വിവാഹത്തിന്‌ വീട്ടുകാര്‍ എതിര്‍ത്താല്‍

By Super

വിവാഹം എന്ന വാക്ക്‌ എപ്പോള്‍ ചിന്തിച്ചാലും വളരെ പെട്ടന്ന്‌ വിവാഹദിവസത്തിന്റെ ചിത്രം മനസ്സില്‍ ഓടിയെത്തും. വിവാഹ ദിവസത്തെ വളരെ ചെറിയ കാര്യങ്ങള്‍ പോലും നമ്മള്‍ ഭാവനയില്‍ കാണും. ഇതിന്‌ കാരണം കുട്ടിക്കാലം മുതല്‍ തന്നെ വിവാഹ ആഘോഷങ്ങള്‍ നമ്മളെ ആകര്‍ഷിക്കുന്നുണ്ട്‌ എന്നതാണ്‌. വധുവിന്റെയും വരന്റെയും ആടആഭരണങ്ങള്‍, മനോഹരമായ വേദി, സംഗീതം, നിരവധി ആചാരങ്ങള്‍ , നല്ല വസ്‌ത്രങ്ങള്‍ ധരിച്ചുള്ള കൂടിച്ചേരലുകള്‍ അങ്ങനെ പലതും നമ്മളെ ഇതിലേക്ക്‌ ആകര്‍ഷിക്കുന്നു.

ഏതൊരാളും സ്വന്തം വിവാഹത്തേക്കുറിച്ച്‌ സങ്കല്‍പിക്കുമ്പോള്‍ ഭാവനയില്‍ കാണുന്ന വിവാഹദിനത്തില്‍ കുടംബാംഗങ്ങള്‍, അടുത്ത സുഹൃത്തുക്കള്‍ തുടങ്ങി എല്ലാ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചിത്രങ്ങള്‍ ഉണ്ടാകും. മാതാപിതാക്കള്‍ ഇല്ലത്ത ഒരു വിവാഹ രംഗം ഭാവനയില്‍ കാണാന്‍ കഴിയില്ല.

എന്നാല്‍, മകനോ മകളോ കണ്ടെത്തിയ വരനെ മതാപിതാക്കള്‍ നിരസിക്കുന്ന സന്ദര്‍ഭങ്ങളും ഉണ്ട്‌.

എന്തു കൊണ്ടാണ്‌ മാതാപിതാക്കള്‍ നിങ്ങളുടെ വിവാഹത്തെ എതിര്‍ക്കുന്നത്‌. അവരുടെ എതിര്‍പ്പ്‌ മാറ്റാന്‍ എന്തു ചെയ്യാന്‍ കഴിയും.

വ്യത്യസ്‌ത സംസ്‌കാരം/ ജാതി/മതം

വ്യത്യസ്‌ത സംസ്‌കാരം/ ജാതി/മതം

ഒരേ ജാതിയിലും മതത്തിലും സംസ്‌കാരങ്ങളിലും ഉള്ളവര്‍ തമ്മിലായിരിക്കണം വിവാഹം കഴിക്കേണ്ടത്‌ എന്ന ശക്തമായ വിശ്വാസം നമ്മുടെ പല കുടുംബ സംവിധാനങ്ങളിലും നിലനില്‍ക്കുന്നുണ്ട്‌. പുതിയ തലമുറ ഈ വിശ്വാസത്തിന്‌ യാതൊരു പ്രസക്തിയും കാണുന്നില്ല.

