Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സ്ത്രീകള്‍ കാമുകനെ ഉപേക്ഷിയ്ക്കുന്നത്...
ബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു പോവുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രണയനൈരാശ്യം ഏറെ ബാധിക്കുക സ്ത്രീകളെയാവും. എന്നിരുന്നാലും കടുത്ത പരീക്ഷണത്തിലൂടെ അവര്‍ കടന്നു പോരും.
എല്ലാ ബന്ധങ്ങളും നല്ലതാണെന്നും അവയുടെ നിലനില്‍പ്പ് പങ്കാളികളുടെ പ്രവൃത്തിയെ ആശ്രയിച്ചാണിരിക്കുന്നതെന്നും നിങ്ങള്‍ പറയുമായിരിക്കും. എന്നാല്‍ ചില നല്ല ബന്ധങ്ങള്‍ ദുരന്തത്തില്‍ അവസാനിക്കും. എന്നാല്‍ ഇത് നല്ലതിന് ആയിരിക്കുകയും ചെയ്യും. ചില സ്ത്രീകള്‍ ബന്ധം ഉപേക്ഷിക്കാനുള്ള കാരണം മനസിലാക്കാന്‍ തുടര്‍ന്ന് വായിക്കുക.

1. വിശ്വാസം നശിക്കുന്നു
നിങ്ങള്‍ ഒരു ബന്ധത്തിലായിരിക്കുമ്പോള്‍ രണ്ടുപേര്‍ക്കും 100 ശതമാനം പരസ്പര വിശ്വാസം ഉണ്ടായിരിക്കണം. വിശ്വാസം എന്ന ഈ സുപ്രധാന ഘടകം നശിച്ചാല്‍ ആ ബന്ധത്തില്‍ തുടരാന്‍ പിന്നീട് കാരണങ്ങളൊന്നും ഉണ്ടാകില്ല.

2. ആശയവിനിമയത്തിലെ പോരായ്മ
ബന്ധങ്ങള്‍ പ്രാവര്‍ത്തികമാകണമെങ്കില്‍ ആശയവിനിമയം ആവശ്യമാണ്. പരസ്പരം പങ്കുവെയ്ക്കാനുള്ള സമയം ഇല്ലെങ്കില്‍ ഒരു ബന്ധം അതിന്റെ പരിസമാപ്തിയിലെത്തും.

3. പ്രതീക്ഷകള്‍ അവസാനിക്കുന്നു
പരസ്പരമുള്ള പ്രതീക്ഷകള്‍ യുക്തിരഹിതമാകുമ്പോള്‍ ബന്ധത്തില്‍ പിന്നീടൊന്നും അവശേഷിച്ചിട്ടുണ്ടാകില്ല. വ്യത്യസ്ഥമായ പ്രതീക്ഷകളും ഒരു പ്രശ്നമായിത്തീരും. സ്ത്രീകള്‍ ബന്ധം അവസാനിപ്പിക്കാനുള്ള ഒരു പ്രധാന കാരണമാണിത്.

4. ചേര്‍ച്ചയില്ലായ്മ
ബന്ധത്തിലെ ഒരു പ്രധാന ഘടകമാണ് പരസ്പരമുള്ള പൊരുത്തം. ഇത് രണ്ടുപേരെ ഒന്നായി മാറാന്‍ സഹായിക്കും. നിങ്ങള്‍ക്ക് ചില ഹോബികളും, ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടാകും. എന്നാല്‍ അവയോട് പൊരുത്തപ്പെടാനാകാതെ വരുന്നത് പരസ്പരമുള്ള ചേര്‍ച്ച ഇല്ലാതാക്കും.

5. അധിക്ഷേപം
തങ്ങളുടെ പങ്കാളികള്‍ അധിക്ഷേപിക്കുന്നവരാണെങ്കില് സ്ത്രീകള്‍ ആ ബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കും. ഇത് ബുദ്ധിപരവും ശരിയുമായ ഒരു തീരുമാനമാണ്.

6. അടുപ്പം ഇല്ലായ്മ
സ്ത്രീകള്‍ ദിവസം മുഴുവനും തങ്ങളുടെ പങ്കാളികളുമായി ചേര്‍ന്ന് നില്ക്കാന് ആഗ്രഹിക്കുന്നവരാണ്. ചില പുരുഷന്മാര് അത്തരക്കാരല്ല. ഇത് സ്ത്രീകളെ തങ്ങളുടെ ബന്ധത്തില്‍ നിന്ന് പിന്മാറാന് പ്രേരിപ്പിക്കും.

7. വിരസത
ബന്ധങ്ങളിലെ അപകടകരമായ ഒരു കാര്യമാണ് വിരസത. നല്ല നിലയിലുള്ള ബന്ധങ്ങളെ ഇത് തകര്‍ത്തുകളയും. നിങ്ങളുടെ പങ്കാളിക്കൊപ്പമുള്ള ജീവിതത്തില്‍ വിരസത അനുഭവപ്പെട്ടാല്‍ അത് അയാളോട് തുറന്ന് പറയാനുള്ള സത്യസന്ധത കാണിക്കുക. അത് അയാളെ നല്ലൊരു വ്യക്തിയായി മാറാന്‍ സഹായിച്ചേക്കാം.



Click it and Unblock the Notifications
