Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഫേസ് ബുക്ക് വഴി പ്രണയിക്കുന്നവര്‍ക്കൊരു താക്കീത്
സോഷ്യല്‍ മീഡിയ നമ്മുടെ സ്വകാര്യ ജീവിതത്തില്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്താറുണ്ട്. ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിവയായിരുന്നു പണ്ട് നമ്മുടെ അവശ്യ വസ്തുക്കള്‍. എന്നാല്‍ ഇന്നത് ഫേസ്ബുക്ക് വരെ എത്തി എന്നാലോചിക്കുമ്പോള്‍ അത്ഭുതം തോന്നുന്നുണ്ടോ? എന്നാല്‍ അത്ഭുതപ്പെടേണ്ട ആവശ്യമില്ല. കാരണം അത്രത്തോളം സോഷ്യല്‍ മീഡിയ നമ്മെ കുരുക്കിക്കഴിഞ്ഞു. എന്നാല്‍ ചീത്തകാര്യങ്ങള്‍ മാത്രമല്ല ഇതിന്റെ സംഭാവന, പലപ്പോഴും നല്ല കാര്യങ്ങളും ഇതിലൂടെ സംഭവിക്കുന്നുണ്ട്. അതൊക്കെ പോട്ടെ പലപ്പോഴും പ്രണയം പോലും ഫേസ്ബുക്ക് വഴി സംഭവിക്കാറുണ്ട് എന്നതാണ് കാര്യം. എന്നാല്‍ ഇത്തരത്തില്‍ ഫേസ്ബുക്ക് വഴി പ്രണയിക്കുന്നവര്‍ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. എത്ര ആത്മാര്‍ത്ഥ പ്രണയമാണെങ്കിലും ഇത് പലപ്പോഴും അശ്രദ്ധ കാരണം അപകടത്തിലേക്ക് എത്തുന്നതിന്റെ കാരണവും ഇതില്‍ നിന്നു തന്നെ വ്യക്തമാണ്.

എന്തൊക്കെയാണ് ഫേസ്ബുക്ക് വഴി പ്രണയിക്കുന്നവര്‍ പാലിക്കേണ്ട മര്യാദകള്‍ എന്നു നിങ്ങള്‍ക്കറിയാമോ? പലപ്പോഴും മറ്റുള്ളവരുടെ കണ്ണില്‍ ഇത്തരം പ്രണയങ്ങള്‍ക്ക് വിലയുണ്ടാവില്ല, എന്നാല്‍ പ്രണയിക്കുന്ന വ്യക്തികളെ അപേക്ഷിച്ച് ചിലപ്പോള്‍ ഇത്തരം പ്രണയങ്ങള്‍ക്ക് അവര്‍ കല്‍പ്പിക്കുന്ന വില വളരെ വലുതായിരിക്കും.
സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോട്ടം
പങ്കാളിയുടെ ഫേസ്ബുക്ക് പ്രൊഫൈലിലേക്കുള്ള ഒളിഞ്ഞു നോട്ടം അവസാനിപ്പിക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ബന്ധം തകരുന്നതിന്റെ പ്രധാന കാരണമായിരിക്കും. തന്റെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നത് പലര്‍ക്കും ഇഷ്ടപ്പെടാത്ത കാര്യം തന്നെയായിരിക്കും.
ഫ്രണ്ട് റിക്വസ്റ്റ് എന്ന വില്ലന്‍
നിങ്ങളുടെ പങ്കാളിയുടെ സുഹൃത്തിന് ഫ്രണ്ട്റിക്വസ്റ്റ് അയയ്ക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ പലപ്പോഴും അവരുടെ അറിവോടെയല്ലാതൈ റിക്വസ്റ്റ് അയയ്ക്കുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
പങ്കാളിയെ അവഹേളിക്കാതിരിക്കുക
ഫേസ്ബുക്ക് ഉപയോഗിക്കാത്തവര്‍ ഇന്നത്തെ കാലത്ത് ചുരുക്കമായിരിക്കും, എന്നാല്‍ പലപ്പോഴും പങ്കാളിയെ സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കാത്ത രീതിയിലുള്ള കമന്റുകള്‍ ഇടാന്‍ ശ്രദ്ധിക്കണം.
ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്
പലപ്പോഴും നിങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതിനു മുന്‍പ് അവരോടും കൂടിയൊന്ന് ആലോചിക്കുന്നത് നന്നായിരിക്കും.



Click it and Unblock the Notifications
