Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
പ്രണയം മാത്രമല്ല ജീവിതം
ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരുണ്ടാകില്ല. എന്നാല്‍ പലപ്പോഴും പല പ്രേമബന്ധങ്ങളും ജീവിതകാലം മുഴുവന്‍ നിലനില്ക്കുകയുമില്ല. പ്രേമിച്ചു വിവാഹം കഴിച്ച പലരും വിവാഹമോചിതരായ സംഭവവും നമുക്കറിയാം. എന്നാല്‍ പലപ്പോഴും പല ബന്ധങ്ങളും നല്ല രീതിയില്‍ മുന്നോട്ടു പോകാത്തതിന് കാരണങ്ങളുണ്ട്.
ഏത് ബന്ധത്തിലായാലും അഡ്ജസ്റ്റ്മെന്റുകളാണ് പലതിനും അടിസ്ഥാനം. എന്നാല്‍ പലപ്പോഴും അഡ്ജസ്റ്റ്മെന്റുകള്‍ക്ക് ഇരുവരും തയ്യാറാവാത്തതാണ് പല ബന്ധങ്ങളും അവസാനിക്കാന്‍ കാരണം.
പരസ്പരം മനസ്സിലാക്കാനും മനസ്സിലാക്കപ്പെടുവാനും പ്രത്യേക കഴിവുവേണം. ബന്ധങ്ങള്‍ വിജയിക്കാന്‍ എന്തൊക്കെ കാര്യങ്ങളാണ് നമ്മള് ചെയ്യേണ്ടതെന്നു നോക്കാം.

സ്വപ്നങ്ങള്‍ ഇരുകൂട്ടര്‍ക്കും
എനിയ്ക്കെന്ന പോലെ നമ്മുടെ പങ്കാളിയ്ക്കും സ്വപ്നങ്ങള്‍ ഉണ്ടെന്നു മനസ്സിലാക്കുക. ഞാന്‍, എനിയ്ക്ക് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ മനസ്സില്‍ കൊണ്ടു നടക്കുന്നവര്‍ക്ക് ബന്ധങ്ങളില്‍ വിജയിക്കാനും അത് മുന്നോട്ട് കൊണ്ടു പോകാനും കഴിയില്ല.

കുടുംബം ഇരുകൂട്ടര്‍ക്കും
നമുക്കെന്ന പോലെ നമ്മുടെ പങ്കാളിയ്ക്കും കുടുംബം ഉണ്ടെന്നോര്‍ക്കുക. അതുകൊണ്ടു തന്നെ ഇരുവരുടേയും കുടുംബത്തേയും ബന്ധുക്കളേയും അംഗീകരിച്ച് മുന്നോട്ടു പോകണം.

സുഹൃത് ബന്ധങ്ങള്‍ക്ക് വിലക്ക് വേണ്ട
സുഹൃത്ബന്ധങ്ങള്‍ക്ക് വിലക്ക് തീര്‍ക്കാതിരിക്കുക. നമ്മുടെ പങ്കാളിയ്ക്ക് നമ്മുടെ ഏതെങ്കിലും സുഹൃത്തിനെ ഇഷ്ടമല്ലെങ്കില്‍ അത്തരം സുഹൃത്തുമായി ബന്ധം സ്ഥാപിക്കാന്‍ അവരെ നിര്‍ബന്ധിക്കാതിരിക്കുക.

സാമ്പത്തിക ഞെരുക്കം
പ്രേമിക്കുമ്പോള്‍ ആദ്യം നമ്മളോര്‍ക്കേണ്ടത് നമ്മുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചാണ്. ചിലവുകളെല്ലാം ഒരാള്‍ തന്നെ വഹിക്കാതെ പരസ്പരം തുല്യമായി വീതിക്കുക. അല്ലാത്ത പക്ഷം അത് ബന്ധങ്ങളില്‍ വിള്ളല്‍ വീഴാന്‍ കാരണമാകും.

പരസ്പരം താഴ്ത്തിക്കെട്ടുക
പരസ്പരം താഴ്ത്തിക്കെട്ടി സംസാരിക്കുന്നത് ഏറ്റവും വലിയ പ്രശ്നമാണ്. മാത്രമല്ല വഴക്ക് മൂര്‍ച്ഛിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കാന്‍ പഠിക്കണം.

ഇഷ്ടമില്ലാത്ത കാര്യം നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കരുത്
ഇഷ്ടമില്ലാത്ത കാര്യം പങ്കാളിയെകൊണ്ട് നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കരുത്. ഇത് പ്രശ്നങ്ങള്‍ക്കു മാത്രമേ വഴിവെയ്ക്കൂ എന്നത് സത്യം.



Click it and Unblock the Notifications
