Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
പ്രണയിക്കുന്നവരെ വിവാഹം കഴിയ്ക്കണോ??
സീരിയസായി പ്രണയിക്കുന്നവരും വെറുതെ പ്രണയിക്കുന്നവരുമുണ്ട്. സീരിയസായി പ്രണയിക്കുന്നവര്‍ ഇത് വിവാഹത്തിലെത്തിയ്ക്കാന് പരിശ്രമിയ്ക്കും. അല്ലാത്തവര്‍ വഴിയില്‍ ഇട്ടു പോകും.
പ്രണയവിവാഹമാണോ അറേഞ്ച്ഡ് വിവാഹമാണോ നല്ലതെന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. ഇരു വിവാഹങ്ങളിലും ഗുണവും ദോഷവുമുണ്ടെന്നു പറയുന്നവരാണ് കൂടുതല്‍.
എങ്കിലും പ്രണയിക്കുന്നവരെ വിവാഹം കഴിയ്ക്കുന്നതാണ് നല്ലതെന്നു പറയാം. ഇതിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

പ്രണയിക്കുന്നവരെ വിവാഹം കഴിയ്ക്കണോ?
നല്ല രീതിയിലെ ആശയവിനിമയം നല്ല ബന്ധത്തിന് പ്രധാനം. പ്രണയിക്കുന്നവരെങ്കില്‍ ആശയവിനിമം പൊതുവെ നല്ലതായിരിയ്ക്കും. ഇത് വിവാഹജീവിതത്തിലും ഗുണം ചെയ്യും.

പ്രണയിക്കുന്നവരെ വിവാഹം കഴിയ്ക്കണോ?
പ്രണയിക്കുന്നവര്ക്ക വിവാഹജീവിതത്തിലും ഈ പ്രണയത്തിന്റെ ഒരംശമെങ്കിലും അല്പകാലത്തേക്കെങ്കിലും കാത്തു സൂക്ഷിയ്ക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ അറേഞ്ച്ഡ് വിവാഹത്തില്‍ ഇതുണ്ടായിക്കൊള്ളണമെന്നില്ല. പ്രത്യേകിച്ചു താല്പര്യമില്ലാതെ വിവാഹിതരായതെങ്കില്‍.

പ്രണയിക്കുന്നവരെ വിവാഹം കഴിയ്ക്കണോ?
പ്രണയിക്കുന്നവര്‍ക്ക് പരസ്പരം അറിയുമെന്നതാണ് ഒരു കാര്യം. പങ്കാളികളുടെ ഗുണവും ദോഷവുമെല്ലാം നേരത്തെ അറിഞ്ഞിരിയ്ക്കും. ഇതുകൊണ്ട് ഭാവിയിലും വലിയ പ്രശ്നങ്ങളുണ്ടാകില്ല. എന്നാല്‍ പരിചയമില്ലാത്ത ഒരാളെ വിവാഹം ചെയ്താല്‍ ഇത്തരം പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയേറെയാണ്.

പ്രണയിക്കുന്നവരെ വിവാഹം കഴിയ്ക്കണോ?
സീരിയസായുള്ള പ്രണയത്തില്‍ പങ്കാളികളുടെ കുടുംബാംഗങ്ങളുമായി മുന്‍പരിചയവും സാധാരണം. ഇതും പ്രണയിച്ചയാളെ വിവാഹം കഴിയ്ക്കുന്നതു കൊണ്ടുള്ള ഗുണമാണ്.

പ്രണയിക്കുന്നവരെ വിവാഹം കഴിയ്ക്കണോ?
പ്രണയം വിവാഹത്തിലെത്തുമ്പോള്‍ നല്ലൊരു ജീവിതത്തിനായുള്ള ഉത്തരവാദിത്വം, പ്രണയം നില നിര്‍ത്തിക്കൊണ്ടു പോകാനുള്ള കടമ ഇരുകൂട്ടരും തുല്യമായി ഏറ്റെടുക്കും. ഇതും മറ്റൊരു ഗുണമാണ്.



Click it and Unblock the Notifications