Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം
നിങ്ങളുടെ പ്രണയം ശക്തമാക്കാന്‍
പ്രണയം കൂടുതല്‍ തീവ്രതയുള്ളതാകണമെന്നായിരിയ്ക്കും പ്രണയിക്കുന്നതവരുടെ ആഗ്രഹം. ഇത് പരസ്പര അടുപ്പവും നല്ലൊരു ജീവിതത്തിലേയ്ക്കുള്ള വഴിയുമെല്ലാമായി മാറും.
തന്റെ കാമുകന് അല്ലെങ്കില്‍ കാമുകി തന്നെ തീവ്രമായി പ്രണയിക്കണമെന്ന്, തന്നോട് അടുക്കണമെന്ന് ആഗ്രഹിയ്ക്കുന്നുവെങ്കില്‍ ചില കാര്യങ്ങള്‍ ഒാര്ത്തിരിയ്ക്കുക തന്നെ വേണം. ഇവയെന്തൊക്കെയെന്നു നോക്കൂ,
സന്തുഷ്ട ദാമ്പത്യത്തിലേയ്ക്ക ആദ്യ ചുവടുകള്‍

പരസ്പരം ബഹുമാനിയ്ക്കുക. സന്തോഷിപ്പിയ്ക്കുക. ഒരാള്‍ക്ക് മറ്റൊരാളോടുള്ള ബഹുമാനം വളരെ പ്രധാനമാണ്. തന്നെ പങ്കാളി വില വയ്ക്കുന്നില്ലെന്നറിയുന്നത് ബന്ധത്തില്‍ വിള്ളലുണ്ടാക്കും.

തെറ്റുകള്‍ സംഭവിയ്ക്കുമ്പോള്‍ തുറന്നു സമ്മതിയ്ക്കാന്‍, ക്ഷമ പറയാന്‍ മടിയ്ക്കരുത്. ഇത് മറ്റേയാളിന്റെ മുന്നില്‍ നിങ്ങളുടെ മഹത്വം കൂട്ടുകയേയുള്ളൂ.

മറ്റേതിനേക്കാളും മുന്‍ഗണന നിങ്ങളുടെ കാമുകന്, കാമുകിയ്ക്കു കൊടുക്കുക. അയാള്‍ അല്ലെങ്കില്‍ അവള് നിങ്ങള്‍ക്കെത്ര പ്രിയപ്പെട്ടയാളാണെന്ന തിരിച്ചറിവുണ്ടാകാന്‍ ഇതു സഹായിക്കും.

സ്നേഹം തുറന്നു പ്രകടിപ്പിയ്ക്കുക. പ്രണയം മനസില്‍ മാത്രം വച്ചു കൊണ്ടിരുന്നാല്‍ പങ്കാളിയ്ക്കത് തിരിച്ചറിയാന്‍ കഴിയണമെന്നില്ല.

പങ്കാളിയെ അദ്ഭുതപ്പെടുത്തുന്ന കാര്യങ്ങള്‍. ചെറിയ സമ്മാനങ്ങളാകാം, ഒന്നിച്ചൊരു ഔട്ടിംഗാകാം, ഇവയെല്ലാം നല്‍കുക. ഇവ നിങ്ങളുടെ പ്രണയം കൂടുതല്‍ ശക്തമാക്കും.



Click it and Unblock the Notifications

