Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
പണത്തിനപ്പുറം സ്ത്രീ ആഗ്രഹിക്കുന്നത് !
അടുത്തകാലത്ത് നടത്തിയ ഒരു പഠനമനുസരിച്ച് പണത്തിലുപരിയായി മറ്റ് പല കാര്യങ്ങളും സ്ത്രീകള്‍ ഭര്ത്താക്കന്മാരില് നിന്ന് ആഗ്രഹിക്കുന്നുണ്ട്. വൈകാരികമായ, പണം കൊണ്ട് നേടാനാവാത്ത പല കാര്യങ്ങളും അവര്‍ ആഗ്രഹിക്കുന്നു.
എന്നിരുന്നാലും സമയാസാമയങ്ങളില് നമുക്ക് ആവശ്യമായവ വാങ്ങാനാവുന്നത് വഴി പണം നമുക്ക് സന്തോഷം നല്‍കുന്നുണ്ട്. എന്നാല്‍ അത് ഇവിടെ പറയുന്ന കാര്യങ്ങളോളം പ്രധാനപ്പെട്ടതല്ല.
ബന്ധങ്ങളില്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നതെന്തെന്ന് അറിയാനായി തുടര്‍ന്ന് വായിക്കുക.

1. ക്ഷമ - സ്ത്രീകള്‍ തങ്ങളുടെ ബന്ധത്തില്‍ ക്ഷമ ആഗ്രഹിക്കുന്നു. ഭര്‍ത്താവ് ക്ഷമയുള്ളവനാണെങ്കില് സ്ത്രീ ഭാഗ്യമുള്ളവളാണ്.
2. ബഹുമാനം - സ്ത്രീക്ക് അവളര്‍ഹിക്കുന്ന ബഹുമാനം നല്‍കുക. അവള്‍ക്ക് ശരിയായ ബഹുമാനം നല്കിയാല് അവള് ഉപാധികളില്ലാതെ നിങ്ങളെ സ്നേഹിക്കും.
3. സ്നേഹം - നാളെ എന്നൊന്ന് ഇല്ല എന്ന രീതിയില്‍ അവളെ സ്നേഹിക്കുക. അവള് ഇത് പണത്തേക്കാളും മറ്റ് ഏത് വിലപിടിപ്പുള്ള വസ്തുക്കളേക്കാളും വിലമതിക്കും.
4. കരുത്ത് - ഒരു പുരുഷന് സ്ത്രീക്ക് കരുത്ത് നല്കുന്ന തൂണാണ്. നിങ്ങള്‍ അവളുടെ കരുത്താണ് എന്ന് ബോധ്യപ്പെടുത്തിയാല്‍ അവള് നിങ്ങളെ ആരാധിക്കും. എത്ര തിരക്കാണെങ്കിലും അവള് അര്‍ഹിക്കുന്ന സമയം നല്‍കുക. ക്രമേണ നിങ്ങളുടെ ബന്ധം ഏറെ വളരും.
5. കുടുംബം - ഭാര്യയുടെ കുടുംബം നിങ്ങളുടേതാണെന്ന വിധത്തില്‍ സ്നേഹിക്കുക. നിങ്ങള്‍ ഇത് ഭംഗിയായി ചെയ്താല്‍ ഇതേ പരിഗണന തിരികെ ലഭിക്കുകയും ചെയ്യും.



Click it and Unblock the Notifications