സാമൂഹിക സമ്മര്‍ദ്ദം

സാമൂഹിക സമ്മര്‍ദ്ദം

മാതാപിതാക്കളും സഹോദരങ്ങളും അടങ്ങുന്ന ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ അത്ര യഥാസ്ഥിതികര്‍ അല്ലെങ്കിലും അമ്മമാവന്‍മാര്‍ അമ്മായിമാര്‍ മുത്തശ്ശീ മുത്തശ്ശന്‍മാര്‍ എന്നിവര്‍ക്ക്‌ വിവാഹത്തെകുറിച്ച്‌ മേല്‍ പറഞ്ഞ പോലുള്ള ശക്തമായ അഭിപ്രായമായിരിക്കും ഉണ്ടാവുക. ബന്ധുക്കളോട്‌ ഇഷ്ടവും ബഹുമാനവും ഉള്ള മാതാപിതാക്കള്‍ അവരുടെ അഭിപ്രായത്തെ മാനിക്കുന്നതിനാലും ഇത്തരത്തിലുള്ള വിവാഹത്തെ എതിര്‍ത്തേക്കാം.

മുമ്പുണ്ടായ മോശം അനുഭവം

മുമ്പുണ്ടായ മോശം അനുഭവം

ഇതര ജാതിയില്‍ നിന്നും മതത്തില്‍ നിന്നും ഉള്ള വിവാഹത്തെ മുമ്പ്‌ അനുകൂലിച്ചുട്ടുള്ള മാതാപിതാക്കാള്‍ പക്ഷെ ഈ വിവാഹം ബന്ധം പരാജജയമായാല്‍ പിന്നീട്‌ ഇത്തരം വിവാഹങ്ങളെ അനുകൂലിക്കില്ല.

കാഴ്‌ചയിലുള്ള ഇഷ്ടക്കേട്‌

കാഴ്‌ചയിലുള്ള ഇഷ്ടക്കേട്‌

മാതാപിതാക്കള്‍ക്ക്‌ അവരുടെ കുട്ടികള്‍ വിവാഹം കഴിക്കുന്നവരെ കുറിച്ച്‌ ചില സങ്കല്‍പങ്ങള്‍ ഉണ്ടാകും. ചില സന്ദര്‍ഭങ്ങളില്‍ ഇക്കാരണത്താല്‍ അവര്‍ വിവാഹത്തെ എതിര്‍ക്കുന്നത്‌ ശരിയായിരിക്കണമെന്നില്ല എന്നാലും ചില സന്ദര്‍ഭങ്ങളില്‍ ഇവര്‍ ഈ ആശയത്തെ എതിര്‍ക്കും മറ്റ്‌ ചില സന്ദര്‍ഭങ്ങളില്‍ വൈകാരികമായി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കും, പിന്നീട്‌ മികച്ച തീരുമാനം എടുക്കും

മാതാപിതാക്കളുടെ സമ്മതമില്ലാത്ത വിവാഹങ്ങള്‍ പരാജയപ്പെടാനുള്ള കാരണങ്ങള്‍

മാതാപിതാക്കളുടെ സമ്മതമില്ലാത്ത വിവാഹങ്ങള്‍ പരാജയപ്പെടാനുള്ള കാരണങ്ങള്‍

കുടംബാംഗങ്ങള്‍ സമ്മതം നല്‍കാത്ത എല്ലാ വിവാഹങ്ങളും പരാജയപ്പെടാറില്ല. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധമാണ്‌ വിവാഹം. അവര്‍ പരസ്‌പരം മനസ്സിലാക്കുന്നത്‌ കുറയുമ്പോഴാണ്‌ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്‌. മുതിര്‍ന്നവരുടെ അനുവാദമില്ലാത്ത വിവാഹങ്ങള്‍ വിജയിക്കില്ല എന്ന്‌ എളുപ്പത്തില്‍ എല്ലാവരും പറയും. എന്നാല്‍ വീട്ടുകാരുടെ അനുവാദമില്ലാതെ നടക്കുന്ന ചില വിവാഹങ്ങള്‍ പരാജയപ്പെടാന്‍ ചില കാരണങ്ങള്‍ ഉണ്ട്‌.

