Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
അവനെ ആകര്‍ഷിക്കാന്‍ ചെയ്യരുതാത്തത്
കാമുകനെ ആകര്‍ഷിക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. കൗമാരക്കാരികളും 25 വയസ്സുകാരിയും ഇക്കാര്യത്തില്‍ സമാന മനസ്കരായിരിക്കും. കാമുകന്റെ ഹൃദയത്തില്‍ തനിക്ക് എന്നും സ്ഥാനമുണ്ടാകണം എന്നായിരിക്കും ഓരോ പെണ്ണിന്റെയും ആഗ്രഹം. ഈ ആഗ്രഹ സാക്ഷാത്കാരത്തിന് വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ ചിലപ്പോള്‍ വിപരീതഫലം ഉണ്ടാക്കാം.
ഈ മെസേജുകള്‍ അയക്കരുത്
പുരുഷന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരിക്കലും ചെയ്തുകൂടാത്ത അഞ്ച് കാര്യങ്ങളെ കുറിച്ച് കുടുതല്‍ പറയാം.

1. പൊട്ടന് കളിക്കരുത്
പ്രിയന്റെ ശ്രദ്ധയും പ്രീതിയും പിടിച്ചുപറ്റുന്നതിനായി പെണ്‍കുട്ടികള്‍ ഒന്നും അറിയാത്തത് പോലെ പെരുമാറാറുണ്ട്. ഇത് നിങ്ങള്‍ക്ക് ഗുണം ചെയ്യില്ല. ബുദ്ധിയും കാര്യവിവരവുമുള്ള പെണ്കുട്ടികളയെ ആയിരിക്കും ആണുങ്ങള്‍ക്ക് ഇഷ്ടം. അതിനാല്‍ പക്വതയോടും ബുദ്ധിപരമായും പെരുമാറുക.

2. ഒരേ രീതിയിലുള്ള വസ്ത്രധാരണം
ചില പെണ്‍കുട്ടികളുടെ വസ്ത്രധാരണ രീതിയും തിരച്ചടി സൃഷ്ടിക്കാം. ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാല്‍ കാമുകന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് കരുതുന്നവരുണ്ട്. ഇവര്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും ഹോട്ട് പാന്റുകളും ധരിച്ച് കാമുകന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കും. ഒരു കാര്യം ഓര്‍ക്കുക, ഇത്തരം വസ്ത്രങ്ങള്‍ അവന് ഇഷ്ടമാകാം. എന്നാല്‍ എപ്പോഴും ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നത് അവന് ഇഷ്ടപ്പെടണമെന്നില്ല. ഇത്തരം വസ്ത്രങ്ങള്‍ പതിവായി ധരിക്കുന്നത് നിങ്ങളുടെ മാന്യതയ്ക്ക് പോലും ക്ഷതം തട്ടിക്കും. കാമുകന്റെ ശ്രദ്ധ ആകര്‍ഷിക്കണമെങ്കില്‍ മാന്യമായി വസ്ത്രം ധരിക്കുക.

3. പെരുമാറ്റം ശ്രദ്ധിക്കുക
വളരെ മാന്യമായി പെരുമാറുന്ന പെണ്‍കുട്ടികള്‍ പുരുഷന്മാരുടെ മനം കവരും. മറ്റുള്ളവരോടുള്ള ബഹുമാനം, എളിമ തുടങ്ങിയ ഗുണങ്ങള്‍ നിങ്ങളെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കും. അതുകൊണ്ട് എല്ലാവരോടും മാന്യമായി പെരുമാറുക. തെരുവിലെ ഭിക്ഷക്കാരനോടും സംസാരിക്കുമ്പോഴും അച്ഛനോട് സംസാരിക്കുമ്പോഴും ഈ മാന്യത നിങ്ങളിലുണ്ടാവണം.

4. കാമുകനെ ശപിക്കരുത്
പല പെണ്‍കുട്ടികള്‍ക്കും ഉള്ള ഒരു കുഴപ്പമാണിത്. കാമുകന് ചില കഴിവുകള്‍ ഇല്ലെന്ന് പറഞ്ഞ് അവനെ കുറ്റപ്പെടുത്തും. നിങ്ങള്‍ക്ക് മറ്റ് പ്ര്ശ്നങ്ങളൊന്നും തോന്നിയില്ലെങ്കില്‍ പോലും അവനെ ശപിക്കരുത്. ഇത് അവനെ മറ്റുള്ളവരുടെ മുന്നില്‍ നാണം കെടുത്തുന്നതിന് തുല്ല്യമാണ്. അതിനാല്‍ ഇത്തരം സംഭവങ്ങള്‍ നിങ്ങളുടെ ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്താം. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.

5. അകലം പാലിക്കുക
മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാനായി പെണ്‍കുട്ടികള്‍ ഒഴിഞ്ഞുമാരി ഇരിക്കാറുണ്ട്. ഇതുപോലെ വലിയൊരു മണ്ടത്തരമില്ല. അവനെ അവന്റെ കുടുംബാംഗങ്ങളില്‍ നിന്നും മറ്റും അകറ്റി നിര്‍ത്താനും നിങ്ങള്‍ ശ്രമിച്ചേക്കാം. ഇതെല്ലാം വിപരീതഫലങ്ങള്‍ ഉണ്ടാക്കാന്‍ പോന്ന പ്രവൃത്തികളാണ്. ഇത്തരം പ്രവൃത്തികള്‍ നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുകയില്ലെന്ന് മാത്രമല്ല അത് ശിഥിലമാക്കുകയും ചെയ്യും. നിങ്ങള്‍ക്ക് പുറമെ വേണ്ടപ്പെട്ട പലരും അവനുണ്ടെന്ന കാര്യം മനസ്സിലാക്കി പ്രവര്‍ത്തിക്കുക.



Click it and Unblock the Notifications
