Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
'എന്റെ പ്രണയം രഹസ്യമാണ്'
പ്രണയം ജീവിതത്തിന്റെ ഭാഗമാണ്. നമ്മളെല്ലാവരും പ്രിയപ്പെട്ടവര്‍ക്ക് മനസില്‍ പ്രത്യേക ഇടം നല്‍കുന്നവരാണ്. ഏറെയൊന്നും ആഗ്രഹിക്കുന്നില്ലെങ്കിലും അത്തരം മോഹങ്ങള്‍ നമുക്ക് ആശ്വാസം നല്‍കും.
അനുയോജ്യമല്ലാത്തതിനാല്‍ പുറത്ത് പറയാത്തതും രഹസ്യമായി പറയുന്നതുമായ അത്തരം ചില പ്രണയങ്ങളെക്കുറിച്ച് അറിയുക.

1. അപരിചിതന്
ഇത്തരക്കാരെ ആകസ്മികമായി പല സ്ഥലങ്ങളിലും നിങ്ങള്‍ കാണും. വീടിന് സമീപത്തും, പലചരക്ക് കടയിലും, നായയെ നടത്താന്‍ കൊണ്ടുപോകുമ്പോഴും, അമ്മയ്ക്കൊപ്പം ഷോപ്പിംഗിന് പോകുമ്പോഴുമൊക്കെ അപരിചിതനായ ആളെ കാണും. ഇതിന്റെ ഫലമായി നിങ്ങള്‍ നന്നായി വസ്ത്രം ധരിക്കുകയും മാര്‍ക്കറ്റിലേക്ക് പോകുമ്പോള്‍ പോലും തലമുടി നന്നായി ചീകിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യും.

2. ബോസ്
സൗമ്യനും, പുഞ്ചിരിക്കുന്നവനുമായ ഒരു ബോസാണ് നിങ്ങളുടേതെങ്കില്‍ നിങ്ങള്‍ ഭാഗ്യവാനാണ്. കോര്‍പ്പറേറ്റ് ജീവിതത്തില്‍ വിപരീത സ്വഭാവമുള്ള ബോസുമാര്‍ സാധാരണമാണ്. ഇതിന്റെ പോസിറ്റീവ് വശം എന്നത് നിങ്ങള്‍ക്ക് കൂടുതല്‍ നന്നായി ജോലി ചെയ്യാനുള്ള ലക്ഷ്യബോധവും, ബോസ്സില്‍ നിന്ന് പ്രശംസയും അംഗീകാരവും ലഭിക്കുകയും ചെയ്യും.

3. സഹോദരന്റെ സുഹൃത്ത്
ഇതിനുള്ള പ്രശ്നം സഹോദരനുമായുള്ള ബന്ധത്തെ കുഴപ്പത്തിലാക്കും എന്നതാണ്. എന്നാല്‍ അതേ സമയം ഏറ്റവും ആകര്‍ഷകവുമാണ്. നിങ്ങളുടെ സഹോദരന്/സുഹൃത്തിന് നന്ദി പറയുക. കാരണം നിങ്ങള്‍ അവരെ ഇടക്കിടെ കാണുകയും അവരുമായുള്ള സൗഹൃദം രഹസ്യമായി ആസ്വദിക്കുകയും ചെയ്യും. ഒരു കാര്യം കൂടിയുള്ളത് ഇത്തരം കാര്യം വെളിപ്പെടുത്തുന്നത് കൂടുതല്‍ കുഴപ്പത്തിന് കാരണമാകും എന്നതാണ്.

4. അധ്യാപകന്
വീട്ടിന് പുറത്ത് നമ്മള് ഏറെ സമയം ചെലവഴിക്കുന്നത് സ്കൂളിലും, കോളേജിലും, ട്യൂഷനുമൊക്കെയായി അധ്യാപകര്‍ക്കൊപ്പമാണ്. അധ്യാപകര്‍ ഉപദേശങ്ങള്‍ നല്‍കുകയും, നമ്മുടെ മികവിനായി പ്രവര്‍ത്തിക്കുകയും ചെയ്യും. അധ്യാപകരുമായി അടുത്ത ബന്ധമുണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ ചിലപ്പോള്‍ അവിചാരിതമായി ഇത് പ്രണയത്തിലേക്ക് നയിക്കും. ഇത് അപകടകരമാകുമെന്നതിനാല്‍ ശ്രദ്ധിക്കേണ്ടതാണ്.

5. സുഹൃത്തിന്റെ ബോയ്ഫ്രണ്ട്
സുഹൃത്തുമായുള്ള ബന്ധത്തില്‍ മൂന്നാമത്തെ ചക്രം പോലെയിരിക്കും ഇത്. സുഹൃത്ത് തന്റെ ആളെക്കുറിച്ച് എല്ലാക്കാര്യങ്ങളും നിങ്ങളോട് പറയും. അയാള്‍ അവളെ എങ്ങനെ സ്നേഹിക്കുന്നു, തന്റെ സ്നേഹം പ്രകടിപ്പിക്കുന്നു എന്നിവ കണ്ട് നിങ്ങള്‍ രഹസ്യമായി അയാളെ ആരാധിക്കാന്‍ തുടങ്ങുന്നു. ക്രമേണ നിങ്ങള്‍ അത്തരമൊരു പങ്കാളിക്കായി ആഗ്രഹിക്കുകയും വൈകാതെ അയാളെ പ്രണയിക്കാന്‍ തുടങ്ങുകയും ചെയ്യും.

6. അകന്ന ബന്ധത്തിലുള്ള കസിന്
നിങ്ങളുടെ കുടുംബത്തിലെ ചടങ്ങുകളിലും, ആഘോഷങ്ങളിലും കാണുന്ന ആളായിരിക്കും അയാള്‍. അതുകൊണ്ട് തന്നെ ഒരു ഇഷ്ടം രൂപപ്പെടും. ഇത്തരം ബന്ധം കുടുംബത്തില്‍ നിങ്ങള്‍ കൂടുതല്‍ ഇടപെടുന്ന ആളാക്കി മാറ്റും. കാരണം അയാളെ കാണാനായി നിങ്ങള്‍ ഇടക്കിടെ ബന്ധുക്കളെ സന്ദര്‍ശിക്കും.

7. സഹയാത്രികന്
കാണാന്‍ കൊള്ളാവുന്ന ആണിനെ അല്ലെങ്കില്‍ പെണ്ണിനെ ട്രെയിന്‍ അല്ലെങ്കില്‍ ഫ്ലൈറ്റ് യാത്രകളില്‍ കണ്ടിട്ടുണ്ടാവും. അവര്‍ മുന്നിലെത്തുമ്പോള്‍ ഒരു പ്രത്യേക വികാരം തോന്നാറുണ്ടാവും. അവരുടെ സാന്നിധ്യം നിങ്ങളുടെ യാത്ര കൂടുതല്‍ ആസ്വാദ്യകരവും അവിസ്മരണീയവുമാക്കും.



Click it and Unblock the Notifications
