Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പ്രണയത്തകര്‍ച്ച സ്ത്രീയെ തളര്‍ത്തും
പ്രണയത്തകര്‍ച്ച ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെ. ഇതോടെ ശാരീരികമായും മാനസ്സികമായും ഏറെ ബുദ്ധിമുട്ടുണ്ടാകുന്നതും സ്ത്രീക്കു തന്നെ. എന്നാല്‍ ഏറ്റവും വിഷമം സ്ത്രീക്കാണെങ്കിലും അതിനെ പെട്ടെന്നു തന്നെ അതിജീവിക്കാനും സ്ത്രീക്ക കഴിയും.വഞ്ചി വാങ്ങി വഞ്ചിതനാവണോ?
ബന്ധം തകര്‍ച്ചയുടെ വക്കിലെത്തുമ്പോള്‍ തന്നെ സ്ത്രീക്ക് അത് മനസ്സിലാകുമെന്നും പലര്‍ക്കും സങ്കടം പിടിച്ചു നിര്‍ത്താന്‍ കഴിയാതെ ഏറ്റവും വേഗം പൊട്ടിത്തെറിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. എന്നാല്‍ പുരുഷന്മാരേയും ഇത് മാനസികമായി തകര്‍ക്കും. ഹണിമൂണ്‍ കാലം സുവര്‍ണകാലം, എങ്ങനെ??
അവരില്‍ പലര്‍ക്കും പ്രണയത്തകര്‍ച്ചയെ അതിജീവിക്കാന്‍ കഴിയില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രണയത്തകര്‍ച്ച സ്ത്രീയേയും പുരുഷനേയും എങ്ങനെ ബാധിക്കുമെന്ന് നോക്കാം.

സ്ത്രീ പെട്ടെന്നു തിരിച്ചറിയുന്നു
ബന്ധത്തിന് തുടക്കമിടുന്നതും അത് അവസാനിക്കുന്നതും തിരിച്ചറിയാനുള്ള കഴിവ് പുരുഷന്മാരേക്കാള് സ്ത്രീകള്‍ക്കാണെന്ന് പഠനങ്ങളില്‍ പറയുന്നു.

ചിലപ്പോള്‍ വിഷാദ രോഗത്തിലേക്ക്
സ്ത്രീയായാലും പുരുഷനായാലും പ്രണയബന്ധങ്ങളുടെ തകര്‍ച്ച ചിലപ്പോള്‍ വിഷാദ രോഗത്തിലേക്ക് വരെ കൊണ്ടു ചെന്നെത്തിക്കാം. ഇത് പലര്‍ക്കും പല വിധത്തിലായിരിക്കുമെന്നു മാത്രം.

പുരുഷന് പാടുപെടും
പ്രണയബന്ധങ്ങളുടെ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ പുരുഷന്മാര്ക്ക് പഠിച്ചപണി പതിനെട്ടും നോക്കേണ്ടി വരും. അതുകൊണ്ടു തന്നെ പലരും കുറേകാലം ഇതില്‍ തന്നെ ജീവിക്കും.

മദ്യപാനം പരിഹാരം
പല പുരുഷന്മാരും ബന്ധങ്ങളുടെ തകര്‍ച്ചയില്‍ നിന്ന് കരകയറുന്നതിനു വേണ്ടി എത്തിച്ചേരുന്ന ഒന്നാണ് മദ്യപാം. ഇത് ചിലപ്പോള്‍ ഇവരെ മുഴുക്കുടിയന്മാരാക്കിമാറ്റും.

ഏകാന്തതയെ കൂട്ടു പിടിക്കും
ഇക്കാര്യത്തില്‍ സ്ത്രീയാണെങ്കിലും പുരുഷനായാലും ഏകാന്തത ആഗ്രഹിക്കുന്നു. ഇത് ഇവര്‍ കഴിഞ്ഞ കാര്യങ്ങളെക്കുറിച്ചു തന്നെ ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണെന്നാണ് പഠനങ്ങളില്‍ പറയുന്നത്.

സ്ത്രീകളുടെ മുന്‍ധാരണ ശരി
പല ബന്ധങ്ങളും തുടങ്ങുന്നതിനു മുന്‍പുതന്നെ സ്ത്രീകള്‍ക്ക് ധാരണയുണ്ടാവും. ഈ ബന്ധത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന്. അതുകൊണ്ടു തന്നെ പലരും തുടക്കത്തിലേ ഇത്തരം ബന്ധങ്ങളില്‍ നിന്ന് പിന്തിരിയാന് ആഗ്രഹിക്കുന്നു.

പല കാര്യങ്ങളിലും അശ്രദ്ധ
ജോലി ചെയ്യുന്ന കാര്യത്തിലാണെങ്കിലും പല കാര്യങ്ങളിലും സ്ത്രീ ആണെങ്കിലും പുരുഷനായാലും അശ്രദ്ധ ഉണ്ടാവും. ഇത് പുരുഷന്മാേരക്കാള് കൂടുതല്‍ സ്ത്രീകളെയാണ് ബാധിക്കുക. ചെയ്യുന്ന ജോലിയില്‍ ശ്രദ്ധയില്ലാതിരിക്കുന്നത് വലിയ ദോഷം ചെയ്യുന്നു.

സ്ത്രീകളില്‍ പക്വത ഉണ്ടാക്കുന്നു
പ്രണയത്തകര്‍ച്ച സ്ത്രീകളെ കൂടുതല്‍ പക്വതയുള്ളവരാക്കി മാറ്റുന്നു. മറ്റൊരു ബന്ധം തിരഞ്ഞെടുക്കുമ്പോഴും ഇവര്‍ പക്വതയോടു കൂടി പെരുമാറുന്നു.

മറ്റൊരു ബന്ധം വേഗം
പുരുഷന്മാരില് പ്രണയത്തകര്‍ച്ച അവരെ ഉടന്‍ തന്നെ മറ്റൊരു ബന്ധത്തിന് പ്രേരിപ്പിക്കുന്നു.



Click it and Unblock the Notifications
