For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവിടെ നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം

|

സുഹൃത്തുക്കള്‍ എന്നും നല്ലതാണ്. ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന ചൊല്ല് നമുക്കെല്ലാം അറിയാവുന്നതുമാണ്. എന്നാല്‍ എത്ര അടുത്ത സുഹൃത്താണെങ്കിലും പരസ്പരം പറയാന്‍ പാടില്ലാത്ത പല കാര്യങ്ങളുമുണ്ടാവും. വിവാഹമോ വിവാഹ മോചനമോ ആദ്യം?

പ്രത്യേകിച്ചും നമ്മുടെ കുടുംബപ്രശ്‌നങ്ങള്‍ എത്ര അടുത്ത സുഹൃത്താണെങ്കിലും നമ്മള്‍ പങ്കിടാന്‍ പാടില്ലാത്തതാണ്. കാരണം പിന്നീടൊരു ദിവസം ആ സുഹൃത്ബന്ധത്തിന് ഉലച്ചില്‍ സംഭവിക്കുമ്പോള്‍ നമ്മുടെ പല കാര്യങ്ങളും അവര്‍ വിളിച്ചു പറയും. പ്രണയം വിജയിക്കാന്‍ ഇത്ര കഷ്ടപ്പാടോ?

എന്തൊക്കെ കാര്യങ്ങളാണ് നമ്മള്‍ ആത്മാര്‍ത്ഥ സുഹൃത്താണെങ്കില്‍ പോലും അവരോട് പറയാന്‍ പാടില്ലാത്തതെന്നു നോക്കാം. പിന്നീട് ഇക്കാര്യത്തില്‍ ദു:ഖിക്കേണ്ടതില്ലല്ലോ.

 നിരന്തരമുള്ള വഴക്ക്

നിരന്തരമുള്ള വഴക്ക്

നമ്മുടെ വീട്ടിലൊക്കെ വഴക്കുണ്ടാവും. എന്നാല്‍ പലപ്പോഴും അത് നമ്മള്‍ നമ്മുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളോട് പറയുകയും എന്നാല്‍ പിന്നീട് അത് നാട്ടിലാകെ പാട്ടാവുകയും ചെയ്യുന്ന അവസ്ഥയുണ്ട്.

സാമ്പത്തിക പ്രശ്‌നങ്ങള്‍

സാമ്പത്തിക പ്രശ്‌നങ്ങള്‍

നിങ്ങള്‍ നിങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ സുഹൃത്തിനോട് പറഞ്ഞു നോക്കൂ. ചിലര്‍ക്കെങ്കിലും അത് കേള്‍ക്കാന്‍ താല്‍പ്പര്യമുണ്ടാവില്ല. പലപ്പോഴും കടം ചോദിക്കുമെന്ന ഭയത്താല്‍ അവര്‍ നിങ്ങളുടെ ബന്ധത്തിനിടയില്‍ ഒരു അകലം പാലിക്കാനും മറക്കില്ല.

പ്രേമബന്ധത്തിലെ തകര്‍ച്ച

പ്രേമബന്ധത്തിലെ തകര്‍ച്ച

പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ സുഹൃത്തുക്കള്‍ തന്നെ പാരയാകാറുണ്ട്. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഒരിക്കലും ആത്മാര്‍ത്ഥതയില്ലാത്ത സുഹൃത്തുക്കളോട് പറയുന്നത് ശരിയല്ല.

ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള പ്രശ്‌നം

ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള പ്രശ്‌നം

ഭാര്യാ-ഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള പ്രശ്‌നം ഒരിക്കലും നിങ്ങളുടെ സുഹൃത്തിനോട് പറയാതിരിക്കുക. പിന്നീട് അവര്‍ നിങ്ങളുടെ പങ്കാളിയെ കാണുമ്പോള്‍ ഈ ഒരു മുന്‍വിധിയോടെയായിരിക്കും കാണുന്നത്.

മുന്‍കാല പ്രണയം

മുന്‍കാല പ്രണയം

നിങ്ങളുടെ മുന്‍കാല പ്രണയങ്ങളെക്കുറിച്ചോ മറ്റു ബന്ധങ്ങളെക്കുറിച്ചോ നിങ്ങളുടെ സുഹൃത്തിനോട് പറയാതിരിക്കുക. കാരണം നിങ്ങളുടെ കുടുംബം തകര്‍ക്കാന്‍ ഇത്രയും മതി എന്നുള്ളതു തന്നെ കാരണം.

പരാതികളും പരിഭവങ്ങളും

പരാതികളും പരിഭവങ്ങളും

നിങ്ങള്‍ക്ക് ജീവിതത്തിലുള്ള പരാതികളും പരിഭവങ്ങളും ഒരിക്കലും നിങ്ങളുടെ സുഹൃത്തുമായി പങ്കുവെയ്ക്കാതിരിക്കുക. അതു തന്നെയാണ് നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിനും അഭികാമ്യം.

അനാവശ്യ സംശയങ്ങള്‍

അനാവശ്യ സംശയങ്ങള്‍

നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയെ അനാവശ്യമായി സംശയിക്കുകയും മറ്റും ചെയ്യുന്നുണ്ടെങ്കില്‍ അക്കാര്യവും എത്ര ആത്മാര്‍ത്ഥ സുഹൃത്താണെങ്കിലും പറയാതിരിക്കുക. ഇത് പിന്നീട് നിങ്ങളുടെ തെറ്റിധാരണ മാറിയാലും സുഹൃത്തിന്റെ തെറ്റിധാരണ മാറ്റില്ല.

താരതമ്യം ചെയ്യുന്നത് നിര്‍ത്തുക

താരതമ്യം ചെയ്യുന്നത് നിര്‍ത്തുക

താരതമ്യം ചെയ്യുന്നത് നിര്‍ത്തുകയാണ്‌ മറ്റൊരു കാര്യം. നിങ്ങളുടെ കുടുംബജീവിതവും സുഹൃത്തിന്റെ കുടുംബ ജീവിതവും തമ്മിലുള്ള താരതമ്യ പഠനം നിര്‍ത്തിയാല്‍ തന്നെ കാര്യങ്ങളെല്ലാം ശരിയാവും.

English summary

11 Things Not To Tell Your Friends About Your Relationship

There are some things you should not tell your friends about your relationship and family. Here are some list not to tell your friend about your relationship.
Story first published: Tuesday, September 29, 2015, 14:44 [IST]
X
Desktop Bottom Promotion