Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആണുങ്ങള് വരുത്തും സെക്സ് പിഴവുകള്‍
ചിന്തകളിലെ മാറ്റം ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കും.
പരുഷന്മാര് തെറ്റായി ചെയ്യുന്നതും ഒഴിവാക്കേണ്ടതുമായ ലൈംഗിക ബന്ധത്തിലെ ഏഴ് പിഴവുകളെ സംബന്ധിച്ച് മനസിലാക്കിയിരിക്കുന്നത് നന്നായിരിക്കും.

സെക്സ് ബെഡ്റൂമില്‍ ആരംഭിക്കുന്നു
പുരുഷന്മാര്ക്ക് ഒരു ലൈറ്റ് തെളിയുന്നത് പോലെ ഉത്തേജനം ലഭിക്കുമെങ്കിലും സ്ത്രീകള്‍ക്ക് വേഗത്തില്‍ ഉത്തേജനം ലഭിക്കില്ല എന്ന് സെക്സ് തെറാപ്പിസ്റ്റായ ഇയാന്‍ കെര്‍നര്‍ പിഎച്ച്.ഡി പറയുന്നു.
ബന്ധത്തില്‍ സുരക്ഷിതത്വവും സംരക്ഷണവും തോന്നുമ്പോഴാണ് സ്ത്രീകള്‍ക്ക് സെക്സില്‍ അയവ് ലഭിക്കുന്നതെന്ന് കെര്‍നര്‍ പറയുന്നു. ഒരു ദീര്‍ഘിച്ച ആലിംഗനം നിങ്ങള്‍ കരുതുന്നതിനേക്കാള്‍ ഫലം നല്‍കും. 30 സെക്കന്‍ഡ് സമയം ആലിംഗനം ചെയ്യുന്നത് ഓക്സിടോസിനെ ഉത്തേജിപ്പിക്കും. ഈ ഹോര്‍മോണാണ് അടുപ്പവും വിശ്വാസവും തോന്നിപ്പിക്കുന്നത്.

അവള്‍ക്ക് എന്താണ് വേണ്ടതെന്നുള്ള ഊഹം -
ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതിനേക്കാള്‍ ഏറെ സ്ത്രീകള്‍ ഇന്ന് രതിമൂര്‍ച്ഛ അഭിനയിക്കുന്നവരാണെന്ന് കെര്‍നര്‍ പറയുന്നു. അതിനാല്‍ അവള് സ്വയം ആസ്വദിക്കുന്നില്ലെങ്കിലും നിങ്ങള്‍ അത് തിരിച്ചറിയില്ല.
ഇതെങ്ങനെയുണ്ട്? അല്ലെങ്കില്‍ നിനക്ക് മറ്റേതെങ്കിലും രീതിയില്‍ വേണോ? എന്ന് ചോദിക്കാന്‍ ഭയക്കേണ്ടതില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വേണ്ടി ചോദിക്കാം.

നിങ്ങളുടെ രീതിയില്‍ തുടരുക
ആദ്യ തവണ മൂന്ന് തവണ പ്രായോഗികമായെങ്കില്‍ അടുത്ത മൂന്ന് തവണയും അത് ഫലപ്രദമാകും എന്ന് കരുതേണ്ടതില്ല. അവളുടെ ഉത്തേജനം മൂഡിനെ ആശ്രയിച്ചായിരിക്കും. അവള് ചിലപ്പോള്‍ ആര്ത്തവത്തിലായിരിക്കാം.
പങ്കാളിയുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് മനശാസ്ത്രജ്ഞനായ ലോണി ബാര്‍ബാച്ച് പറയുന്നു. വ്യത്യസ്ഥമായ കാര്യങ്ങള്‍ പരീക്ഷിക്കുകയും അവയോട് അവള് എങ്ങനെ പ്രതികരിക്കുന്നു എന്നും നോക്കുക.
ഫലപ്രദമായ ചിലത് കണ്ടെത്തിയാല്‍ അത് തുടരുക. തങ്ങള്‍ ഒരു കാര്യം ഇഷ്ടപ്പെട്ട് തുടങ്ങുമ്പോഴേക്കും പുരുഷന്മാര് അടുത്ത കാര്യത്തിലേക്ക് പോകുമെന്ന് മിക്ക സ്ത്രീകളും പരാതിപ്പെടാറുണ്ട്.

ശാരീരികമായ പ്രധാന്യം
രതിപൂര്‍വ്വ ലീലകള്‍ സംബന്ധിച്ച് നിങ്ങളുടെ ആശയങ്ങള്‍ വിപുലീകരിക്കുക. ചില പുരുഷന്മാര് ശാരീരികമായി മാത്രം സ്ത്രീകളെ ഉത്തേജിപ്പിക്കുകയും, മാനസികമായ ഉത്തേജനത്തെ അവഗണിക്കുകയും ചെയ്യുമെന്ന് കെര്‍നര്‍ പറയുന്നു.
തങ്ങള്‍ കാണുന്നതില്‍ പുരുഷന്മാര് ഉത്തേജിതരാകുമെങ്കില്, ഉത്തേജനത്തിന്റെ ഭാഗമായി സ്ത്രീകള്‍ സെക്സിനിടെ ധാരാളം ഭാവന ചെയ്യുന്നുണ്ട്. അതില്‍ പങ്കാളിയാവുക - ഒരു ഭാവന അല്ലെങ്കില്‍ സെക്സ് സംബന്ധിച്ച ഓര്‍മ്മ പങ്കുവെയ്ക്കുക.

