പ്രണയത്തിന് പിന്നിലെ വിചിത്രമായ കാരണങ്ങള്‍ !

By Super

നല്ല വ്യക്തികളെ എങ്ങനെ കണ്ടെത്താം, മറ്റുള്ളവര്‍ക്ക് നിങ്ങളോട് എങ്ങനെ ഇഷ്ടം തോന്നിക്കാം, എങ്ങനെ വിജയകരമായ ബന്ധം സ്ഥാപിക്കാം എന്നിവയെയൊക്കെ സംബന്ധിച്ചുള്ള ഉപദേശങ്ങള്‍ക്ക് യാതൊരു കുറവുമുണ്ടാകാറില്ല.

എന്നിരുന്നാലും ചില സാഹചര്യങ്ങളില്‍ ആളുകള്‍ പരസ്പരം ഇഷ്ടപ്പെടുന്നത് തികച്ചും വ്യത്യസ്ഥമായ കാരണങ്ങളാലാവും. ഉദാഹരണത്തിന് ഏത് നിറമുള്ള വസ്ത്രമാണ് നിങ്ങള്‍ ധരിച്ചിരിക്കുന്നത്, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരു വളര്‍ത്തുമൃഗമുണ്ടോ എന്നൊക്കെയാവും കാരണങ്ങള്‍.

എന്തുകൊണ്ടാണ് ആളുകള്‍ പ്രണയത്തിലാവുന്നത് വീഴുന്നത് എന്നതിനുള്ള മനശാസ്ത്രപരമായ ചില കാരണങ്ങളാണ് ഇവിടെ പറയുന്നത്.

ഒരുമിച്ചുള്ള ത്രില്ലിങ്ങായ കാര്യങ്ങള്‍

ഒരുമിച്ചുള്ള ത്രില്ലിങ്ങായ കാര്യങ്ങള്‍

1974 ല്‍ ഡൊണാള്‍ഡ് ഡട്ടണും, ആര്‍തര്‍ ആരോണും ചേര്‍ന്ന് ലൈംഗികാകര്‍ഷണവും ആകാംഷയും തമ്മിലുള്ള ബന്ധം പരീക്ഷിക്കാന്‍ തീരുമാനിച്ചു. ജേര്‍ണല്‍ ഓഫ് പേഴ്സണാലിറ്റി ആന്‍ഡ് സോഷ്യല്‍ സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച അവരുടെ പഠനപ്രകാരം പുരുഷന്മാരെ രണ്ട് അവസ്ഥയില്‍ ക്രമീകരിക്കുന്നു.

ആദ്യത്തെ വിഭാഗത്തിലുള്ളവര്‍ ഉയര്‍ന്ന, ഇളക്കമുള്ള ഒരു പാലത്തിലൂടെ നടന്നു. മറ്റുള്ളവര്‍ താഴ്ന്ന ഉറപ്പുള്ള പാലത്തിലൂടെയാണ് നടന്നത്. അതിനിടെ ഇവര്‍ പരീക്ഷണത്തിലുള്‍പ്പെട്ട ഒരു സ്ത്രീയെ പാലത്തില്‍ കണ്ടുമുട്ടി. അവര്‍ ഇവരോട് ഒരു കൂട്ടം ചോദ്യങ്ങള്‍ ചോദിക്കുകയും, ഫോണ്‍ നമ്പര്‍ സാന്ദര്‍ഭികമായി നല്കുകയും ചെയ്തു.

ഉയര്‍ന്ന പാലത്തില്‍ കൂടി നടന്ന പുരുഷന്മാരാണ് താഴ്ന്ന പാലത്തില്‍ കൂടി നടന്നവരേക്കാള്‍ അതിന് ശേഷം ആ സ്ത്രീയെ ഫോണില്‍ വിളിച്ചത്. മനശാസ്ത്രജ്ഞര്‍ ഇതിനെ 'ഉത്തേജനത്തിന്‍റെ തെറ്റായ സ്വഭാവം' എന്നാണ് വിശേഷിപ്പിക്കുന്നത്.

ഉയര്‍ന്ന പാലം അവരുടെ ജിജ്ഞാസയില്‍ നിന്ന് ഉത്തേജനത്തിന്‍റെ തോന്നലുണ്ടാക്കി. എന്നാല്‍ പുരുഷന്മാര്‍ അത് സ്ത്രീയോടുള്ള ആകര്‍ഷണം കൊണ്ടാണെന്നാണ് തെറ്റിദ്ധരിച്ചു. ഇതേ കാരണത്താലാണ് ആദ്യ ഡേറ്റിംഗ് ദിനത്തില്‍ തന്നെ അനേകമാളുകള്‍ ആവേശകരമായ കാര്യങ്ങള്‍, അതായത് അമ്യൂസ്മെ‍ന്‍റ് പാര്‍ക്ക്, സ്കൈ ഡൈവിങ്ങ്, മോട്ടോര്‍സൈക്കിള്‍ യാത്ര തുടങ്ങിയവ തെരഞ്ഞെടുക്കുന്നത്.

