Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
പങ്കാളി നിങ്ങളെ മിസ്സ് ചെയ്യാന്‍
പുരുഷന്മാര്ക്ക് സ്ഥിരമായി ശ്രദ്ധ ആവശ്യണ്, എന്നാല്‍ ഇക്കാര്യം അവര്‍ ബുദ്ധിപരമായി മറച്ച് വയ്ക്കും. ആരെയെങ്കിലും നിങ്ങള്‍ക്ക് മിസ്സ് ചെയ്യുന്നുവെന്ന് തോന്നുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ അവരെ കൂടുതല്‍ സ്നേഹിക്കുന്നു എന്നാണ്. സ്ത്രീകള്‍ എല്ലായ്പ്പോഴും അവുടെ പങ്കാളിയെ മിസ്സ് ചെയ്യുന്നതായി പറയാറുണ്ട്. എന്നാല്‍, പുരുഷന്മാരെ സംബന്ധിച്ച് ഇത് ബുദ്ധിമുട്ടാണ്. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് പുരുഷന്മാര്ക്ക് അവരുടെ പങ്കാളിയെ മിസ്സ് ചെയ്യുക. അതുകൊണ്ട് ഇത്തരം സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കൂ.
ഒപ്പം ഇല്ലാത്തപ്പോള്‍ പങ്കാളിയെ മിസ്സ് ചെയ്യുക എന്നത് ഒരു പ്രത്യേക അനുഭവമാണ്. എന്നാല്‍, ആ അനുഭവം തിരിച്ചറിയുന്നതില്‍ സ്ത്രീകളില്‍ നിന്നും തികച്ചും വ്യത്യസ്തരാണ് പുരുഷന്മാര്.

നിങ്ങളെ മിസ്സ് ചെയ്യാന്‍ സഹായിക്കുന്ന ചില വഴികള്‍
നന്നായി സ്നേഹിക്കുന്ന ഒരാളുടെ ആഭാവം ഉണ്ടാക്കുന്ന അനുഭവം എന്താണന്ന് അറിയാന്‍ പങ്കാളിയെ അനുവദിക്കുക.
അത്ഭുതപ്പെടുത്തുക
ജോലിയിലും മറ്റും മുഴുകിയിരിക്കുമ്പോള്‍ ഓര്‍ക്കാപ്പുറത്ത് ചില സമ്മാനങ്ങള്‍ നല്കി അത്ഭുതപ്പെടുത്തുക. ഇത് അവരെ വിസ്മയിപ്പിക്കുക മാത്രമല്ല നിങ്ങള്‍ സവിശേഷ വ്യക്തിയാണന്ന് അവരെ ഓര്‍മ്മപ്പെടുത്തുക കൂടി ചെയ്യും.
നിങ്ങള്‍ അവരെ എത്ര മിസ്സ് ചെയ്യുന്നുണ്ടെന്ന് അറിയിക്കാന്‍ സ്നേഹ സന്ദേശങ്ങള്‍ അയക്കുകയും പ്രത്യേക ഭക്ഷണം തയ്യാറാക്കി നല്‍കുകയും ചെയ്യുക.
എപ്പോഴും വിളിക്കാതിരിക്കുക
എപ്പോഴും അങ്ങോട്ട് വിളിച്ചു കൊണ്ടിരിക്കുന്നതിന് പകരം ഇങ്ങോട്ട് വിളിക്കാനും അനുവദിക്കുക. നിങ്ങളാണ് ഫോണ്‍ വിളിയും മെസ്സേജ് അയക്കലും തുടങ്ങുന്നതെങ്കില്‍, എപ്പോഴും അങ്ങനെ ചെയ്യാതരിക്കുക. അവര്‍ക്കായി നിങ്ങള്‍ എപ്പോഴും അടുത്തുണ്ട് എന്ന് പ്രകടമാക്കാതിരിക്കുക. എങ്കിലെ നിങ്ങളുടെ സവിശേഷ സാന്നിദ്ധ്യത്തിന്റെ വില തിരിച്ചറിയൂ.
സ്വതന്ത്രരായിരിക്കുക
അവര്‍ക്കും ചുറ്റും കറങ്ങികൊണ്ടിരിക്കുന്നതായിരിക്കരുത് നിങ്ങളുടെ ജീവിതം. സ്വതന്ത്രരും സ്വന്തം വ്യക്തിത്വം ഉള്ളവരുമായിരിക്കുക. നിങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവിടുകയും അവരെ സഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവിടാന്‍ അനുവദിക്കുകയും ചെയ്യുക. സ്വയം ബഹുമാനവും സ്നേഹവും അന്തസ്സും നിലനിര്‍ത്തുന്നത് നിങ്ങളില്‍ മതുപ്പുണ്ടാകാന് സഹായിക്കും.
പറയുക, കേള്‍ക്കുക
ചിന്തകളും സംസാരവും കൊണ്ട് നിങ്ങളുടെ ആഭാവം അവരെ മനസ്സിലാക്കിക്കുക. ഒരിക്കലും അധികം സംസാരിക്കരുത്. പരസ്പരം ഉള്ള സംസാരം രസകരമായിരിക്കണം. അവര്‍ പറയുന്നത് ശ്രദ്ധയോടെ കേട്ടാല്‍ മാത്രമെ ചില കാര്യങ്ങള്‍ക്ക് അടുത്ത സംഭാഷണത്തില്‍ മറുപടി പറയാന്‍ കഴിയൂ. നിങ്ങളുടെ അവിസ്മരണീയമായ പ്രതികരണങ്ങള്‍ക്ക് അവര്‍ വില കല്പിക്കും.
ഇഷ്ടങ്ങള്‍ മനസ്സിലാക്കുക
അവരുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും മനസ്സിലാക്കാന്‍ നിങ്ങളുടേതായ സമയം എടുക്കുക. അവരുടെ മാനസിക അവസ്ഥയ്ക്കനുസരിച്ച് ശ്രദ്ധാപൂര്‍വം പെരുമാറാന്‍ ഇത് സഹായിക്കും. ഒരു പുരുഷനും അവരുടെ ജീവിതരീതികളുമായി ഇണങ്ങിയ പങ്കാളിയെ അകന്നു പോകാന്‍ അനുവദിക്കില്ല. നിങ്ങളുടെ ആഭാവം മനസ്സിലാക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണിത്.
പരിചരണം
ഒരു ചെറിയ സ്നേഹ വാക്യം, വീട്ടിലുണ്ടാക്കിയ ഭക്ഷണം, ഓര്‍മിക്കുന്ന വാക്കുകള്‍ ഇതെല്ലാം നിങ്ങളെ അവര്‍ മിസ്സ് ചെയ്യാന്‍ കാരണമാകും. നിങ്ങള്‍ നല്കുന്ന ശ്രദ്ധയും പരിചരണവും അവരില്‍ നിങ്ങളെ മിസ്സ് ചെയ്യുന്നു എന്ന തോന്നല്‍ കൂടുതല്‍ ഉണ്ടാക്കും. അവരുടെ അനുഭവങ്ങള്‍ പങ്കിടാന്‍ ആരെങ്കിലും വേണമെന്നു തോന്നുന്നുമ്പോള്‍ നിങ്ങളെ തേടാന്‍ ഇത് കാരണമാകും.



Click it and Unblock the Notifications
