Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
സെക്സ് അപ്പീല്‍ കൂട്ടാന്‍ ഉറപ്പായ മാര്‍ഗ്ഗങ്ങള്‍
വസ്ത്രധാരണം, ഗന്ധം, സംസാരശൈലി, ശാരീരിക സൗന്ദര്യം എന്നിവയെല്ലാം ചേര്‍ന്നാണ് ഒരു വ്യക്തിയുടെ സെക്സ് അപ്പീല്‍ കൂട്ടുന്നത്. വെളുത്ത നിറവും തടിയും മാത്രമല്ല മറ്റുള്ളവരെ തങ്ങളിലേക്കാകര്ഷിക്കുന്നത് എന്ന കാര്യ ആദ്യം മനസ്സിലാക്കുക. കാമുകന്മാര് പറയാന്‍ മടിയ്ക്കുന്ന കാര്യങ്ങള്‍
ശരീരസൗന്ദര്യത്തിനും സെക്സ് അപ്പീലിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനം മാത്രമാണ് ഉള്ളത്. ആത്മവിശ്വാസമാണ് ആദ്യം വേണ്ടത്. ആത്മവിശ്വാസമില്ലാത്ത ഒരാള്‍ക്ക് ഒരിക്കലും മറ്റുള്ളവരെ അഭിമുഖീകരിക്കാനോ അവരോട് സംസാരിക്കാനോ കഴിയില്ല.
അതുകൊണ്ട് തന്നെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും സെക്സ് അപ്പീല്‍ വര്‍ദ്ധിപ്പിക്കാനും ചില മാര്‍ഗ്ഗങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

വ്യായാമം പ്രധാനം
മുടങ്ങാതെ വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ ആകൃതി കാത്തു സൂക്ഷിക്കുന്നു. മാത്രമലല് ഇത് മാനസികാരോഗ്യവും സന്തോഷവും നല്കുന്നു.

അണിഞ്ഞൊരുങ്ങുന്നത് നല്ലത്
എപ്പോഴും ക്ഷീണിതനായി കാണപ്പെടുന്ന ഒരു വ്യക്തി പ്രത്യേക രീതിയില്‍ വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെടുമ്പോള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടു കൂടി കാണപ്പെടുന്നു, അതുകൊണ്ടു തന്നെ അണിഞ്ഞൊരുങ്ങുന്നതിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം വളരെ വലുതാണ്.

തമാശ പറയുന്നത് ശീലമാക്കുക
തമാശ പറയുന്നവരെ പെണ്‍കുട്ടികള്‍ പെട്ടെന്ന് ശ്രദ്ധിക്കുന്നു. മാത്രമല്ല ഇത്തരത്തില്‍ തമാശ പറയുന്നവര്‍ക്ക് അതിലൂടെ തന്നെ അവരുടെ സെക്സ് അപ്പീല്‍ വര്‍ദ്ധിപ്പിക്കാം.

ഓമനപ്പേരുകള്‍ നല്ലത്
എളുപ്പത്തില്‍ പറയാന്‍ കഴിയുന്ന പേരുകള്‍ പലപ്പോഴും സ്ത്രീകളില്‍ ചെറിയൊരു ആകര്‍ഷകത്വം ജനിപ്പിക്കുന്നു. ഇതും സെക്സ് അ്പ്പീല്‍ വര്‍ദ്ധിപ്പിക്കും എന്ന കാര്യം മറക്കാതിരിക്കുക.

കണ്ണില്‍ നോക്കി സംസാരിക്കുക
കണ്ണില്‍ നോക്കി സംസാരിക്കുന്നത് ശീലമാക്കുക. എത്ര തമാശ പറയുന്നയാളാണെങ്കിലും കണ്ണില്‍ നോക്കി സംസാരിക്കുന്നത് നിങ്ങളുടെ മാന്യത വര്‍ദ്ധിപ്പിക്കും.

ചിരിയുടെ ഭംഗി
എപ്പോഴും മുഖം വീര്‍പ്പിച്ചിരിക്കുന്ന ഒരാളോട് ആര്‍ക്കും ഇഷ്ടം തോന്നില്ല. എന്നാല്‍ മുഖത്തെപ്പോഴും പുഞ്ചിരി ഉള്ളയാളോട് പ്രത്യേക ഇഷ്ടവും സ്നേഹവും തോന്നും എന്നാണ് പറയപ്പെടുന്നത്. ചിരിയ്ക്കുന്ന ചുണ്ടില്‍ ചുംബിക്കാനാഗ്രഹിക്കുന്നവരാണ് മിക്ക സ്ത്രീകളും എന്നാണ് പറയപ്പെടുന്നത്.

ആത്മവിശ്വാസം എല്ലാത്തിലുമുപരി
ആത്മവിശ്വാസമാണ് എല്ലാറ്റിനുമുപരിയായി വേണ്ടത്. നേമ്മുടെ മനസ്സ് പറയുന്നതനുസരിച്ച് പെരുമാറുക. പങ്കാളിയോടാണെങ്കിലും കാമുകിയോടാണെങ്കിലും ആത്മവിശ്വാസത്തോട് കൂടി പെരുമാറുക.

ഹോര്മോണിനുമുണ്ട് ചെറിയ പങ്ക്
ഉയര്‍ന്ന സെക്സ് അപ്പീല്‍ കാണുന്നവരുടെ ശരീരത്തില്‍ ഫെറമോണ്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം കൂടുതലാണെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. എതിര്‍ലിംഗത്തില്‍ പെട്ട ഇണയെ ആകര്‍ഷിക്കാന്‍ സഹായിക്കുന്ന രാസഘടകമാണ് ഇത്.



Click it and Unblock the Notifications