സമീപത്തുള്ള ജീവിതം

സമീപത്തുള്ള ജീവിതം

വൈകാരികമായി മാത്രം ഒരാളോട് അടുത്തിരിക്കുന്നത് മാത്രമല്ല പ്രധാനപ്പെട്ടത് - ശാരീരികമായും അടുപ്പമുണ്ടാവണം.

ഇത് എന്തുകൊണ്ടാണെന്നാല്‍ അവര്‍ക്ക് സഹിഷ്ണുതയോടെയുള്ള ഇടപെടലുകളാവും കൂടുതലുണ്ടാവുക. അതായത് മാര്‍ഗ്ഗമധ്യേയും മറ്റും പെട്ടന്നുള്ള കണ്ടുമുട്ടലുകള്‍. ഇത് അവരെ കൂടുതല്‍ അടുപ്പിക്കും. ഇക്കാരണത്താലാണ് സ്ഥിരമായ കണ്ടുമുട്ടലുകള്‍ പര്സപര ആകര്‍ഷണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നത്.

മനോഹരമായ ഭവനം

മനോഹരമായ ഭവനം

മികച്ച കാറുകളുള്ള പുരുഷന്മാരില്‍ സ്ത്രീകള്‍ വേഗത്തില്‍ ആകൃഷ്ടരാവും എന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇതേപോലെ ആകര്‍ഷകമായിരിക്കും പുരുഷന്മാര്‍ ഒരു ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റില്‍ നിന്ന് എടുക്കുന്ന ഫോട്ടോ. കാഡ്രിഫ് മെട്രോപോളിറ്റന്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ സാധാരണ നിലയില്‍ ഉയര്‍ന്ന നിലവാരമുള്ള ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റില്‍ നിന്നും, സാധാരണമായ അപ്പാര്‍ട്ട്മെന്‍റില്‍ നിന്നും എടുത്ത പുരുഷന്‍റെ ചിത്രങ്ങള്‍ പഠനവിധേയമാക്കി.

സ്ത്രീകളെ കൂടുതല്‍ ആകര്‍ഷിച്ചത് ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റിലെ പുരുഷനാണ്. ജീവിതനിലവാരവുമായി ബന്ധപ്പെട്ട സമ്പത്തിന്‍റെ ഉടമസ്ഥതക്ക് ആകര്‍ഷണത്തില്‍ വലിയ പ്രാധാന്യമുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. പശ്ചാത്തലത്തിന് മനോഭാവത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താനുള്ള കഴിവുണ്ട്.

സ്വന്തമായി നായയുണ്ടോ?

സ്വന്തമായി നായയുണ്ടോ?

മിഷിഗണ്‍ യൂണിവേഴ്സിറ്റിയുടെ പഠനത്തില്‍ സ്ത്രീകള്‍ പുരുഷന്മാരെക്കുറിച്ചുള്ള തൂലികാചിത്രങ്ങള്‍ വായിക്കാറുണ്ട് എന്ന് പറയുന്നു. നായയെ സ്വന്തമായുള്ള ആളുകളെക്കുറിച്ചുള്ള ഫീച്ചറുകള്‍ അവരെ ഏറെ ആകര്‍ഷിക്കും. ബന്ധങ്ങളിലെ ഉത്തരവാദിത്വവും, പരിലാളനവും വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നവര്‍ക്കുണ്ട് എന്ന തോന്നലാണ് ഇതിന് കാരണം. കൂടെ ഇത് നിങ്ങളെ കൂടുതല്‍ റിലാക്സ് ആയും, സന്തുഷ്ടനായും, സമീപിക്കാമെന്ന തോന്നലും ഉണ്ടാക്കും.

ഡോഗ്നിഷന്‍ നടത്തിയ ഒരു സര്‍വ്വേയില്‍ 82 ശതമാനം ആളുകളും നായ കൂടെയുള്ള ആകര്‍ഷണീയനായ വ്യക്തിയെ സമീപിക്കാന്‍ ആത്മവിശ്വാസമുള്ളവരായി കണ്ടു. നിങ്ങള്‍ എന്ത് വസ്ത്രം ധരിക്കുന്നു എന്നതിനേക്കാള്‍ ആദ്യമായി മതിപ്പുണ്ടാക്കുന്നത് ഒരു നായ ഒപ്പമുള്ളതാവുമെന്ന് ഇവര്‍ അവകാശപ്പെടുന്നു.