പശ്ചാത്താപം

പശ്ചാത്താപം

വീട്ടുകാരുടെ ഇഷ്ടത്തിന്‌ വിപരീതമായി വിവാഹം കഴിക്കാന്‍ ചിലര്‍ തീരുമാനം എടുക്കും എന്നാല്‍ കുറച്ച്‌ നാള്‍ കഴിയുമ്പോള്‍ ഇതില്‍ പശ്ചാത്തപിക്കാന്‍ തുടങ്ങും.ഈ തോന്നല്‍ പങ്കാളിയോട്‌ വാക്കിലും പ്രവര്‍ത്തിലും എതിര്‍പ്പ്‌ പ്രകടിപ്പിക്കാന്‍ കാരണമാകും. അതുവഴി പങ്കാളിയുടെ മനസ്സില്‍ നിരാശ വളരാന്‍ തുടങ്ങും.

പശ്ചാത്താപം

പശ്ചാത്താപം

വീട്ടുകാരുടെ ഇഷ്ടത്തിന്‌ വിപരീതമായി വിവാഹം കഴിക്കാന്‍ ചിലര്‍ തീരുമാനം എടുക്കും എന്നാല്‍ കുറച്ച്‌ നാള്‍ കഴിയുമ്പോള്‍ ഇതില്‍ പശ്ചാത്തപിക്കാന്‍ തുടങ്ങും.ഈ തോന്നല്‍ പങ്കാളിയോട്‌ വാക്കിലും പ്രവര്‍ത്തിലും എതിര്‍പ്പ്‌ പ്രകടിപ്പിക്കാന്‍ കാരണമാകും. അതുവഴി പങ്കാളിയുടെ മനസ്സില്‍ നിരാശ വളരാന്‍ തുടങ്ങും.

സ്വയം സംശയം

സ്വയം സംശയം

ലോകം മുഴുവന്‍ നമ്മുടെ തീരുമാനത്തിന്റെ ദോഷ ഫലങ്ങളെ കുറിച്ച്‌ മുന്‍കൂട്ടി പറഞ്ഞാലും പല സമയത്തും നമ്മള്‍ തീരുമാനമെടുക്കും. എന്നാല്‍ കുറച്ച്‌ കഴിയുമ്പോള്‍ സ്വയം സംശയിക്കാന്‍ തുടങ്ങും. ഇത്‌ തീര്‍ച്ചയായും നമ്മളെ കൊണ്ട്‌ പലതും പ്രതികൂലമായി ചെയ്യിക്കുകയും ഇത്‌ തര്‍ക്കങ്ങളിലേക്ക്‌ നയിക്കുകയും ചെയ്യും.

അമിത പ്രതീക്ഷ

അമിത പ്രതീക്ഷ

വിവാഹത്തെകുറിച്ചും പങ്കാളിയെ കുറിച്ചും ഉള്ള അമിതമായ പ്രതീക്ഷകളാണ്‌ മറ്റൊരു കാരണം. നിലവിലെ കാര്യങ്ങള്‍ക്ക്‌ എതിരായിട്ട്‌ തീരുമാനം എടുക്കും , പങ്കാളിയില്‍ നിന്നും അമിതമായി പലതും പ്രതീക്ഷിക്കുകയും സ്വാര്‍ത്ഥരായി പെരുമാറുകയും ചെയ്യും. എപ്പോഴും പങ്കാളിയെ അവരുടെ അമിത ഉത്തരവാദിത്തങ്ങളെ കുറിച്ച്‌ ഓര്‍മ്മപ്പെടുത്തി കൊണ്ടരിക്കും. ഒരു ഘട്ടമെത്തുമ്പോള്‍ പങ്കാളി തീര്‍ത്തും തളരും.

