Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സല്ലപിക്കൂ, ബന്ധങ്ങള്‍ നിലനിര്‍ത്തൂ!!!
പ്രണയബന്ധം എന്നെന്നും നിലനില്ക്കണമെന്നും സഫലമാകണമെന്നും ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ ബഹുഭൂരിപക്ഷവും. എന്നാല്‍ ആധുനിക ലോകത്തെ തിരക്കുകളും സമ്മര്‍ദ്ദവും പലപ്പോഴും ഇതിന് വിഘാതമാകാറുണ്ട്. അതുകൊണ്ട് നാം ആഗ്രഹിക്കാതെ തന്നെ പ്രണയബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴാം. ബന്ധങ്ങള്‍ ആരോഗ്യകരമായി നിലനിര്‍ത്താന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. അതില്‍ ഒന്നാണ് പ്രണയസല്ലാപം അഥവാ ഫ്ളര്റ്റിംഗ്!
സഹപ്രവര്‍ത്തകയോട് പ്രണയമോ?
പ്രണയസല്ലാപത്തില്‍ ഏര്‍പ്പെടുന്നവരുടെ രക്തത്തില്‍ ശ്വേത രക്താണുക്കളുടെ എണ്ണം കൂടുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ ശരീരത്തിന്റെ പ്രതിരോധശക്തിയും ആരോഗ്യവും വര്‍ദ്ധിക്കുകയും ചെയ്യുന്നു.

1) മാനസികോല്ലാസത്തിന് ഫ്ളര്റ്റിംഗ് അത്യുത്തമമാണ്. സന്തോഷം സല്ലപിക്കുന്നവരില് പോസിറ്റീവ് എനര്‍ജി നിറയ്ക്കും. ഈ പോസിറ്റീവ് എനര്‍ജി നിങ്ങളുടെ ബന്ധനം ആരോഗ്യകരമായി നിലനിര്‍ത്തും.
2) ആധുനിക ലോകത്തെ തിരക്കും മത്സരവും സമ്മാനിക്കുന്ന മാനസിക സംഘര്‍ഷങ്ങളില്‍ നിന്ന് മുക്തി നേടാന്‍ പങ്കാളിയുടെ സ്നേഹ സല്ലാപം ധാരാളമാണ്. ബന്ധങ്ങള്‍ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ഫ്ളര്റ്റിംഗ് എങ്ങനെ സഹായിക്കുന്നു എന്നതിന് മറ്റൊരു ഉദാഹരണമാണിത്.
3) ഫ്ളര്റ്റിംഗ് ആത്മവിശ്വാസവും ആത്മാഭിമാനവും വര്‍ദ്ധിപ്പിക്കും. നീണ്ടകാലത്തെ ബന്ധം പരസ്പ സ്നേഹത്തിലും വിശ്വാസത്തിലും ഒരു കുറവും വരുത്തിയിട്ടില്ലെന്ന് തിരിച്ചറിയാനും ഫ്ളര്റ്റിംഗ് സഹായിക്കും.
4) പ്രണയബന്ധത്തിന്റെ ആദ്യനാളുകളിലെ അതേ തീവ്രതയില്‍ പ്രണയം നിലനിര്‍ത്താന്‍ ഫ്ളര്റ്റിംഗ് സഹായിക്കും. ഇത് ദമ്പതിമാര്‍ക്കിടയിലെ അകലം കുറയ്ക്കുകയും ദാമ്പത്യജീവിതത്തിന്റെ ആരോഗ്യകരമായ മുന്നോട്ട് പോക്കിന് ആവശ്യമായ ഉത്സാഹം നല്‍കുകയും ചെയ്യും.
5) സരസവും വിനോദപ്രദവുമായ സംഭാഷണം നിങ്ങളെ സന്തോഷത്തിന്റെ പരകോടിയില്‍ എത്തിക്കും. ഇത് നിങ്ങള്‍ക്ക് മനസ്സുഖവും ആശ്വാസവും പകരും.
6) ദീര്‍ഘകാല ബന്ധങ്ങളില്‍ അതൃപ്തിയും വിരസതയും ദൃശ്യമാകുന്നത് സ്വാഭാവികമാണ്. സ്നേഹ ബന്ധത്തില്‍ വിരസത തോന്നുമ്പോള്‍ ഫ്ളര്റ്റിംഗ് പരീക്ഷിച്ചുനോക്കുക. അതിന്റെ ശക്തി നിങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയും.
7) ഫ്ളര്റ്റിംഗ് നിങ്ങളുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കും. ഒറ്റനോട്ടം കൊണ്ടോ ഒതു തവണ സംസാരിച്ചത് കൊണ്ടോ ഒരാളിന്റെ മനസ്സ് വായിച്ചെടുക്കാന്‍ കഴിയില്ല. പക്ഷെ ആ വ്യക്തി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലുള്ള ഒരാളാണെങ്കില്‍, അതില്‍ കൂടുതല്‍ എന്താണ് വേണ്ടത്.
8) ഫ്ളര്റ്റിംഗില് ഏര്‍പ്പെടുമ്പോള്‍ ശരീരത്തില്‍ ഡോപ്പാമൈന്‍, സെറോടോണിന്‍, അഡ്രിനാലിന്‍ എന്നിവ ഉത്പാദിപ്പിക്കപ്പെടും. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും സന്തോഷം- ലൈംഗിക ചോദന എന്നിവ പ്രദാനം ചെയ്യാന്‍ ഇവയ്ക്ക് കഴിയും.
നീണ്ടനാളുകള്‍ക്ക് ശേഷവും സ്നേഹബന്ധം ആസ്വാദ്യകരമായും ഊഷ്മളമായും സന്തോഷകരമായും നിലനിര്‍ത്തുക അത്ര എളുപ്പമല്ല. എന്നാല്‍ നിങ്ങളുടെ ഭാഗത്ത് നിന്ന് ചെറിയൊരു ശ്രമം ഉണ്ടായാല്‍ ബന്ധത്തിന്റെ ഊഷ്മളത എന്നെന്നും നിലനിര്‍ത്താന്‍ കഴിയും. ഫ്ളര്റ്റിംഗില് ഏര്‍പ്പെടുന്നത് സ്നേഹ ബന്ധത്തിന്റെ ചൈതന്യം നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ?



Click it and Unblock the Notifications
