Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
പ്രണയിച്ചകന്നതിനു പുറകില്‍.....
പ്രണയിക്കുന്നവര്‍ പിരിയുന്നത് വലിയ സംഭവമൊന്നുമല്ല. തങ്ങളുടേതായ കാരണങ്ങളാകാം, അല്ലെങ്കില്‍ മറ്റുള്ളവരാലുള്ള കാരണങ്ങളാകാം.
തങ്ങളുടേതായ കാരണങ്ങളാല്‍ പിരിയുന്നവര്‍ കുറവല്ല. ഇത് ചിലപ്പോള്‍ രണ്ടു പേരുടേയും കുറ്റം കാരണങ്ങളാകാം, അല്ലെങ്കില്‍ ഒരാളുടെ കയ്യിലിരുപ്പു കൊണ്ടാകാം. തങ്ങളുടേതായ കാരണങ്ങളാണ് പ്രണയത്തകര്‍ച്ചയ്ക്കു പുറകിലെങ്കില്‍ താഴെപ്പറയുന്ന ഏതെങ്കിലും കാരണങ്ങളാകാം.

പ്രണയിച്ചകന്നതിനു പുറകില്‍.....
പ്രണയത്തിന്റെ തുടക്കത്തില്‍ നല്ല വശങ്ങള് മാത്രമേ കാണൂ. എന്നാല്‍ അല്പം കഴിയുമ്പോഴായിരിയ്ക്കും ഒരാളുടെ ദുശീലം മറ്റൊരാള്‍ തിരിച്ചറിയുക. ചുരുക്കം പറഞ്ഞാല്‍ എന്തെങ്കിലും മോശം സ്വഭാവം. ഇതോടെ പ്രണയത്തില്‍ നിന്നും പിന്തിരിയുന്നവരുണ്ട്.

പ്രണയിച്ചകന്നതിനു പുറകില്‍.....
തങ്ങള്‍ക്കു പരസ്പരം പൊരുത്തപ്പെടാനാവില്ലെന്നറിഞ്ഞു പ്രണയത്തില്‍ നിന്നും പിന്മാറുന്നവരും കുറവല്ല.

പ്രണയിച്ചകന്നതിനു പുറകില്‍.....
പങ്കാളിയ്ക്കു തന്നോടുള്ള അമിതമായ സ്നേഹക്കൂടുതല് കൊണ്ടുള്ള സ്വാര്‍ത്ഥത കാരണം പ്രേമത്തില്‍ നിന്നും പിന്മാറുന്നവരുണ്ട്.

പ്രണയിച്ചകന്നതിനു പുറകില്‍.....
തങ്ങളോടു കമിതാവ് പറഞ്ഞ പല കാര്യങ്ങളും കള്ളമാണെന്നു തിരിച്ചറിഞ്ഞു പിന്മാറുന്നവരും കുറവല്ല.

പ്രണയിച്ചകന്നതിനു പുറകില്‍.....
ശാരീരിക ആസക്തി മാത്രമാണ് പങ്കാളിയ്ക്കെന്നു തിരച്ചറിഞ്ഞു പ്രണയം വിട്ടു പോകുന്നവരുമുണ്ട്.

പ്രണയിച്ചകന്നതിനു പുറകില്‍.....
തന്നെ സംരക്ഷിയ്ക്കാന്‍, സുഖകരമായ ജീവിതം തരാന്‍ പങ്കാളിയ്ക്കു കഴിയില്ലെന്നുറപ്പു വരുമ്പോള്‍ തിരിഞ്ഞു നടക്കുന്നവരുമുണ്ട്. പണവും സ്ഥാനവും പ്രധാനമായെടുത്തു പ്രണയിക്കുന്നവര്‍.

പ്രണയിച്ചകന്നതിനു പുറകില്‍.....
ചിലരുണ്ട്, പങ്കാളിയ്ക്കു നന്മ വരണമെന്നു കരുതി, തന്റെ കൂടെങ്കില് ഇത് സാധിയ്ക്കില്ലെന്നു കരുതി പ്രണയത്തില്‍ നിന്നും പിന്മാറുന്നവര്.



Click it and Unblock the Notifications
