Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
അസൂയയെ തുരത്തുന്നതെങ്ങനെ
ബന്ധങ്ങള്‍ നശിപ്പിക്കുന്നതില്‍ ഒരു കാരണമാകുന്നതാണ് അസൂയ. സ്ത്രീകളാവും കൂടുതല്‍ അസൂയയും അരക്ഷിതബോധവുമുള്ളവര്. മറ്റൊരു പെണ്‍കുട്ടി ബോയ്ഫ്രണ്ടുമായി സംസാരിക്കുന്നത് കണ്ടാല്‍ സ്വഭാവികമായും അത് അസ്വസ്ഥതയുണ്ടാക്കുമല്ലോ. ഇത് പ്രശ്നമാകുന്നത് ഇത്തരം സന്ദര്‍ഭങ്ങളോട് പ്രതികരിക്കുമ്പോളാണ്. ബോയ്ഫ്രണ്ട് സംസാരം ആസ്വദിച്ച് തുടര്‍ന്ന് പോകുന്നുവെങ്കില്‍ മാത്രമേ ഇതിനോട് പ്രതികരിക്കേണ്ടതുള്ളൂ. കണ്ടുമുട്ടുന്ന പെണ്കുട്ടികളോടൊക്കെ സൗഹൃദഭാവത്തോടെയാണ് ബോയ്ഫ്രണ്ട് ഇടപെടുന്നതെങ്കില് അക്കാര്യത്തില്‍ ശ്രദ്ധനല്കേണ്ടതുമുണ്ട്.
കാര്യമൊന്നുമില്ലാതെ അസൂയ രംഗപ്രവേശം ചെയ്യുന്നതോടെ ബന്ധം കയ്പ് നിറഞ്ഞതും ശ്വാസം മുട്ടലുണ്ടാക്കുന്നതുമായി മാറും. അവിശ്വാസത്തിന് ബന്ധങ്ങളിലും പ്രണയത്തിലും സ്ഥാനമില്ല. സ്നേഹവും വിശ്വാസവും ഉള്ളതിനാലാണ് നിങ്ങളുടെ പങ്കാളി കൂടെയുള്ളത് എന്ന് ഓര്‍മ്മിച്ച് വെയ്ക്കേണ്ടുന്ന കാര്യമാണ്. വെറുപ്പും അസൂയയും ബന്ധങ്ങളിലെ മനോഹാരിതയെല്ലാം നീക്കം ചെയ്യും. ബന്ധങ്ങളില്‍ നിന്ന് അസൂയ അകറ്റി നിര്‍ത്താന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. അവയില്‍ ചിലത് ഇവിടെ പരിചയപ്പെടാം.

1. വിശ്വാസം
ഏത് ബന്ധത്തിന്റെയും അടിസ്ഥാനം വിശ്വാസമാണ്. വിശ്വാസമില്ലാതെ ഒരു ബന്ധവും വിജയിക്കില്ല. പങ്കാളിയെ വിശ്വസിക്കുക എന്നത് പ്രധാനമായ കാര്യമാണെങ്കിലും അന്ധമായ വിശ്വാസത്തെയല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. പങ്കാളി നിങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കുകയാണ് ചെയ്യുക. അതായത് ആര്ജ്ജിച്ചെടുക്കേണ്ടുന്ന ഒന്നാണ് വിശ്വാസം. വിശ്വാസം നഷ്ടമായാല്‍ അത് വീണ്ടെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനാല്‍ തന്നെ അസൂയ ഒഴവാക്കാനുള്ള ഒരു മാര്‍ഗ്ഗം എന്നത് പങ്കാളിയില്‍ നിന്ന് വിശ്വാസം നേടുക എന്നതാണ്.

2. ആശയവിനിമയം
ബന്ധങ്ങളിലെ പാലമാണ് ആശയവിനിമയം. പങ്കാളികള്‍ക്കിടയിലെ ആശയവിനിമയം നഷ്ടമായാല്‍ ബന്ധവും തകരും. രണ്ട് ആളുകള്‍ ഒരുമിക്കുക എന്നാല്‍ അവര്‍ ഒരുമിച്ച് ജീവിതം ചെലവഴിക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്. പങ്കാളിയുമൊത്തുള്ള ജീവിതം സെക്സില്‍ മാത്രം ഒതുക്കി നിര്‍ത്താവുന്നതല്ല. ശരിയായ ആശയവിനിമയത്തിന് ബന്ധങ്ങള്‍ക്കിടയിലെ അസൂയ നീക്കം ചെയ്യാനാവും.

3. വൃക്തിത്വം
അവരവരുടെ വ്യക്തിത്വം സംരക്ഷിക്കാന്‍ ബന്ധങ്ങളില്‍ സാധിക്കണം. മറ്റുള്ളവരുടെ വ്യക്തിത്വത്തിലേക്ക് കടന്ന് കയറ്റം പാടില്ല. ഇതിന് ഭംഗം വന്നാല്‍ അസൂയയും അരക്ഷിതാവസ്ഥയും കടന്ന് വരും. പങ്കാളിയുടെ ജീവിതത്തില്‍ എന്ത് സംഭവിക്കുന്നു എന്ന ബോധ്യം നിങ്ങള്‍ക്കുണ്ടാവണം. എന്നാല്‍ അത് ഒരു കടന്ന് കയറ്റമാകരുത്. എത്രത്തോളം നിങ്ങള്‍ പങ്കാളിയുടെ മേല്‍ സ്വാധീനം ചെലുത്തുന്നുവോ ബന്ധം അത്രത്തോളം ദുര്‍ബലപ്പെടുകയും ചെയ്യും.

4. ധാരണ
പങ്കാളിയെ മനസിലാക്കുകയാണ് അസൂയ ഒഴിവാക്കാനുള്ള ഒരു മാര്‍ഗ്ഗം. ആരോഗ്യകരമായ ഒരു ബന്ധത്തില്‍ പരസ്പരമുള്ള മനസിലാക്കല്‍ അനിവാര്യമാണ്. പങ്കാളിയുടെ ആവശ്യങ്ങളെന്തൊക്കെയെന്ന് മനസിലാക്കുക. വിശ്വാസവും ധാരണയും വ്യത്യസ്ഥമായ കാര്യങ്ങളാണ്. വ്യത്യസ്ഥമായ പല കാര്യങ്ങളും തുല്യപ്രാധാന്യത്തോടെ പരിപാലിച്ചാല്‍ മാത്രമേ ബന്ധങ്ങള്‍ നിലനില്ക്കുകയുള്ളൂ.

5. സ്നേഹം
ബന്ധങ്ങളെ നിലനിര്‍ത്തുന്നത് പ്രണയമാണ്. പങ്കാളിയോടുള്ള സ്നേഹം നഷ്ടമായതായി അനുഭവപ്പെട്ടാല്‍ വേര്‍പിരിയലിനെക്കുറിച്ച് ചിന്തിക്കുന്നതാണുചിതം. ഒരു ബന്ധം തുടരാന്‍ ഏറ്റവും അനിവാര്യമായത് സ്നേഹമാണ്. ഏതിരെ വരുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ ശക്തിനല്കുന്നതാവണം പരസ്പര സ്നേഹം. സ്നേഹമുണ്ടെങ്കില്‍ അസൂയയും അരക്ഷിതബോധവും അകറ്റാനാവുമെന്നതില് സംശയം വേണ്ട.



Click it and Unblock the Notifications
