Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സുഹൃത്ത് നിങ്ങളെ പ്രണയിക്കുന്നുണ്ടോ?
ഒരു സാധാരണ സുഹൃത്തിനേക്കാള്‍ അടുപ്പമുള്ള ