Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
വ്യത്യസ്ത ഉയരത്തിലുള്ളവര്‍ എങ്ങനെ ചുംബിക്കും?
പങ്കാളികള്‍ വ്യത്യസ്ത ഉയരത്തില്‍ ള്ളവരാണെങ്കില്‍ എങ്ങനെ ചുംബിക്കും? ദമ്പതിമാര്‍ക്കിടയിലെ പൊക്ക വ്യത്യാസം പലപ്പോഴും ശ്രദ്ധആകര്ഷിക്കാറുണ്ട്. എന്നാല്‍ ഇതോര്‍ത്ത് പരിഭ്രമിക്കേണ്ടതില്ല. ഇതിനെ മറികടക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഉയര വ്യത്യാസമുള്ളവരെ ചുംബിക്കാന്‍ താഴെ പറയുന്ന മാര്‍ഗങ്ങള്‍ ഒന്നു പരീക്ഷിച്ചു നോക്കു
വ്യത്യസ്ത ഉയരം ഉള്ളവരെ ചുംബിക്കാനുള്ള വഴികള്‍
1. നിങ്ങളുടെ പൊക്കം ക്രമീകരിക്കുക
നിങ്ങളുടെ പൊക്കം കൂട്ടുകയോ കുറയക്കുകയോ ചെയ്യുക. ഉയര വ്യത്യാസം കുറയ്ക്കുന്നതിന് താഴെ പറയുന്ന മാര്‍ഗ്ഗങ്ങളില്‍ ഏതെങ്കിലും സ്വീകരിക്കാം.
നിങ്ങള്‍ ചെറുതാണെങ്കില്‍, പൊക്കം കൂട്ടാന്‍ സ്റ്റൂള്, കട്ട, സീറ്റ് എന്നിവയുടെ സഹായം തേടുക. സൗകര്യപ്രദമാണെന്ന് തോന്നിയാല്‍ ഹീലുള്ള ചെരുപ്പുകള്‍ ഇടുക. ഉയര്‍ന്ന ഹീലുള്ള ചെരുപ്പുകള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒരു പോലെ പ്രയോജനം ചെയ്യും.
നിങ്ങള്‍ വലുതാണെങ്കില്‍, പങ്കാളിയെ ഉയരം കൂടിയ ഭാഗത്ത് നിര്‍ത്താന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ബന്ധം തുടങ്ങിയിട്ടേ ഒള്ളു എങ്കിലും പങ്കാളിക്ക് വൈമനസ്യം ഉണ്ട് എങ്കിലും ഇവ നയത്തില്‍ ചെയ്യണം.

കാലുകള്‍ നിവര്‍ത്തി ചുവരിലേക്ക് താഴ്ന്ന് , പാദങ്ങള്‍ നിലത്തുറപ്പിച്ച് പങ്കാളിയെ കാലുകള്‍ക്കിടയില്‍ നിര്‍ത്തി ചുംബിക്കുന്നത് കൂടുതല്‍ ആകര്‍ഷണീയമായിരിക്കും. രണ്ടുപേര്‍ക്കും സമനില കിട്ടാന്‍ ഇത് സഹായിക്കും. മറിച്ച്, ഭിത്തിയില്‍ നിന്നും അകന്ന് ശരീരത്തിന്റെ ഭാരം മുഴുവന്‍ ഒരു കാലില്‍ കൊടുത്ത് പുറം വളച്ച് മറ്റേ മുട്ട് മടക്കി ബോളിവുഡ് സ്റ്റൈലില്‍ നിന്നും ചുംബിക്കാം. ഇവിടെ പങ്കാളിക്കായിരിക്കും പ്രാധാന്യം കൂടുതല്‍.
2. സൗകര്യപ്രദമായ സ്ഥിതി
നിങ്ങളുടെ പങ്കാളിക്ക് അല്പം ഉയരക്കൂടുതലേ ഒള്ളു എങ്കില്‍ പരസ്പരം ചുംബിക്കുമ്പോള്‍ അവര്‍ക്ക് പ്രശ്നമുണ്ടാകില്ല, മാത്രവുമല്ല സ്വന്തം കാലില്‍ സൗകര്യപ്രദമായി നില്‍ക്കാനും അവര്‍ക്കു കഴിയും. നിങ്ങളാണ് ചെറുതെങ്കില്‍ പുറം അല്പം വളച്ച് മുകളിലേക്ക് എത്തിക്കുക. വിരലറ്റത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നതായിരിക്കും സൗകര്യപ്രദം. നിങ്ങളാണ് വലുതെങ്കില്‍ മുമ്പിലേക്ക് വളഞ്ഞ് കാലുകള്‍ അല്പം അകത്തി സ്വയം അല്പം ചെറുതായി പങ്കാളിക്ക് നില്ക്കാന് സ്ഥലം ഒരുക്കുക.
3. സ്വയം സ്വസ്ഥമാവുക
പരസ്പരം ആശ്ലേഷിച്ച് സ്വസ്ഥരാവുക. ഒരാള്‍ മറ്റൊരാളെ ചേര്‍ത്ത് പിടിക്കുന്നത് ഇരുവരെയും സ്വാധീനിക്കും.ഇത് പരസ്പരം ക്രമീകരിക്കപ്പെടണം എന്ന് ആവശ്യപ്പെടുന്നത് കുറയ്ക്കാനും സ്വയം മാറ്റം വരുത്താനും സഹായിക്കുകയും ചെയ്യും.
ചുംബിക്കുന്നില്ല എങ്കില്‍ ആലിംഗനം ചെയ്യുമ്പോള്‍ പങ്കാളികളില്‍ പൊക്കം കുറഞ്ഞ ആളുടെ തല വശത്തേയ്ക്ക് ചാഞ്ഞ് ഉയരം കൂടിയ ആളുടെ തോളിലോ നെഞ്ചിലോ വയ്ക്കാം.
4. മറ്റ് ഭാഗങ്ങളില്‍ ചുംബിക്കുക
മറ്റ് ഭാഗങ്ങളില്‍ ചുംബിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് ചിലപ്പോള്‍ മാത്രമെ അനുയോജ്യമാകു. പങ്കാളിയുടെ നെറ്റി, കഴുത്ത്, കൈകള്‍, തോളുകള്‍, കൈപ്പത്തികള്‍, വയര്‍, എന്നിവടങ്ങളില്‍ എല്ലാം ചുംബിക്കാം. കവിളുകളിലും ചുണ്ടുകളിലും മാത്രമല്ല നല്ല ചുംബനങ്ങള്‍ ഉണ്ടാവുക.
5. പുതിയ പരീക്ഷണങ്ങള്‍
നിങ്ങളുടെ ചുംബനം കൂടുതല്‍ ആവേശകരം ആക്കാന്‍ പൊക്കം പ്രയോജനപ്പെടുത്തുക. സിനിമയിലും മറ്റും കാണുന്നത് പോലുള്ള ചുംബനങ്ങള്‍ പരീക്ഷിച്ചു നോക്കുക
വളരെ അപൂര്‍വമായിട്ടേ ഇതിനുള്ള അവസരം ലഭിക്കൂ, പങ്കാളിയുടെ തല താഴേക്ക് താഴ്ത്തി ചുംബിക്കുക. അവരുടെ കഴുത്ത് വേദനക്കാതെ വേണം ചെയ്യാന്‍. ( വളരെ ബലത്തോടെ ചെയ്യുന്നത് ആയതിനാല്‍ പങ്കാളിയുടെ പൊക്കത്തേക്കുറിച്ച് വലിയ ഉറപ്പില്ലാത്തവര്‍ ഇത് ചെയ്യാന്‍ ഒരുങ്ങരുത്).
നിങ്ങള്‍ ചെറുതും നിങ്ങളുടെ പങ്കാളി ശക്തരുമാണെങ്കില്‍ അവരുടെ കൈയ്യില്‍ കുത്തി പൊങ്ങി ഉയരം നേരെയാക്കുക. അതിന് ശേഷം കാലുകള്‍ പങ്കാളിയുടെ അരയില്‍ ചുറ്റി പൊങ്ങി അവരെ മുകളില്‍ നിന്നും ചുംബിക്കുക.
നിങ്ങള്‍ക്കാണ് ഉയരക്കൂടുതലെങ്കില്, പങ്കാളിയെ ഉയര്‍ത്തുക. ചുംബനം കൂടുതല്‍ ആസ്വാദ്യമാക്കാന്‍ ഒരുമിച്ച് വട്ടം കറങ്ങുക. അതുപോലെ പങ്കാളിയെ നിങ്ങളുടെ മുകളിലേക്ക് ഉയര്‍ത്തി അവരുടെ കാലുകള്‍ കൊണ്ട് നിങ്ങളെ ചുറ്റി വരിയാന്‍ അനുവദിക്കാം.
വ്യത്യസ്ത ഉയരത്തിലുള്ളവരെ ചുംബിക്കാനുള്ള മറ്റ് വഴികള്‍
നിങ്ങളാണ് ചെറുതെങ്കില്‍, പങ്കാളി ധരിച്ചിരിക്കുന്ന വസ്ത്രത്തിലെ നാടയില്‍ പിടിച്ച് താഴേക്ക് വലിച്ച് ചുംബിക്കാം.
നിങ്ങള്‍ വളരെ ചെറുതാണെങ്കില്‍ , നിങ്ങളുടെ കൈകള്‍ അവരുടെ കഴുത്തിലിട്ട് താഴേക്ക് കുനിച്ച് ചുംബിക്കാം.
നിങ്ങള്‍ തയ്യാറെടുപ്പോടെയാണന്ന് ഇത് കാണിച്ചു തരും.
കാര്യങ്ങള്‍ രസകരമായെടുക്കുക! ചിലപ്പോള്‍ ചിലത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ നല്ല ചിരിയോടെ അംഗീകരിച്ചിട്ട് ചെയ്തു നോക്കാന്‍ വീണ്ടും അനുവദിക്കുക.
കൂടുതല്‍ തീഷ്ണമായ പ്രകടനമാണ് ആഗ്രഹിക്കുന്നതെങ്കില്‍ പങ്കാളിയോട് നിങ്ങള്‍ തയ്യാറാണെന്ന് അറിയിക്കുക. ഒരു രഹസ്യം പറയാനുണ്ടെന്ന് മന്ത്രിച്ചിട്ട്, അവരോട് പറയുക "എനിക്ക് നിങ്ങളെ ചുബിക്കണം" എന്ന്.
ചുംബനം ആദ്യം കിട്ടാന്‍ പങ്കാളി ശ്രമിക്കുമെന്ന് എപ്പോഴും ഓര്‍ക്കുക.
പങ്കാളിക്ക് ഉയരം കുറവാണെങ്കില്‍ ഒരു നീണ്ട ചുംബനത്തിനായി വരുടെ കഴുത്ത് വളയ്ക്കുമ്പോള്‍ തല പിന്താങ്ങുകയോ സാവധാനത്തില്‍ നീങ്ങി ഭിത്തിക്കെതിരായി തല ചേര്‍ത്ത് വയ്ക്കാന്‍ സഹായിക്കുകയും ചെയ്യുക.



Click it and Unblock the Notifications