രതിമൂര്‍ച്ഛ നല്കുന്നതിനായുള്ള ലൈംഗികബന്ധം
80 ശതമാനം സ്ത്രീകളിലും ലൈംഗികബന്ധം മാത്രം വഴി പൂര്‍ണ്ണമായ ആഹ്ലാദം ലഭിക്കില്ല. മിക്ക സെക്സ് പൊസിഷനുകളും നേരിട്ട് യോനിയെ ഉത്തേജിപ്പിക്കുന്നതല്ല എന്നതാണ് ഇതിന് കാരണം.
അവളെ സന്തോഷിപ്പിക്കാന്‍ മറ്റുവഴികളുമുണ്ട്. കെര്നറുടെ അഭിപ്രായത്തില്‍ സ്ത്രീകള്‍ക്ക് നേരിട്ടുള്ള ലൈംഗികബന്ധത്തേക്കാള്‍ ആഹ്ലാദം നല്‍കുന്നത് വദനസുരതമാണ്. സ്ത്രീ മുകളിലായി കിടന്നോ, ദമ്പതികള്‍ക്കായുള്ള വൈബ്രേറ്റര്‍ ഉപയോഗിച്ചോ ലൈംഗികബന്ധത്തിലേര്‍പ്പെടാം. സെക്സ് ടോയ്സ് പുരുഷന് ഭീഷണിയാകില്ല, സൗകര്യപ്രദമാകുകയേ ഉള്ളൂവെന്ന് കെര്‍നര്‍ പറയുന്നു.
നിങ്ങള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ പ്രവേശനത്തിന് മുമ്പ് അവള്‍ക്ക് കൂടുതല്‍ സമയം നല്‍കുക. കൂടുതല്‍ അടുപ്പമുള്ള നിലയില്‍ സ്ത്രീകള്‍ ലൈംഗികബന്ധം ആരംഭിക്കുമ്പോള്‍ അവര്‍ക്ക് രതിമൂര്‍ച്ഛ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ബാര്‍ബാച്ച് പറയുന്നു.

വശീകരണം ഒഴിവാക്കല്‍
സ്ത്രീകള്‍ വശീകരിക്കപ്പെടുന്നവരാണ്. വശീകരണം എന്നത് പ്രധാനപ്പെട്ടതും, പ്രയോഗത്തേക്കാള്‍ പ്രധാനപ്പെട്ടതുമാണെന്ന് കൂപ്പര്‍ അഭിപ്രായപ്പെടുന്നു.
ഏത് തരത്തില്‍, അതായത് കാഴ്ച, വാക്ക്, മാനസികം എന്നിങ്ങനെ ഏത് രീതിയിലുള്ള ഉത്തേജനമാണ് നിങ്ങളുടെ പങ്കാളി ഇഷ്ടപ്പെടുന്നതെന്ന് മനസിലാക്കാന്‍ ഇത് സഹായിക്കും. നിങ്ങള്‍ ഫോണില്‍ അശ്ലീലം സംസാരിക്കുകയോ മെസേജ് ചെയ്യുകയോ ചെയ്യുന്നത് നിങ്ങളുടെ പങ്കാളിക്ക് ഇഷ്ടമാണോ? നിങ്ങളുടെ വിരലുകള്‍ പതിയെ അവളുടെ നെഞ്ചിലേക്ക് കൊണ്ടുപോവുകയോ സല്ലപിക്കുകയോ ചെയ്യുന്നത് ഇഷ്ടമാണോ?
നിങ്ങള്‍ കാണുന്നത് ഇഷ്ടപ്പെടുന്നുവെങ്കില്‍ അത് അവളോട് പറയുക. അവളെ നിങ്ങള്‍ എത്രത്തോളം ആഗ്രഹിക്കുന്നുവെന്നും അറിയിക്കുക എന്ന് ബാര്‍ബാച്ച് പറയുന്നു.

രതിമൂര്ച്ഛയിലുള്ള ശ്രദ്ധ
മിക്ക സ്ത്രീകള്‍ക്കും രതിമൂര്‍ച്ഛ ലഭിക്കാന്‍ കൃസരിയില്‍ ഉത്തേജനം നല്‍കേണ്ടി വരും. എന്നാല്‍ ഇത് ചിന്തിക്കുന്നതിനേക്കാള്‍ സങ്കീര്‍ണ്ണമാണ്.
ചില പുരുഷന്മാര് കൃസരിയുടെ രൂപഘടന മനസിലാക്കാത്തവരാണെന്ന് കൂപ്പര്‍ പറയുന്നു. ഇത് നിങ്ങള്‍ക്ക് കാണാവുന്ന ചെറിയ ബട്ടണിലും അധികമാണ്. ഇതിന്റെ ഞരമ്പുകളുടെ അന്ത്യഭാഗം ഉപസ്ഥത്തിലും യോനിയിലുമായി വ്യാപിച്ച് കിടക്കുന്നു. ഇവയെല്ലാം ആഹ്ലാദം നല്കുന്ന, പര്യവേഷണം നടത്താവുന്ന സ്ഥലങ്ങളാണ്.



Click it and Unblock the Notifications
