Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പ്രേമിച്ചെന്നു കരുതി ഇങ്ങനെ വട്ടാകുമോ?
പ്രേമം സിനിമയാണ് ഇപ്പോഴത്തെ യുവാക്കളെ വഴിതെറ്റിക്കുന്നതെന്നു പറയുന്നവര്‍ പ്രേമത്തിനെ എന്തിനിങ്ങനെ കുറ്റം പറയുന്നു. പ്രേമത്തിനു മുന്‍പും പിന്‍പും സിനിമകള്‍ ഉണ്ടായിട്ടില്ലേ. പ്രേമമാണഖിലസാരമൂഴിയില്‍ എന്നല്ലേ കവിവചനം. വഞ്ചി വാങ്ങി വഞ്ചിതനാവണോ?
അതൊക്കെ പോട്ടെ ചിലര്‍ക്ക് പ്രേമിച്ചു വട്ടാകുമെന്ന് കേട്ടിട്ടുണ്ട്. ശരിയാണോ? എന്തുകൊണ്ടാവാം അങ്ങനെ പറയുന്നത്? എന്തായാലും പ്രേമിക്കാന്‍ തുടങ്ങിയാല്‍ പിന്നെ എന്തൊക്കെയോ മാറ്റങ്ങള്‍ നമ്മളില്‍ സംഭവിക്കുമെന്നാണ് പലരും പറയുന്നത്. പ്രണയത്തകര്‍ച്ച സ്ത്രീയെ തളര്‍ത്തും
എന്നാല്‍ എന്തൊക്കെ മാറ്റങ്ങള്‍, എന്തൊക്കെ വട്ടുകളാണ് നമ്മള് കാണിച്ചു കൂട്ടുക. കാമുകന്മാര്ക്കിടയില് സര്‍വ്വസാധാരണമായ ചില ശീലങ്ങള്‍ എന്താണെന്നറിയേണ്ടേ, ഇത് വായിക്കൂ...

വര്‍ക്കിലല്ല ലുക്കിലാണ് കാര്യം
അതുവരെ ശരിക്കു മുടി പോലും ചീകാത്തവര് അന്നു മുതല്‍ എന്നും രാവിലെ എഴുന്നേല്ക്കുന്നു കുളിക്കുന്നു മുടി ചീകുന്നു സുന്ദരനാകുന്നു. എന്തിന്? എല്ലാം അവള്‍ക്കു വേണ്ടി മാത്രം. എന്തൊരു കഷ്ടപ്പാട് അല്ലേ?

ഒറ്റയ്ക്കിരിക്കുമ്പോഴും ചിരി വരുന്നോ?
ഒറ്റയ്ക്കിരിക്കുമ്പോള്‍ പോലും നമുക്ക് കാമുകിയെ ഓര്‍ത്ത് ചിരിവകും. ഇത് കാണുന്നവര്‍ എന്തായാലും ഉറപ്പിക്കും ഒന്നുകില്‍ വട്ട് അല്ലെങ്കില്‍ പ്രേമം എന്ന്.

ചുറ്റുമുള്ളതൊന്നും കാണാന്‍.....
തട്ടത്തിന് മറയത്ത് എന്ന സിനിമയിലെ നിവിന്‍പോളിയെ പോലെ അവള് അടുത്തുണ്ടെങ്കില്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റില്ല എന്ന അവസ്ഥയിലായിരിക്കും. അവരുടേതായ ലോകത്തായിരിക്കും മിക്ക കാമുകീ കാമുകന്മാരും.

പച്ചകുത്തുന്നവര്‍ കുറവല്ല
കാമുകിയെ കുറിച്ച് എല്ലാ സമയവും ആലോചിക്കാന്‍ വേണ്ടി കാമുകിയുടെ പേര് ശരീരത്തില്‍ പച്ചകുത്തുന്നവരും ഒട്ടും കുറവല്ല. നിരവധി പേരാണ് ഇങ്ങനെ പച്ച കുത്തി പണിവാങ്ങിച്ചതെന്ന കാര്യം നമ്മള് മറക്കരുതല്ലോ.

അവളുടെ ഇഷ്ടമാണ് എന്റെ ഇഷ്ടം
കാമുകിയുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് ഒരു റിസര്‍ച്ച് തന്നെയായിരിക്കും അടുത്ത ഘട്ടം. സൂര്യന് ഉദിച്ചാലും കിടക്കയില്‍ നിന്നും എണീക്കാത്തവര് നേരത്തേ തന്നെ എഴുന്നേറ്റ് റിസര്‍ച്ച് നടത്താന്‍ പോകുന്നതും ചില്ലറക്കാര്യമല്ല.

ചാറ്റിങ് ഒടുവില്‍ ചീറ്റിങ്
രാത്രിയായാല്‍ പിന്നെ മുറിയില്‍ നിന്നും പുറത്തിറങ്ങില്ല നിങ്ങള്‍. അല്ലെങ്കില്‍ പാതിരാത്രി ആയാലും മുറിയില്‍ കേറാത്ത നിങ്ങള്‍ നേരം ഇരുട്ടിയാല്‍ ഉടനേ തന്നെ ചാറ്റിങ്ങോടു ചാറ്റിംഗ് ആയിരിക്കും. ഇതിന്റെ അനന്തരഫലം ചീറ്റിംഗ് ആവാതിരുന്നാല്‍ നല്ലത്.

