറത്ത് നിന്ന് ഭക്ഷണം കഴിക്കല് ഒരു സാധാരാണ കാര്യമാകുകയും, നിങ്ങള് ആ സമയം ആസ്വദിക്കുകയും ചെയ്യും. ഒരു ദിവസം അവളോട് നിങ്ങള്ക്കുള്ള വികാരം തുറന്ന് പറയുകയും അവള് എന്തു മറുപടി പറയുന്നു എന്ന് കേള്ക്കുകയും ചെയ്യുക.



Click it and Unblock the Notifications
