Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പുരുഷന്മാരില് സ്ത്രീകള്‍ ആഗ്രഹിക്കുന്നത്
പുരുഷന്മാര് കരുതും അവര്‍ സമ്പൂര്‍ണരായ മനുഷ്യര്‍ ആണന്ന് . ചില പുരുഷന്മാര് അവര്‍ക്ക് ഇണങ്ങുന്നതെന്ന് തോന്നുന്ന ചില സ്ത്രീകളുമായി പ്രണയത്തിലുമാവും.
സ്നേഹവും സംരക്ഷണവും നിറഞ്ഞ ഇത്തരം ബന്ധത്തില്‍ ഏര്‍പ്പെട്ടു കഴിയുമ്പോള്‍ ഭാവിയില്‍ ഒരു പ്രശ്നവും ഉണ്ടാവില്ല എന്ന് അവര്‍ കരുതും. അവരെന്താണോ അങ്ങനെ തന്നെ പങ്കാളികള്‍ അവരെ അംഗീകരിക്കുമെന്ന് അവര്‍ കരുതും.
എന്നാല്‍, സ്ത്രീകള്‍ പുരുഷന്മാരില് ആഗ്രഹിക്കുന്നത് എല്ലായ്പ്പോഴും തികച്ചും വ്യത്യസ്തമായിരിക്കും. ഇഷ്ടപ്പെടുന്ന പുരുഷന്മാരുടെ വളരെ ചെറിയ കാര്യങ്ങള്‍ പോലും സ്ത്രീകള്‍ ശ്രദ്ധിക്കും അവര്‍ ആഗ്രഹിക്കുന്ന തലത്തില്‍ അല്ലെങ്കിലും അങ്ങനെ ആക്കി തീര്‍ക്കാന്‍ ശ്രമിക്കും.
കുറ്റമറ്റതും ആവേശകരവുമായ ബന്ധങ്ങളാണ് സ്ത്രീകള്‍ക്ക് ആവശ്യം. ഉള്ളതും ചെയ്യുന്നതുമായ എല്ലാ കാര്യങ്ങളിലും മികച്ച പുരുഷന്മാരെയാണ് സ്ത്രീകള്‍ക്കിഷ്ടം.
പുരുഷന്മാരില് സ്ത്രീകള്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. എല്ലാ സ്ത്രീകളും ഇതറിയേണ്ടത് ആവശ്യമാണ്. പുരുഷന്മാര് ഇവ മനസ്സിലാക്കി സ്വയം മാറാന്‍ ശ്രമിക്കുകയും പങ്കാളിയുടെ ഹൃദയം കീഴടക്കുകയും ചെയ്യുക.

1. ശ്വാസ/ശരീര ഗന്ധം
വായ് നാറ്റവും ശരീര ദുര്‍ഗന്ധവും പലരും നേരിടുന്ന പ്രശ്നമാണ്. രണ്ട് കൂട്ടര്‍ക്കും ഈ പ്രശ്നം ഒരുപോലെ ഉണ്ടകാം . പങ്കാളിയില്‍ മതിപ്പുണ്ടാക്കണം എന്നുണ്ടെങ്കില്‍ വായ്നാറ്റവും ശരീര ദുര്‍ഗന്ധവും അകറ്റുക. പുരുഷന്മാരുടെ ശരീര ഗന്ധം നല്ലതായിരിക്കണം എന്ന് സ്ത്രീകള്‍ ആഗ്രഹിക്കാറുണ്ട്. പുരുഷന്മാര് കൂടുതല്‍ വിയര്‍ക്കുന്നതിനാല്‍ ശരീരത്തിന് ദുര്‍ഗന്ധം അനുഭവപ്പെടാന്‍സാധ്യത കൂടുതലാണ് ഇത് സ്ത്രീകള്‍ക്ക് പൊതുവെ സഹിക്കാന്‍ ബുദ്ധിമുട്ടാണ്.
2. ഗുണങ്ങള്‍
ഇഷ്ടപ്പെടുന്ന പുരുഷന് നല്ല ഗുണഗണങ്ങള്‍ ഉണ്ടായിരിക്കണം എന്ന് സ്ത്രീകള്‍ ആഗ്രഹിക്കാറുണ്ട്. പരസ്പരമുള്ള ബന്ധത്തില്‍ നന്മകള് ആഗ്രഹിക്കുന്നവരാണ് സ്ത്രീകള്‍. അതിനാല്‍ ഇതിനുള്ള ഗുണങ്ങള്‍ പുരുഷനില്‍ ഉണ്ടായിരിക്കണം. വിശ്വസ്തരും, സത്യസന്ധരും, സ്നേഹവും സംരക്ഷണവും നല്‍കുന്നവരും ആയിരിക്കണം പങ്കാളികള്‍ എന്നാണ് സ്ത്രീകളുടെ ആഗ്രഹം.
3. കാഴ്ചയിലെ സൗന്ദര്യം
ഒരാളുടെ സൗന്ദര്യം കാഴ്ചയില്‍ അല്ല മനസ്സിലാണന്ന് പറയും. മുഖ സൗന്ദര്യത്തേക്കാള്‍ പുരുഷന്മാരുടെ നല്ല വ്യക്തിത്വവും പെരുമാറ്റവും ആണ് സ്ത്രീകള്‍ കൂടുതല്‍ ഇഷ്ടപ്പെടുക. എങ്കിലും കാഴ്ചയില്‍ വൃത്തിയോടെയും വെടുപ്പോടെയും ഇരിക്കുന്നത് പരസ്പരമുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കും.
4. ചീത്ത സ്വഭാവങ്ങള്‍
ദേഷ്യം, അമിത സ്വാര്‍ത്ഥത,അഹന്ത എന്നിവ പ്രകടിപ്പിക്കുന്ന പുരുഷന്മാരെ സ്ത്രീകള്‍ക്ക് പൊതുവെ ഇഷ്ടമായിരിക്കില്ല. രണ്ടുപേരെയും ഒരു പോലെ ആശ്രയിക്കുന്ന ബന്ധമാണ് സ്ത്രീകള്‍ക്കിഷ്ടം. മറ്റുള്ളവരുമായി തങ്ങളെ താരതമ്യം ചെയ്യുന്നത് സ്ത്രീകള്‍ക്ക് ഇഷ്ടമാവില്ല.
പുരുഷന്മാരില് സ്ത്രീകള്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ ഇതെല്ലാമാണ്. സ്ത്രീകളുടെ ഇഷ്ടം നേടാന്‍ പുരുഷന്മാര് ഇതിനനുസരിച്ച് മാറേണ്ടത് ആവശ്യമാണ്.



Click it and Unblock the Notifications
