Latest Updates
-
വീട്ടിലെ ലോക്കർ ഈ ദിശയിലാണോ? സമ്പത്തും ഐശ്വര്യവും വരാൻ വാസ്തു പറയുന്ന രഹസ്യങ്ങൾ ഇതാ -
നവരാത്രിയിൽ വീട്ടിൽ ഐശ്വര്യം നിറയണോ? വാസ്തു പ്രകാരം ഈ കാര്യങ്ങൾ മറക്കരുത്, ഭാഗ്യം തേടിയെത്തും! -
ഐഎസ്എൽ 2026-27: കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോരാട്ടം നാളെ; കളി കാണാൻ അറിയേണ്ടതെല്ലാം -
ചന്ദ്രദർശനം 2026: ഒക്ടോബർ 11-ന് ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ഐശ്വര്യം കൂടെയുണ്ടാകും! -
കേരളത്തിൽ കനത്ത മഴ: 4 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ജാഗ്രത പാലിക്കുക! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ
പെണ്ണിന് സ്നേഹം മാത്രം പോര...
ഒരു പ്രണയ ബന്ധം തുടങ്ങുമ്പോള്‍ നിങ്ങളുടെ കാമുകിയ്ക്ക് നിങ്ങളായിരിക്കും ലോകത്തിലെ ഏറ്റവും നല്ല വ്യക്തി. നിങ്ങളുടെ നെഗറ്റീവ് സ്വഭാവങ്ങളൊന്നും അവിടെ പ്രശ്നമായിരിക്കില്ല.
അതുകൊണ്ട് തന്നെയാണ് പഴമക്കാര്‍ പറയുന്നത് പ്രണയത്തിന് കണ്ണില്ല എന്ന്. എന്നാല്‍ പ്രണയത്തിലായിരിക്കുമ്പോള്‍ കാമുകനില്‍ നിന്ന് കാമുകി ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. വിവാഹം കഴിഞ്ഞാലും അത്തരം കാര്യങ്ങള്‍ മുറുകെ പിടിച്ച് ജീവിയ്ക്കാനായിരിക്കും ഇവരുടെ ആഗ്രഹവും.
ഇത്തരത്തില്‍ തന്റെ പങ്കാളിയില്‍ നിന്നും എന്തൊക്കെ കാര്യങ്ങളാണ് ഇവര്‍ ആഗ്രഹിക്കുന്നത് എന്ന് നോക്കാം. പുരുഷന്മാര്‍ക്കറിയാത്ത ചില സ്ത്രീസ്വഭാവങ്ങള്

ആലിംഗനം
എത്ര ദേഷ്യപ്പെട്ടും പരിഭവിച്ചും ഇരിയ്ക്കുന്ന പ്രണയിനിയാകട്ടെ നിങ്ങളുടെ ഒരു ആലിംഗനത്തിലൂടെ പലപ്പോഴും ഈ പ്രശ്നങ്ങളെല്ലാം മാറുന്നതായിരിക്കും. ഒരു ആലിംഗനത്തിന് മാറ്റാന്‍ പറ്റാത്ത പ്രശ്നങ്ങള്‍ ഒന്നുമില്ല എന്നതാണ് സത്യം.

സ്നേഹം പ്രകടിപ്പിക്കുക
സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ് എന്നതാണ് മറ്റൊന്ന്. പ്രത്യേകിച്ച് പല പുരുഷന്മാരും സ്നേഹം പ്രകടിപ്പിക്കില്ല, അത് പലപ്പോഴും ഉള്ളിലടക്കിപ്പിടിച്ച് നില്ക്കും. എന്നാല്‍ പരസ്യമായ സ്നേഹ പ്രകടനം പലപ്പോഴും സ്ത്രീകള്‍ ആഗ്രഹിക്കുന്നതാണ്.

ഇടയ്ക്ക് പുറത്തു പോകുന്നത്
എത്രയൊക്കെ സമയമില്ലെങ്കിലും സമയം കണ്ടെത്തി പുറത്ത് പോകുന്നത് നിങ്ങളുടെ ബന്ധത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു. അവള്‍ക്കായി നിങ്ങള്‍ സമയം കണ്ടെത്തുന്നു എന്നത് അവള്‍ക്ക് നിങ്ങളോടുള്ള സ്നേഹവും വിശ്വാസവും വര്‍ദ്ധിപ്പിക്കുന്നു.

പാചകം ചെയ്യുന്നത്
അടുക്കളയിലാണെങ്കിലും പാചകം ചെയ്യുന്നത് പലപ്പോഴും സ്ത്രീകളാണ്. എന്നാല്‍ പങ്കാളിയോടൊപ്പം അല്പ നേരം അടുക്കളയില്‍ സഹായിക്കുന്നതും എന്തുകൊണ്ടും ബന്ധത്തെ വളരെ ശക്തിയുള്ളതാക്കും.

ഒരുമിച്ചുള്ള ഉറക്കം
തിരക്കുകളില്‍ പലരും ഉറങ്ങാന്‍ പോലും മറന്നു പോകുന്നു. ഇത് നിങ്ങളുടെ ബന്ധത്തെ തകര്‍ക്കുകയാണ് ചെയ്യുന്നത്. ശാരീരികമായ അടുപ്പം എന്നതിലുപരി ഒരുമിച്ച് ഉറങ്ങുന്നത് മാനസികമായ അടുപ്പം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

ഇടയ്ക്കിടെയുള്ള ചുംബനം
നിങ്ങള്‍ക്കുള്ളിലുള്ള പ്രണയത്തെ തുറന്ന് കാണിയ്ക്കുന്നതാണ് പലപ്പോഴും നിങ്ങള്‍ പങ്കാളിയ്ക്ക് നല്കുന്ന ചുംബനം. എത്ര വലിയ അടങ്ങാത്ത ദേഷ്യമാണെങ്കിലും ഒരു ചുംബനത്തിലൂടെ ഇതിനെയെല്ലാം നമുക്ക് മാറ്റിമറിയ്ക്കാവുന്നതാണ്.



Click it and Unblock the Notifications