ആദ്യ കാഴ്ചയിലെ അതൃപ്തി

ആദ്യ കാഴ്ചയിലെ അതൃപ്തി

ആദ്യ കാഴ്ചയില്‍ ആകര്‍ഷണം തോന്നാത്തവരോട് പിന്നീട് താല്പര്യം തോന്നുന്നത് സാധാരണമാണ്. എന്നാല്‍ ക്രമേണ മറ്റുള്ളവരേക്കാള്‍ അടുപ്പം അവരോടുണ്ടാകും.

പരീക്ഷണത്തില്‍ പങ്കെടുത്തവര്‍ 'ആകസ്മികമായി' പരീക്ഷകന്‍റെ അവരെക്കുറിച്ചുള്ള പോസിറ്റീവോ നെഗറ്റീവോ ആയ വിശദീകരണം കേള്‍ക്കുന്നു. പരീക്ഷകന്‍റെ നെഗറ്റീവ് അഭിപ്രായം കേട്ടവര്‍ പോസിറ്റീവ് അഭിപ്രായം കേട്ടതിനേക്കാള്‍ അവരെ ഇഷ്ടപ്പെട്ടു. ആരെയെങ്കിലും മറികടക്കേണ്ടതുണ്ട് എന്ന ചിന്ത ആളുകളെ കൂടുതല്‍ തല്പരരാക്കും എന്നാണ് ഇത് കാണിക്കുന്നത്.

നടത്തം

നടത്തം

യൂണിവേഴ്സിറ്റി ഇല്ലിനോയ്സ് ഒരു ട്രാക്കിലുള്ള ആളുകളുടെ നടത്തം പഠനവിധേയമാക്കിയതില്‍, സ്ത്രീയുടെ വേഗതക്ക് തുല്യമായി നടക്കാനായി വേഗത കുറച്ച് നടക്കുന്നത് സ്ത്രീകളില്‍ താല്പര്യമുണ്ടാകാന്‍ സഹായിക്കുമെന്ന് പറയുന്നു.

അതേ സമയം ഒരേ വേഗതയില്‍ നടക്കാത്ത സുഹൃത്തുക്കള്‍ തമ്മില്‍ ആകര്‍ഷണം കുറവായിരിക്കും.

തുല്യമായോ, കുറവോ സൗന്ദര്യമുള്ളവര്‍

തുല്യമായോ, കുറവോ സൗന്ദര്യമുള്ളവര്‍

1996 ല്‍ നടന്ന ഒരു പഠനം അനുസരിച്ച് ശാരീരിക ആകര്‍ഷണീയതയുടെ അടിസ്ഥാനത്തില്‍ ആളുകളെ വിലയിരുത്താനും, ക്രമരഹിതമായി മറ്റൊരു പങ്കാളിയുമായി ഡേറ്റിങ്ങിനും ആവശ്യപ്പെട്ടു. തുടര്‍ന്ന് അവരുടെ സംതൃപ്തി രേഖപ്പെടുത്താനാവശ്യപ്പെട്ടു. കൂടുതല്‍ ആകര്‍ഷണീയതയുള്ളവര്‍ തങ്ങളുടെ ആരോപണങ്ങളില്‍ കടുപ്പക്കാരായിരുന്നു - രണ്ട് പേരും സമാനമായി സൗന്ദര്യമുള്ളവരായിരുന്നെങ്കിലും.

കാണാന്‍ ഭംഗിയുള്ളവരായിരുന്നു കൂടുതല്‍ അസംതൃപ്തര്‍. എന്നാലിത് ശരിക്കും ഭംഗിയുള്ളവരെ സംബന്ധിച്ച് മാത്രമായിരുന്നു. ബാക്കിയുള്ളവര്‍ യോജിപ്പിന്‍റെ സിദ്ധാന്തപ്രകാരം തങ്ങള്‍ക്ക് സമാനമായി സൗന്ദര്യമുള്ളവരെയാണ് കൂടുതലായും ഇഷ്ടപ്പെട്ടത്.

ബോട്ടോക്സ്

ബോട്ടോക്സ്

മുഖസൗന്ദര്യവും ആകര്‍ഷണീയതയും സംബന്ധിച്ചുള്ള ഒരു യൂറോപ്യന്‍ പഠനത്തില്‍ ബോട്ടോക്സ് ഉപയോഗിക്കുന്നത് ശരിക്കും സ്ത്രീകള്‍ക്ക് പങ്കാളികളെ കണ്ടെത്തുന്നതിന് സഹായിച്ചോ എന്നറിയാന്‍ ശ്രമിച്ചു. പ്രായക്കുറവ് തോന്നിക്കാനുള്ള ചികിത്സ മുഖത്ത് ചെയ്തവര്‍ക്ക് ഗണ്യമായ പ്രായക്കുറവ് തോന്നിക്കാനായി. ആളുകള്‍ ഇവരെ കൂടുതല്‍ ആരോഗ്യമുള്ളവരായും ആകര്‍ഷണീയരായും കണ്ടു.

