Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
സ്ത്രീ-പുരുഷ പ്രണയത്തിന്റെ അര്‍ത്ഥം !
സ്ത്രീക്കും പുരുഷനുമിടയിലുള്ള സത്യസന്ധമായ സ്നേഹം പോലെ വൈകാരിക ഉത്തേജനം നല്കുന്ന മറ്റൊന്നില്ലെന്ന് അനുഭവസ്ഥര്ക്ക് അറിയാം.
എതിര് ലിംഗത്തില്‍ പെട്ട ആളുമായി ഏറിയ സമയവും ചെലവഴിക്കുന്നെങ്കിലും, ഈ വ്യക്തിയുമായി കുടുംബാംഗങ്ങളും, സുഹൃത്തുക്കളുമായും ഉള്ളതിനേക്കാള്‍ അടുപ്പം നിങ്ങള്‍ക്കുണ്ടാകും. സ്നേഹം എല്ലാത്തിനെയും കീഴടക്കുന്നു. പ്രണയം പല രൂപത്തിലാണ് പ്രകടമാവുക. അവയെ പരിചയപ്പെടാം.

1. ശാരീരിക ആകര്‍ഷണം
സ്ത്രീയും പുരുഷനും തമ്മിലുള്ള സ്നേഹത്തിന് പിന്നില്‍ അവര്‍ തമ്മിലുള്ള ശാരീരിക ആകര്ഷണമാകാം. അവര്‍ക്കിരുവര്‍ക്കും വ്യത്യസ്ഥ തരം ശരീരങ്ങളും, സവിശേഷതകളുമുണ്ട് എന്നതാണ് കാരണം. ഈ വ്യത്യസ്ഥതകള്‍ അവരൊരുമിച്ചായിരിക്കുമ്പോള് അടുപ്പം വര്‍ദ്ധിക്കാന്‍ കാരണമാകും.

2. സൗഹൃദം
ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള സാധാരണ സ്നേഹം പോലെയല്ല ഇത്. ഇവര്‍ക്കിരുവര്‍ക്കും പൊതുവായ ചില താല്പര്യങ്ങളുണ്ടാവും. രണ്ട് പേര് ശാരീരികമായി ആകര്‍ഷിക്കപ്പെട്ടാല്‍, അവര്‍ക്കിടയില്‍ പരസ്പരം പങ്കുവെയ്ക്കാവുന്ന പൊതുവായ താല്പര്യങ്ങളില്ലെങ്കില് അവിടെ സ്നേഹമുണ്ടാകില്ല.

3. ഒന്നാകാനുള്ള ആഗ്രഹം
സ്ത്രീയും പുരുഷനും തമ്മിലുള്ള സ്നേഹം അവരെ വൈകാരികമായി ഒന്നാകാന്‍ പ്രേരിപ്പിക്കുന്നതാണ്. ഇതിന് പ്രധാന കാരണം ഇവരിരുവരും വിഭിന്ന ലിംഗങ്ങളില്‍ പെട്ടവരാണ് എന്നതാണ്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള വൈകാരിക ബന്ധമാണ് പ്രണയം നിലനില്‍ക്കുന്നതിനുള്ള കാരണം.

4. സ്നേഹത്തിന് നിയതമായ രൂപമില്ല
പരമ്പരാഗതമായ രീതിയനുസരിച്ച് പുരുഷന് തന്നേക്കാള്‍ രണ്ട് വര്‍ഷം പ്രായം കുറഞ്ഞ സ്ത്രീയോടാണ് പ്രണയമുണ്ടാവുക എന്നൊരു സങ്കല്പമുണ്ട്. എന്നാല്‍ ഇതിന് പ്രധാന്യമില്ല. ശാരീരികമായും, സൗഹൃദപരമായും അടുത്ത ബന്ധമാണുള്ളതെങ്കില്‍ ആരാണ് പങ്കാളി എന്നത് പ്രശ്നമാകില്ല. പ്രായം കൂടിയ സ്ത്രീയും പ്രായം കുറഞ്ഞ പുരുഷനും തമ്മിലുള്ള അനേകം ബന്ധങ്ങള്‍ സമൂഹത്തില്‍ കാണാനാവും.

5. വിവാഹം പ്രണയത്തിന്റെ പരമമായ സൂചകമാണോ?
സത്യസന്ധമായ പ്രണയത്തിന്റെ പൂര്‍ത്തീകരണമാണ് പ്രണയം എന്നൊരു സങ്കല്പമുണ്ട്. ഒരു സ്ത്രീയും പുരുഷനും തമ്മില്‍ വിവാഹിതരാകുമ്പോള്‍ പരസ്പരം വേര്‍പിരിയാനാവാത്ത ഒരു ബന്ധം രൂപപ്പെടുന്നു എന്നാണ് പറയപ്പെടുന്നത്. അതോടൊപ്പം ആര്‍ക്കും ആരേയും വിവാഹം കഴിക്കുകയും ചെയ്യാം. വിവാഹം സത്യസന്ധമായ പ്രണയത്തിന്റെ സൂചനയാവുമ്പോള് തന്നെ, ഇത് പ്രണയത്തിന്റെ ഏറ്റവും പ്രധാനമായ സൂചകമല്ല എന്നതാണ് യാഥാര്‍ത്ഥ്യം.



Click it and Unblock the Notifications