സ്വപ്നാടനത്തിലായിരിക്കും
പ്രേമത്തില്‍ അകപ്പെട്ടാല്‍ പിന്നെ ചക്രവ്യൂഹത്തിനുള്ളില്‍ അകപ്പെട്ട പോലെ ആണെന്നാണ് അറിവുള്ളവര്‍ പറയുക. മുഴുവന്‍ സമയവും കാമുകിയെക്കുറിച്ചുള്ള ചിന്തകളായിരിക്കും. അവള് എന്തു ചെയ്യുന്നു ഭക്ഷണം കഴിച്ചോ എന്നിങ്ങനെയുള്ള ചിന്തകള്‍.

പ്രൊഫൈല്‍ സന്ദര്‍ശനം മുടക്കില്ല
കാമുകിയുടെ എഫ് ബി പ്രൊഫൈല്‍ സന്ദര്ശിക്കലായിരിക്കും പ്രധാന ജോലി. അതുകൊണ്ടു തന്നെ ഇതിനെ ഒരു സിഐഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്താം. എന്തെങ്കിലും അപ്ഡേറ്റ്സ് ഉണ്ടോ. സ്റ്റാറ്റസ് എന്ത് ഇതൊക്കെയായിരിക്കും പ്രധാന ജോലി.

പാട്ടുപാടി ദ്രോഹിക്കും
കാമുകി ചിലപ്പോള്‍ ഫോണിലൂടെ ഒരു രസത്തിനു വേണ്ടി പാട്ടുപാടാന്‍ ആവശ്യപ്പെട്ടാല്‍ പിന്നെ പാട്ടുപാടിയുള്ള ദ്രോഹമായിരിക്കും. ഇത് കൂടെയുള്ളവര്‍ക്കു പോലും അണ്സഹിക്കബിള് ആവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഒരുമിച്ചുള്ള യാത്രകള്‍ രസകരം പക്ഷേ...
കാമുകിക്കൊപ്പം സമയം ചിലവഴിക്കാനാഗ്രഹിക്കാത്ത ഏത് കാമുകനാണ് ഉള്ളത്. ഒരുമിച്ചുള്ള യാത്രകള്‍ രസകരമായിരിക്കും എന്നാല്‍ യാത്രാവസാനം പോക്കറ്റ് കാലിയാവുന്നത് മാത്രം സഹിക്കില്ല. പല കാമുകിമാരും കാമുകന്റെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കിയാവില്ല ഷോപ്പിംഗ് നടത്തുന്നത് എന്നുള്ളതാണ് ഒരു പ്രധാനപ്പെട്ട കാര്യം.

ഒരു ഹായ് ചിലപ്പോള്‍ ജീവിതം മാറ്റിമറിക്കും
ആദ്യമായി കാമുകി അയയ്ക്കുന്ന മെസ്സേജുകള്‍ ആരായാലും ഒേരു നിധി പോലെ സൂക്ഷിക്കും. ആ ബന്ധം ജീവിതാവസാനം വരെ നിലനില്ക്കുന്നതാണെങ്കില് അതു വരേയും.

ഫോണില്‍ പ്രത്യേക ഗ്യാലറി
ഫോണില്‍ കാമുകിക്കായി പ്രത്യേക ഗ്യാലറി വരെ ഉണ്ടാക്കും ചില കാമുകന്മാര്. അതില്‍ വേറൊന്നും സേവ് ചെയ്യാന്‍ അവര്‍ തയ്യാറാവില്ല.

സിംബിള്ഡ്രസ് ധരിക്കുന്നവരെ ഇഷ്ടമല്ലേ..
പല കാമുകന്മാരുടേയും ഡ്രസ്സിംഗ് ആയിരിക്കും രസം. കാമുകിയെ ഒന്ന് ഇംബ്രസ്സ് ചെയ്യിപ്പിക്കാന്‍ വേണ്ടി അവനവന് ചേരാത്ത ഡ്രസ് ധരിച്ചു കൊണ്ടായിരിക്കും പല കാമുകന്മാരുടേയും നടപ്പ്. ഇന്‍ഹരിഹര്‍നഗറിലെ ജഗദീഷിനെപ്പോലെ.

പ്രേമനൈരാശ്യം ചിലപ്പോള്‍ തുടക്കം
ഒരു പ്രേമം പൊട്ടിപ്പൊളിഞ്ഞു നില്‍ക്കുമ്പോഴായിരിക്കും വേറൊരാളോട് ആകര്‍ഷമം തോന്നുക. ഇതെല്ലാം സ്വാഭാവികം. പിന്നീട് പുതിയ ആള്‍ക്കായി നമ്മള് പഴയതില്‍ നിന്നും നമ്മളെ പൂര്‍വ്വാധികം ശക്തിയോടെ തുടച്ചുമാറ്റും.

സെല്‍ഫീ ഭ്രാന്ത് കൂടുതല്‍
പ്രേമത്തിലായാല് പിന്നെ സെല്ഫികളെടുത്തു കാമുകിയെക്കാണിക്കാനുള്ള തത്രപ്പാടിലായിരിക്കും നമ്മുടെ ഒരു വിധം ആണ് പ്രജകളൊക്കെ. പിന്നെ എങ്ങനെയൊക്കെയുള്ള സെല്‍ഫികളാണ് വേണ്ടതെന്ന് ഇവര്‍ക്ക് അറിയില്ല എന്നതാണ് സത്യം.



Click it and Unblock the Notifications
