For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോ ചുംബനത്തിനുമുണ്ട് ചില അര്‍ത്ഥങ്ങള്‍

|

രണ്ടു പേര്‍ പരസ്പരം ചുംബിക്കുമ്പോള്‍ ലോകം മാറുന്നു. അത്രയേറെ മഹത്വമേറിയതാണ് ചുംബനം. മനസ്സിനുള്ളിലെ പരസ്പര സ്‌നേഹം പകര്‍ന്നു നല്‍കുന്നതാണ് ചുംബനം. ദാമ്പത്യബന്ധങ്ങളുടേയും പ്രണയ ബന്ധങ്ങളുടേയും അവിഭാജ്യ ഘടകമാണ് ചുംബനം.

നമ്മുടെ മനസ്സിലെ പരസ്പരമുള്ള സന്തോഷത്തിന്റേയും വികാരത്തിന്റേയും സ്‌നേഹത്തിന്റേയും ആകെത്തുകയാണ് നമ്മുടെ ചുംബനങ്ങള്‍. ഓരോ ചുംബനത്തിനും ഓരോ അര്‍ത്ഥങ്ങളുണ്ട്. അതെന്താണെന്നറിയാതെ ഇനി ചുംബിക്കാന്‍ നിക്കല്ലേ, ചിലപ്പോള്‍ പണി കിട്ടും.

കവിളില്‍ നല്‍കുന്ന ചുംബനം

കവിളില്‍ നല്‍കുന്ന ചുംബനം

കവിളില്‍ ചുംബനം നല്‍കുന്നത് സാധാരണമാണ്. സ്‌നേഹപ്രകടനത്തിന്റെ ഏറ്റവും ലളിതമായ ഭാഗമാണ് ഇത് എന്ന് നമുക്ക് പറയാം. സ്‌നേഹത്തോടൊപ്പം നമുക്കുള്ളിലുള്ള കരുതലും ലാളനയും എല്ലാം ഈ ചുംബനത്തിലൂടെ പ്രകട���പ്പിക്കാം.

കയ്യിലെ ചുംബനം

കയ്യിലെ ചുംബനം

ചുംബിക്കണമെങ്കില്‍ ചുണ്ട് തന്നെ വേണമെന്നില്ല. രണ്ട് പേര്‍ക്ക് പരസ്പരം ചുംബിക്കാന്‍ ഒരാളുടെ ചുണ്ട് മാത്രം മത്. തന്റെ ഉള്ളിലെ സ്‌നേഹം പ്രിയപ്പെട്ടവനെ അറിയിക്കാന്‍ കയ്യിലെ ചുംബനം ഏറ്റവും ഉത്തമമാണ്.

നെറ്റിയിലെ ചുംബനം

നെറ്റിയിലെ ചുംബനം

നെറ്റിയിലെ ചുംബനം നല്‍കുന്ന അനുഭൂതി വളരെ വലുതാണ്. കരുതലും സ്‌നേഹവും വാത്സല്യവും എല്ലാം നെറ്റിയിലെ ചുംബനത്തിലൂടെ പ്രകടമാകുന്നതാണ്. ആശ്വാസ ചുംബനം എന്ന രീതിയിലും വളരെയധികം ആശ്വാസം പകരുന്നതാണ് നെറ്റിയിലെ ചുംബനം.

എസ്‌കിമോ കിസ്സ്

എസ്‌കിമോ കിസ്സ്

മൂക്കുകള്‍ പരസ്പരം ഉരസി ചുംബിക്കുന്ന രീതിയാണ് എസ്‌കിമോ കിസ്സ്. ഇതിന് നമ്മുടെ നാട്ടില്‍ അത്രത്തോളം പ്രചാരണമില്ലെങ്കിലും ചുംബനത്തില്‍ വ്യത്യസ്തത വേണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ഇതും പരീക്ഷിക്കാവുന്നതാണ്.

ഫ്രഞ്ച് കിസ്സ് അഥവാ ലിപ് ലോക്ക് കിസ്സ്

ഫ്രഞ്ച് കിസ്സ് അഥവാ ലിപ് ലോക്ക് കിസ്സ്

കുറച്ചു കൂടി മോഡേണ്‍ ആയ സംസ്‌കാരത്തിന്റെ ഭാഗമാണ് ഫ്രഞ്ച് കിസ്സ്. ആത്മാവിന്റെ ചുംബനം എന്ന് നമുക്ക് ഇതിനെ പറയാം. ചുംബനത്തിലൂടെ ചുണ്ടുകളും നാവുകളും ശ്വാസോഛാസം വരെ കൈമാറപ്പെടുന്നു. തീക്ഷ്ണമായ സ്‌നേഹമാണ് ഇതിലൂടെ പ്രകടമാകുന്നത്. ബന്ധം കൂടുതല്‍ മെച്ചപ്പെടാനും ഈ ചുംബനം സഹായിക്കുന്നു.

ചുമലിലെ ചുംബനം

ചുമലിലെ ചുംബനം

ചുമലിലെ ചുംബനമാണ് ഏറ്റവും വികാരഭരിതം. ശാരീരിക ബന്ധത്തിനുമുന്‍പുള്ള ഇത്��രത്തിലുള്ള ചുംബനം സ്ത്രീയെ വികാരഭരിതയാക്കുന്നു.

നുകരുന്ന ചുംബനം

നുകരുന്ന ചുംബനം

ഫ്രഞ്ച് കിസ്സിലെന്ന പോലെ തന്നെയാണ് ഈ ചുംബനവും. ചുണ്ടുകള്‍ പരസ്പരം ഉരസിയുള്ള ചുംബനമാണ് ഇത്. കീഴ്ചുണ്ടും മേല്‍ചുണ്ടും പരസ്പരം ഇതിലൂടെ കൈമാറപ്പെടുന്നു.

 കണ്ണുകളിലെ ചുംബനം

കണ്ണുകളിലെ ചുംബനം

കണ്ണുകളിലെ ചുംബനമാണ് ഏറ്റവും വികാര ഭരിതം. തന്റെ ഇണയോടുള്ള ശ്രദ്ധയും പരിചരണവും സ്‌നേഹവും ലാളനയുമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

English summary

Different Types Of Kisses And Their Meanings

Here are the most popular Different Types of Kisses.
Story first published: Saturday, February 27, 2016, 19:15 [IST]
X
Desktop Bottom Promotion