Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
എല്ലാ രഹസ്യങ്ങളും തുറന്നു പറയാനാവില്ല
പുരുഷന്മാരില് നിന്നും സ്ത്രീകള് സൂക്ഷിക്കാനാഗ്രഹിക്കുന്ന പല രഹസ്യങ്ങളുമുണ്ട്. എത്രയൊക്കെ പരസ്പരം സ്നേഹിക്കുന്നുവെന്നും മനസ്സിലാക്കുന്നുവെന്നും പറഞ്ഞാലും ചില രഹസ്യങ്ങള് പുരുഷന്മാരോട് തുറന്നു പറയാന് സ്ത്രീകള് ഒരിക്കലും തയ്യാറാവില്ല.
ബന്ധങ്ങളുടെ സുരക്ഷിതത്വം ആലോചിച്ചോ അതല്ലെങ്കില് സ്നേഹത്തില് കുറവുവരുമെന്നാലോചിച്ചോ എന്തുകൊണ്ടോ പലതും തുറന്നു പറയാന് ഇവര് ഒരിക്കലു തയ്യാറാവില്ല. എന്തൊക്കെ കാര്യങ്ങളാണ് ഇത്തരത്തില് പുരുഷന്മാരോട് സ്ത്രീകള് തുറന്നു പറയാന് ഇഷ്ടപ്പെടാത്തതെന്ന് നിങ്ങള് ആലോചിച്ചിട്ടുണ്ടോ?
എല്ലാ സ്ത്രീകളും ഇക്കാര്യത്തില് ഒരു പോലെയുള്ള സ്വഭാവക്കാരാണെന്നാണ് പറയുന്നത്. എന്തൊക്കെ കാര്യങ്ങളാണ് സ്ത്രീകള് പുരുഷന്മാരില് നിന്നും രഹസ്യമാക്കി വെയ്ക്കുന്ന വിചിത്ര കാര്യങ്ങള് എന്നു നോക്കാം.

പണം ചിലവാക്കുന്ന കാര്യം
പണം ചിലവാക്കുന്ന കാര്യത്തില് യാതൊരു നിയന്ത്രണവുമില്ലാത്തവരാണ് നല്ലൊരു ശതമാനം സ്ത്രീകളും. ഇക്കാര്യത്തില് സ്ത്രീകളെ എത്ര വഴക്കു പറഞ്ഞിട്ടും കാര്യവുമില്ല. എന്നാല് പലപ്പോഴും ഇക്കാര്യങ്ങള് പുരുഷന്മാരില് നിന്നും മറച്ചു വെയ്ക്കാന് ആഗ്രഹിക്കുന്നവരാണ് മിക്ക് സ്ത്രീകളും.

മുന്കാല ബന്ധങ്ങള്
വിവാഹം കഴിഞ്ഞാലും പലരും മുന്കാല പ്രണയ ബന്ധങ്ങളെ മനസ്സില് താലോലിച്ചു കൊണ്ടു നടക്കും. ഇത്തരത്തിലുള്ള കാര്യങ്ങള് ഇവരെ കൂടുതല് കുഴപ്പത്തിലാക്കുമെന്നല്ലാതെ വേറെ കാര്യമൊന്നും ഉണ്ടാവില്ല എന്നതാണ് സത്യം.

സൗന്ദര്യ സംരക്ഷണം
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും ഇത്തരത്തില് പുരുഷന്മാരില് നിന്നും അല്പം അകലം പാലിക്കുന്നവരാണ് സ്ത്രീകള്. പല ബ്യൂട്ടി സീക്രട്സും തന്റെ കാമുകന് അല്ലെങ്കില് ഭര്ത്താവ് അറിയാതിരിക്കാന് ഇവര് പരമാവധി ശ്രമിക്കും.

അസൂയയ്ക്ക് മരുന്നില്ല
എത്രയൊക്കെ പുരോഗമന ചിന്താഗതി കൊണ്ടു നടക്കുന്ന സ്ത്രീകളായാലും ഇവരുടെ ഉള്ളില് എവിടെയോ അല്പം അസൂയ ഉണ്ടാവും. ആവശ്യമായ സന്ദര്ഭങ്ങളില് അത് പുറത്തെടുക്കുകയും ചെയ്യും.

ചില കൂട്ടുകാര്
തന്റെ പങ്കാളിക്ക് സ്ത്രീകളുടെ എല്ലാ കൂട്ടുകാരേയും അറിയാമെന്നത് വെറും തെറ്റിദ്ധാരണയാണ്. എന്നാല് പലപ്പോഴും ഇത്തരത്തില് പല കൂട്ടുകാരുടെ കാര്യത്തിലും സ്ത്രീകള് രഹസ്യങ്ങള് സൂക്ഷിക്കുന്നു.

ഈഗോ എന്ന രണ്ടക്ഷരം
എത്രയൊക്കെ ഒളിപ്പിക്കാന് ശ്രമിച്ചാലും അതിനു സാധിക്കാത്ത ഒരു വസ്തുവാണ് ഈഗോ. അതുകൊണ്ടു തന്നെ എത്ര അഭിനയിച്ചിട്ടാണെങ്കിലും തന്റെ ഈഗോ മറച്ചു വെയ്ക്കാന് സ്ത്രീകള് ശ്രമിക്കും.

മുന്കാമുകനുമായി താരതമ്യം
കാമുകനോ ഭര്ത്താവോ ആരുമാകട്ടെ അവരെ തന്റെ മുന്കാമുകനുമായി താരതമ്യം ചെയ്യുന്നത് നല്ലൊരു ശതമാനം സ്ത്രീകളുടേയും പ്രത്യേകതയാണ്. എന്നാല് ഈ സ്വഭാവം എത്രത്തോളം രഹസ്യമാക്കിവെയ്ക്കാമോ അത്രത്തോളം രഹസ്യമായിരിക്കും.



Click it and Unblock the Notifications
