Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മലയാളസിനിമയിലെ വാലന്റൈന്‍ ജോഡികള്‍
പ്രണയജോഡികള്ക്കായുള്ള പ്രണയദിനമാണ് വാലന്റൈന്‍സ് ഡേ. വിദേശത്തു നിന്നും കടമെടുത്ത ആശയമാണെങ്കിലും ഇന്ത്യയിലും ഇപ്പോള്‍ വിപുലമായ തോതില്‍ കമിതാക്കള്‍ വാലന്റൈന്‍സ് ഡേ ആഘോഷിയ്ക്കുന്നുമുണ്ട്.
മറ്റേതു രംഗത്തുമെന്ന പോലെ മലയാളസിനിമയിലും വാലന്റൈന്‍ ജോഡികള്‍ വിരളമല്ല. പ്രണയിച്ചു വിവാഹം കഴിച്ച ജോഡികള്‍ ധാരാളം. ഇതില്‍ വിജയമായവയും പരാജയമായവയുമുണ്ട്.
മലയാള സിനിമാരംഗത്തെ ഇത്തരം വാലന്റൈന്‍ താരജോഡികളെ കാണൂ.

ജയറാം-പാര്‍വ്വതി
മലയാള സിനിമയിലെ പ്രണയിച്ചു വിവാഹിതരായ ജോഡികളില്‍ എടുത്തു പറയാവുന്ന പേരാണ് ജയറാം-പാര്വ്വതിമാരുടേത്. വിജയകരമായ ദാമ്പത്യം തുടരുന്നു, ഇരുവരും.

സംയുക്ത വര്‍മ-ബിജു മേനോന്
സംയുക്ത വര്‍മ-ബിജു മേനോന് ദമ്പതിമാരാണ് പ്രണയിച്ചു വിവാഹം കഴിച്ച ഒരു ജോഡി. മലയാള സിനിമിയില്‍ സംയുക്ത തിളങ്ങി നില്ക്കുന്ന കാലത്തായിരുന്നു ഈ താരവിവാഹം.

ഇന്ദ്രജിത്-പൂര്‍ണിമ
ഇന്ദ്രജിത്-പൂര്‍ണിമ ദമ്പതിമാര്‍ മലയാള സിനിമിയിലെ മറ്റൊരു പ്രണയജോഡികളാണ്.

ആഷിക് അബു-റീമ
സിനിമാംസവിധായകനായ ആഷിക് അബുവും റീമാ കല്ലിങ്ങലുമാണ് പ്രണയിച്ചു വിവാഹം കഴിച്ച മറ്റൊരു ജോഡി.

മേനക, സുരേഷ്
നടിയായ മേനകയും സംവിധായകനും നിര്‍മാതാവുമായ സുരേഷ് കുമാറും പ്രണയിച്ചു വിവാഹം കഴിച്ചവര്‍ തന്നെ. ഇവര്‍ക്ക് രണ്ടു പെണ്മക്കളുമുണ്ട്.

ആന്‍, ജോ
നടിയായ ആന്‍ അഗസ്റ്റിനും ക്യാമാറാമാന് ജോമോനും പ്രണയിച്ച് അടുത്തിടെ വിവാഹിതരായവരാണ്.

സായ് കുമാര്‍-ബിന്ദു പണിക്കര്‍
സായ് കുമാര്‍-ബിന്ദു പണിക്കര്‍ എന്നിവരുടെ അടുപ്പവും വിവാദമായിരുന്നു. ഇവര്‍ ഇപ്പോള്‍ ഒരുമിച്ചാണ് താമസിയ്ക്കുന്നത്.

ഉര്‍വശി-മനോജ്
ഉര്‍വശി-മനോജ് കെ ജയന് വിവാഹമായിരുന്നു താരങ്ങള്‍ക്കിടയിലെ ഒരു പ്രധാന വിവാഹം. ഇതു പിന്നീട് വിവാഹമോചനത്തിലും ഡിവോഴ്സിലും കലാശിച്ചും.

ഫഹദ് ഫാസില്‍, നസ്റിയ
ഈ ലിസ്റ്റില്‍ ഏറ്റവും പുതിയായെത്തുന്നത് ഫഹദ് ഫാസില്‍, നസ്റിയ എന്നിവരാണ്. ഇവരുടെ വിവാഹനിശ്ചയവും കഴിഞ്ഞു. ഇതു നിശ്ചയിച്ചുറപ്പിച്ച വ്ിവാഹമാണെന്നും ്പ്രണയവിവാഹമാണെന്നും പറഞ്ഞു കേള്‍ക്കുന്നു.

പ്രിയദര്ശന്-ലിസി
സംവിധായന് പ്രിയദര്‍ശനും ലിസിയും പ്രണയിച്ചു വിവാഹം ചെയ്ത മറ്റൊരു ജോഡിയാണ്. ഇവരുടെ വിവാഹബന്ധത്തിന് ഇപ്പോള്‍ ഉലച്ചില്‍ തട്ടിയിരിയ്ക്കുന്നതായി വാര്‍ത്തകളുമുണ്ട്.

മഞ്ജു വാര്യര്‍-ദിലീപ്
മഞ്ജു വാര്യര്‍-ദിലീപ് വിവാഹവും ഒരു പ്രണയവിവാഹമായിരുന്നു.

ഭാവന
മലയാളത്തിലും അന്യഭാഷകളിലും ഒരുപോലെ പേരെടുത്ത് ഭാവന താന്‍ സിനിമാരംഗ്ത്തുള്ള ഒരാളുമായി പ്രണയത്തിലാണെന്നും വിവാഹം ഉടനെയുണ്ടാകുമെന്നും അടുത്തിടെയാണ് വെളിപ്പെടുത്തിയത്. മോഡലും നടനുമായ രാജീവ് പിള്ളയാണോ ഈ താരമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.



Click it and Unblock the Notifications