എത്രത്തോളം ചികിത്സ സ്ത്രീകള്‍ക്ക് ലഭിച്ചോ അത്രത്തോളം അഅവര്‍‌ യൗവ്വനയുക്തരും, ആരോഗ്യവും, ആകര്‍ഷണീയതയും ഉള്ളവരായി കാണപ്പെട്ടു.

പുഞ്ചിരി

പുഞ്ചിരി

രണ്ട് പരീക്ഷണങ്ങളിലായി സ്വിറ്റ്സര്‍ലണ്ടിലെ ഗവേഷകര്‍ ആകര്‍ഷണീയതയും സന്തോഷവും തമ്മിലുള്ള ബന്ധം പഠനവിധേയമാക്കി. ആളുകള്‍ ആകര്‍ഷണീയതയില്‍ പ്രധാനമായും സ്വാധീനിക്കപ്പെട്ടത് അവരുടെ ചിരിയിലായിരുന്നു. യഥാര്‍ത്ഥത്തില്‍ സന്തുഷ്ടമായ മുഖഭാവം അനാകര്‍ഷകത്വത്തെ മറികടക്കാന്‍ സഹായിക്കുന്നതാണ്.

സംഗീതം

സംഗീതം

ഫ്രാന്‍സിലെ ഗവേഷകര്‍ ലൈംഗികമായ തെരഞ്ഞെടുപ്പിനെ സംഗീതവുമായി ബന്ധപ്പെടുത്തി. പരീക്ഷണത്തില്‍ ഒരു യുവാവ് സ്പോര്‍ട്സ് ബാഗ് പിടിച്ചും, ഗിറ്റാര്‍ പിടിച്ചും തെരുവില്‍ കണ്ട 300 സ്ത്രീകളോട് ഫോണ്‍ നമ്പര്‍ ചോദിച്ചു. ഗിറ്റാര്‍ പിടിച്ച യുവാവിന് നമ്പര്‍ നല്കാനാണ് കൂടുതല്‍ സ്ത്രീകളും താല്പര്യപ്പെട്ടത്.

ചുവപ്പ് വസ്ത്രം

ചുവപ്പ് വസ്ത്രം

ഒരു സ്ലോവാക്യന്‍ ഗവേഷണ പഠനത്തില്‍ ചുവപ്പ് വസ്ത്രമണിഞ്ഞ സ്ത്രീകള്‍ കൂടുതല്‍ ആകര്‍ഷണീയരാകുന്നതായി കണ്ടെത്തി. ഇത് ലൈംഗികതക്കുള്ള അടയാളമായി വിശേഷിപ്പിക്കപ്പെടുന്നു. കാരണം സ്ത്രീകള്‍ സാമര്‍ത്ഥ്യമുള്ള പങ്കാളികളെ ആകര്‍ഷിക്കാനായി ചുവപ്പ് ധരിക്കുന്നു.

മുഖരോമം

മുഖരോമം

ഒരു ആസ്ട്രേലിയന്‍ പരീക്ഷണത്തില്‍ സ്ത്രീകള്‍ കൂടുതലും ഇഷ്ടപ്പെടുന്നത് കട്ടിയുള്ള മീശയുള്ള മുഖമാണ് കട്ടിയുള്ള താടി, കട്ടികുറഞ്ഞ മീശ, ക്ലീന്‍ ഷേവ് ചെയ്ത മുഖം എന്നിവയേക്കാള്‍ ഇഷ്ടപ്പെടുന്നത് എന്ന് കണ്ടെത്തി.

ആകര്‍ഷണീയതക്കപ്പുറം മുഖരോമം പ്രത്യുദ്പാദന ക്ഷമതയെയും കാണിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. എത്രത്തോളം രോമം മുഖത്തുണ്ടോ അത്രത്തോളം പൗരുഷമുള്ളവരായി കാണുന്നു. പ്രത്യേകിച്ച് സ്ത്രീ ആര്‍ത്തവകാലത്തിലുള്ള പ്രത്യുദ്പാദനക്ഷമമായ കാലത്തിലാണെങ്കില്‍.

മുഖം നിറഞ്ഞുള്ള താടി രോമങ്ങള്‍ മികച്ച പിതൃത്വത്തെയും ആരോഗ്യത്തെയുമാണ് കാണിക്കുന്നത്.

X
Desktop Bottom Promotion