കുടുംബങ്ങളുടെ ഭിന്നത മാറ്റാനുള്ള ശ്രമം

കുടുംബങ്ങളുടെ ഭിന്നത മാറ്റാനുള്ള ശ്രമം

കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കുന്ന പലര്‍ക്കും കുറച്ചു കഴിയുമ്പോള്‍ സ്വന്തം കുടുംബത്തോട്‌ അടുക്കാനുള്ള ഉള്‍വിളി ഉണ്ടാകും. ഇത്തര സാഹചര്യങ്ങളില്‍ സ്വന്തം കുടുംബാംഗങ്ങളുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിന്‌ പങ്കാളിക്ക്‌ മേല്‍ സമ്മര്‍ദ്ദം ചെലുത്തി കൊണ്ടരിക്കും. ഇത്‌ ഇരുവര്‍ക്കും ഇടയില്‍ തര്‍ക്കങ്ങള്‍ക്ക്‌ വഴിയൊരുക്കും.

കുടുംബങ്ങളുടെ പ്രതികാരം

കുടുംബങ്ങളുടെ പ്രതികാരം

ചില സന്ദര്‍ഭങ്ങളില്‍ വീട്ടു കാര്‍ പെട്ടന്ന്‌ വിവാഹത്തിന്‌ സമ്മതം നല്‍കും. എന്നാല്‍ കുറച്ച്‌ നാള്‍ കഴിയുമ്പോള്‍ പണ്ട്‌ ചെയ്‌തതിന്‌ പകരം വീട്ടാനുള്ള തോന്നല്‍ ഉണ്ടായി തുടങ്ങും. ഇത്‌ പങ്കാളികളുടെ മനസ്സിലും പക്ഷപാതം തോന്നിപ്പിക്കുകയും ഇരുവര്‍ക്കും ഇടയിലെ അകല്‍ച്ച കൂട്ടുകയും ചെയ്യും.

ക്ഷമ

ക്ഷമ

വിവാഹത്തിന്‌ ധൃതി കാണിക്കരുത്‌. വിവാഹം എന്നത്‌ ജീവിതകാലത്തേക്ക്‌ പൂര്‍ണമായി എടുക്കുന്ന തീരുമാനമാണ്‌. തിരക്കിട്ട്‌ തീരുമാനങ്ങള്‍ എടുക്കുന്നത്‌ ഭാവിയില്‍ നഷ്ടങ്ങള്‍ ഉണ്ടാക്കും.

ഇരു കുടുംബങ്ങളുടേയും സ്‌്‌നേഹവും കരുതലും മനസ്സിലാക്കുക. സാഹചര്യങ്ങള്‍ എന്തു തന്നെയായാലും കുടംബാംഗങ്ങളുടെ ശക്തമായ നിലപാടിന്‌ കാരണം സ്വന്തം കുട്ടികളോടുള്ള സ്‌നേഹവും അവര്‍ക്ക്‌ നന്മ വരണമെന്ന ആഗ്രഹവുമാണ്‌.

മൂലകാരണം കണ്ടെത്തുക

മൂലകാരണം കണ്ടെത്തുക

വീട്ടുകാര്‍ വിസമ്മതിക്കുമ്പോള്‍ അവരെ പൂര്‍ണമായി എതിര്‍ക്കുന്നത്‌ ശരിയല്ല. അറിവ്‌ കുറവ്‌

കൊണ്ട്‌ വീട്ടുകാര്‍ക്ക്‌ ചില ആശങ്കകള്‍ ഉണ്ടാകാറുണ്ട്‌ . എന്നാല്‍ അവര്‍ക്ക്‌ അറിവുണ്ടാകണമെന്നു പറഞ്ഞ്‌ പ്രതികരിക്കുന്നത്‌ അപക്വമാണ്‌. കുടുംബാംഗങ്ങളുടെ ഉത്‌കണ്‌ഠയും അഭിപ്രായങ്ങളും മനസ്സിലാക്കാനും ശ്രമിക്കണം. മാതാപിതാക്കളുമായി തുറന്ന്‌ സംസാരിക്കുന്നത്‌ പുതിയ ബന്ധത്തെ കുറിച്ചുള്ള അവരുടെ തെറ്റിധാരണ അകറ്റാന്‍ സഹായിക്കും

X
Desktop Bottom Promotion