Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സംഭാഷണത്തിന് തുടക്കമിടാന്‍..
പല സാഹചര്യങ്ങളിലും ആകര്‍ഷണീയരായ നിരവധി ആളുകളെ നിങ്ങള്‍ കണ്ടുമുട്ടിയിട്ടുണ്ടാകും. തികച്ചും അപരിചിതരായ അവരെ പരിചയപ്പെടണമെന്നും തോന്നിയിട്ടുണ്ടാകും. എന്നാല്‍ അതിന് ഒരു മാര്‍ഗ്ഗമോ, സമയമോ നിങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടാകില്ല. അങ്ങനെ സ്മാര്‍ട്ടായ, പല സുന്ദരന്മാരെയും സംസാരിക്കാനാകാതെ നിങ്ങള്‍ക്ക് കൈവിട്ട് പോയിട്ടുണ്ടാകും. പെണ്‍കുട്ടികള്‍ തങ്ങളെ പരിചയപ്പെടാനായി സമീപിക്കുന്നത് ഏത് ആണിനെയും സന്തുഷ്ടനാക്കും. അതിനാല്‍ തന്നെ നിങ്ങളുടെ ആരാധനാപുരുഷനോട് സംസാരിക്കാന്‍ ഒരു അവസരം കണ്ടെത്തുക എന്നത് ബുദ്ധിപരമായ ഒരു നീക്കമാണ്. അത്തരത്തില്‍ നിങ്ങള്‍ക്ക് അയാളുടെ ശ്രദ്ധ പിടിച്ച് പറ്റാനാവും.
പല രീതിയില്‍ അപരിചിതനായ ഒരാളുമായി സംഭാഷണത്തിന് തുടക്കമിടാം. മതിപ്പുണ്ടാക്കുന്ന ഒരു തുടക്കമിട്ടാല്‍ വേഗത്തില്‍ തന്നെ നിങ്ങളുടെ ലക്ഷ്യം നേടാനാവും. വേണ്ടുവോളം സൗന്ദര്യവും, അല്പം ബുദ്ധിയുമുള്ള സ്ത്രീകളെ ഏത് പുരുഷനും ഇഷ്ടപ്പെടും. നിങ്ങള്‍ ഒരാളുമായി സംസാരിച്ച് തുടങ്ങുമ്പോള്‍ ആത്മവിശ്വാസവും, ധൈര്യവും പ്രകടമാക്കണം. എങ്ങനെയാണ് സംഭാഷണം ആരംഭിക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. സാമ്പ്രദായികമായ ക്ലീഷേ പ്രയോഗങ്ങള്‍ ഒഴിവാക്കുക. സംഭാഷണം ആരംഭിക്കാന്‍ പറ്റിയ പല രീതികളുമുണ്ട്. അത്തരം ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. സുന്ദരിക്ക് ഒരു സഹായം
ഏത് പുരുഷനും സുന്ദരിയായ ഒരുവളെ സഹായിക്കുന്നതില്‍ ഏറെ തല്പരനായിരിക്കും. അത്തരത്തില്‍ ഒരു സംഭാഷണത്തിന് തുടക്കമിടാന്‍ അയാളോട് ജോലിയില്‍ ചെറിയൊരു സഹായം ആവശ്യപ്പെടാം. ബാഗുകള്‍ എടുക്കാന്‍ സഹായിക്കുകയോ, നിര്‍ദ്ദേശങ്ങള്‍ നല്‍കുകയോ, വാഹനം നന്നാക്കാന്‍ സഹായിക്കുകയോ അങ്ങനെ എന്തുമാകാം. എന്നാല്‍ ഇത്തരത്തില്‍ സഹായം ആവശ്യപ്പെടുന്നത് കരുതിക്കൂട്ടിയാണെന്ന് തോന്നാതിരിക്കാന്‍ ശ്രദ്ധിക്കുക.

2. സമ്മാനമായി ഒരു പെഗ്
ഒരു ബാറിലാണ് പരസ്പരം കണ്ടുമുട്ടുന്നതെങ്കില്‍ അയാള്‍ക്ക് മാര്‍ട്ടിനി പോലെ നല്ലൊരു പെഗ് മദ്യം കൊടുത്തുവിടുക. ഇത് ഒരു സംഭാഷണത്തിന് തുടക്കമിടും. എന്നാല്‍ ഇങ്ങനെ മദ്യം കൊടുത്തുവിടുമ്പോള്‍ അയാള്‍ ഒറ്റയ്ക്കോ, സുഹൃത്തുക്കള്‍ക്കൊപ്പമോ ആകാന്‍ ശ്രദ്ധിക്കുക. തന്റെ കാമുകിക്കൊപ്പം ഇരിക്കുമ്പോള്‍ ഇത്തരമൊരു സമ്മാനം കിട്ടുന്നത് അവിടെ ഒരു കലഹത്തിനാവും ഇടയാക്കുക.

3. യാദൃശ്ചികമായ സംസാരം
പെട്ടന്ന് തന്നെ ഒരു വിഷയം കണ്ടെത്തി സംസാരം ആരംഭിക്കുക. ഉദാഹരണത്തിന് ബസില്‍ അടുത്തിരിക്കുന്ന ആളുമായി വര്‍ദ്ധിച്ചു വരുന്ന ട്രാഫിക്കിനെക്കുറിച്ച് സംസാരിക്കാം. ഇത്തരത്തിലുള്ള സംസാരം വളരെ സ്വഭാവികമായേ തോന്നൂ.

4. താല്പര്യമുള്ള വിഷയം
ഇരുകൂട്ടര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു വിഷയം സംസാരിക്കാനായെടുക്കുക. അയാള്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ ബ്രാന്‍ഡിനെക്കുറിച്ച് നിങ്ങള്‍ക്ക് സംസാരം തുടങ്ങാം. അതല്ലെങ്കില്‍ ഉപയോഗിച്ചിരിക്കുന്ന പെര്ഫ്യൂമിനെപ്പറ്റിയോ, കയ്യിലുള്ള പുസ്തകത്തെ പറ്റിയോ ആകാം. അങ്ങനെ പൊതുവായി കാണുന്ന വിഷയങ്ങളെക്കുറിച്ച് സംസാരത്തിന് തുടക്കമിടാം.

5. ഗാഡ്ജെറ്റ്സ്
മിക്ക ആണുങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളോട് ഭ്രമമുള്ളവരാകും. അതിനാല്‍തന്നെ അത്തരം കാര്യങ്ങള്‍ സംഭാഷണത്തിന് തുടക്കമിടാന്‍ ഉപയോഗിക്കാം. നിങ്ങള്‍ക്ക് അറിവുള്ള ഉപകരണങ്ങളെക്കുറിച്ച് വേണം സംസാരിക്കാന്‍. നിങ്ങള്‍ക്ക് ബോധ്യമില്ലാത്തവയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുക.



Click it and Unblock the Notifications
