Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ദുല്‍ഖറിന് ഇക്കാര്യം നേരത്തേ അറിയാമായിരുന്നു?
'നീ ചുംബിച്ച കവിളിണയില്‍ മറ്റാരും ചുംബിക്കാതിരിക്കാന്‍ ഞാന്‍ തീര്‍ത്ത വേലിയാണീ കള്ളത്താടി,' ചാര്‍ലി സിനിമയേക്കാള്‍ ഇപ്പോള്‍ ഹിറ്റായി മാറിയിരിക്കുന്നത് ഈ സംഭാഷണമാണ്. എന്നാല്‍ ദുല്‍ഖര്‍ ആ പറഞ്ഞതിനു പിന്നില്‍ അല്പം സത്യമില്ലേ എന്ന് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്.
മീശയും താടിയും വെട്ടി ക്ലീന്‍ ആയി പ്രേമിക്കാന്‍ നടക്കുന്നവര്‍ക്കാണ് ഈ താക്കീത്. ഇത്രയും ക്ലീന്‍ ആയി നടന്നിട്ടും ഒരു പെണ്‍കുട്ടിയും തിരിഞ്ഞു നോക്കിയില്ലേ, എന്നാല്‍ ഇനി വിഷമിക്കേണ്ട ചാര്‍ലി സ്റ്റൈലില്‍ ആയില്ലെങ്കിലും താടി വളര്‍ത്താന്‍ ശ്രമിച്ചു നോക്കൂ. ഏത് വളയാത്ത പെണ്ണും വളയും എന്നാണ് നമ്മുടെ താടിക്കാരായ ഗവേഷകര്‍ പറയുന്നത്. എന്താണ് ഈ താടിയ്ക്കു പിറകിലുള്ള രഹസ്യം?
പെണ്‍കുട്ടികള്‍ക്ക് പ്രേമിക്കാനും വിവാഹം കഴിയ്ക്കാനും താല്‍പ്പര്യം താടിക്കാരായ പുരുഷന്മാരെയാണത്രേ. എന്താണ് അതിന്റെ കാരണം എന്ന് നിങ്ങള്‍ക്കറിയാമോ? അതിനു പുറകില്‍ ചില കാരണങ്ങളൊക്കെയുണ്ട്.

ക്ഷമാശീലം കൂടുതലായിരിക്കും
പലപ്പോഴും ഇത്തരത്തില്‍ താടി നീട്ടി വളര്‍ത്തുന്ന പുരുഷ കേസരികള്‍ ക്ഷമാശീലരായിരിക്കും എന്നാണ് പറയപ്പെടുന്നത്. താടി നീട്ടാന്‍ കാണിയ്ക്കുന്ന ക്ഷമ എന്തായാലും അവരുടെ ജീവിതത്തിലും കാണിക്കാതിരിക്കുമോ?

പുരുഷത്വത്തിന്റെ പ്രതീകം
താടി വളര്‍ത്തുന്നത് പുരുഷത്വത്തിന്റെ പ്രതീകമായാണ് പല പെണ്‍കുട്ടികളും വിചാരിക്കുന്നത്. താടിയില്ലാത്തവര്‍ക്ക് പുരുഷത്വം ഇല്ലേ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല.

കുടുംബസ്നേഹം താടിയില്‍
വിശ്വസിക്കാന്‍ പറ്റുന്നില്ലേ, സത്യമാണ് പലപ്പോഴും താടിക്കാരായ പുരുഷന്മാരില് കുടുംബസ്നേഹം കൂടുതല്‍ ആയിരിക്കുമെന്നും നമ്മുടെ ഗവേഷകര്‍ വെളിപ്പെടുത്തുന്നു.

ബന്ധങ്ങളില്‍ വിശ്വസ്തന്
പലപ്പോഴും താടിക്കാരായ പുരുഷന്മാര് ബന്ധങ്ങളില്‍ വിശ്വാസം വെച്ചു പുലര്ത്തുന്നവരായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ചിലര്‍ക്ക് താടിയുണ്ടെങ്കിലും ഇല്ലെങ്കിലും പണികിട്ടുമെന്നതും സത്യം.

പക്ഷാഘാതം തടയാന്‍ താടി
രോഗം തടയാന്‍ വരെ താടി വിചാരിച്ചാല്‍ കഴിയും. പക്ഷാഘാത സാധ്യത കുറയ്ക്കാന്‍ ഇന്നു മുതല്‍ തന്നെ എല്ലാവരും താടി വളര്‍ത്തുന്നോ?

ഉത്തരവാദിത്വം മറക്കാത്തവര്‍
താടിക്കാര്‍ പലപ്പോഴും തങ്ങളുടെ ഉത്തരവാദിത്വങ്ങളില്‍ വ്യതിചലിക്കാത്തവരായിരിക്കും. മാത്രമല്ല മറ്റുള്ളവരുടെ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തുന്നവരും ആയിരിക്കും. ഇതൊക്കെ സത്യമാകുമോ എന്ന കാര്യത്തില്‍ മാത്രമേ പലര്‍ക്കും സംശയമുള്ളൂ.

തമാശക്കാര്‍ എന്ന ലേബല്‍
താടി വളര്‍ത്തുന്നവര്‍ തമാശക്കാരായിരിക്കും എന്നാണ് പറയപ്പെടുന്നത്. ജീവിതം മുഴുവന്‍ തമാശയുമായി കഴിഞ്ഞാല്‍ അതും വലിയ പാരയായിരിക്കും.



Click it and Unblock the Notifications
