Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഈ സ്നേഹം ആത്മാര്‍ത്ഥമാണോ?
നിങ്ങളുടെ പുരുഷന് നിങ്ങളെ എത്രത്തോളം സ്നേഹിക്കുന്നു എന്നറിയാനുള്ള പ്രധാന ലക്ഷണങ്ങള്‍ ഏതൊക്കെ?
നിങ്ങള്‍ ഒരു ഭാര്യയോ കാമുകിയോ ആണോ? എങ്കില്‍ നിങ്ങള്‍ക്ക് ഉണ്ടാകാവുന്ന ഏറ്റവും വലിയ ഒരു സംശമായിരിക്കും നിങ്ങളുടെ കാമുകന്/ഭര്‍ത്താവിന് നിങ്ങളുടെ ബന്ധത്തില്‍ എത്രത്തോളം ആത്മാര്‍ത്ഥത ഉണ്ടെന്നുള്ള കാര്യം.
ഇന്നത്തെ കാലത്ത് മിക്കവാറും സ്ത്രീകള്‍ക്ക് തോന്നുന്ന ഒരു സംശയമാണിത്. പക്ഷെ ഇതിന് ഉത്തരം കണ്ടെത്താന്‍ പങ്കാളിയോട് നേരിട്ട് ചോദിക്കാനും സാധിക്കില്ല.
അതിനാല്‍ ഈ ചോദ്യം ഉള്ളിലൊതുക്കി പങ്കാളിയെ സംശദൃഷ്ടിയോടെ നോക്കിക്കാണുന്നവര്‍ ഒട്ടും കുറവല്ല. ഇനി ആ സംശയം മനസ്സില്‍ നിന്ന് കളയാം. നിങ്ങളുടെ പുരുഷന് നിങ്ങളെ എത്രത്തോളം സ്നേഹിക്കുന്നു എന്നറിയാനുള്ള പ്രധാന ലക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

അയാള്‍ നിങ്ങളുടെ കാര്യങ്ങളില്‍ നല്ലവണ്ണം ശ്രദ്ധിക്കുന്നു
നിങ്ങള്‍ക്ക് എന്തെങ്കിലും നല്ലത് സംഭവിക്കുമ്പോള്‍ അതില്‍ സന്തോഷിക്കുന്നയാളാണ് നിങ്ങളുടെ കാമുകനോ ഭര്‍ത്താവോ എങ്കില്‍, ഒരിക്കലും നിങ്ങള്‍ അയാളെ വിട്ടുപോകരുത്. അയാള്‍ നിങ്ങളുടെ നല്ലതും മോശമായതുമായ സമയങ്ങളില്‍ നിങ്ങളുടെ കൂടെ തന്നെ നില്ക്കും. പിറന്നാള്‍, ക്രിസ്തുമസ് പോലെയുള്ള വിശേഷദിവസങ്ങളില്‍ മാത്രമല്ല, അല്ലാതെയും അയാള്‍ നിങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.

അയാള്‍ ഏറ്റവും നല്ലത് മാത്രം നിങ്ങള്‍ക്ക് നല്കാന് ശ്രദ്ധിക്കുന്നു
നിങ്ങളുടെ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം അയാള്‍ സമയം ചിലവഴിക്കുകയാണെങ്കില്‍ അതിനര്‍ഥം നിങ്ങള്‍ക്ക് ഏറ്റവും നല്ലത് ലഭിക്കണം എന്ന് ആഗ്രഹിക്കുന്നയാളാണ് അയാള്‍ എന്നാണ്. മാത്രമല്ല, നിരുപാധികരമായ പിന്തുണയുമായി അയാള്‍ എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും.

അയാള്‍ നിങ്ങളെ നന്നായി പരിചരിക്കുന്നു
നിങ്ങളുടെ വികാരങ്ങളെയും ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും തന്റെതിനേക്കാള്‍ പ്രാധാന്യം കല്‍പ്പിക്കുന്നയാളാണ് അയാളെങ്കില്‍, നിങ്ങളോടുള്ള അയാളുടെ സ്നേഹം ആത്മാര്‍ഥമാണ്.

അയാള്‍ നിങ്ങളുടെ കൂടെ സമയം ചിലവഴിക്കുന്നു.
നിങ്ങളുടെ കൂടെ ചിലവഴിക്കാന്‍ അയാള്‍ എപ്പോഴും സമയം കണ്ടെത്തുന്നുവെങ്കില്‍, ഒരിക്കലും നിങ്ങള്‍ അയാളെ വിട്ടുപോകരുത്.

അയാള്‍ നിങ്ങള്‍ക്ക് മുന്‍ഗണന നല്കുന്നു
അയാളുടെ ഭാവികാര്യങ്ങളില്‍ നിങ്ങളും ഒരു ഭാഗമാണെങ്കില്‍ അതിനര്‍ത്ഥം അയാളുടെ മനസ്സില്‍ എപ്പോഴും നിങ്ങളുണ്ട് എന്നാണ്. നിങ്ങളോടൊപ്പം ഇരിക്കാന്‍ അയാള്‍ എപ്പോഴും സമയം കണ്ടെത്തും.

അയാള്‍ നിങ്ങളുടെ ബന്ധം മറ്റുള്ളവര്‍ക്ക് മുന്പില് വെളിവാക്കുന്നു
പൊതുസ്ഥലത്ത് വച്ച് അയാള്‍ നിങ്ങളെ കെട്ടിപ്പിടിക്കുകയും നിങ്ങളുടെ കൈയ്യില്‍ പിടിച്ചു നടക്കുകയും ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ കാമുകന്/ഭര്‍ത്താവെന്ന നിലയില്‍ അയാള്‍ സന്തുഷ്ടനാണെന്നും അത് മറ്റുള്ളവര്‍ കൂടി അറിയണം എന്നാഗ്രഹിക്കുന്നയാളാണ് അയാള്‍ എന്നുമാണ് അതിനര്‍ത്ഥം. അങ്ങിനെയെങ്കില്‍, അയാള്‍ കുടുബത്തിലെയും ജോലി സംബന്ധമായതുമായ എല്ലാ ചടങ്ങുകള്‍ക്കും നിങ്ങളോടൊപ്പം ഒരുമിച്ച് പോകാനും താല്പര്യപ്പെടും.

സത്യസന്ധത
അയാള്‍ തന്റെ പൂര്വ്വബന്ധങ്ങളെയും മറ്റ് രഹസ്യങ്ങളെയും കുറിച്ച് നിങ്ങളോട് തുറന്ന് സംസാരിച്ചിട്ടുണ്ടെങ്കില്‍, അയാള്‍ നിങ്ങളുടെ ബന്ധത്തില്‍ ആത്മാര്‍ത്ഥതയുള്ള ആളാണ്. അങ്ങിനെയുള്ള ആള് എപ്പോഴും തന്റെ വാക്ക് പാലിക്കാനും നിങ്ങളുടെ എല്ലാ വിധ പ്രശ്നങ്ങള്‍ പരിഹരിക്കാനും അതുവഴി നിങ്ങളെ സന്തോഷിപ്പിക്കാനും ആത്മാര്‍ത്ഥമായി പരിശ്രമിക്കും.



Click it and Unblock the Notifications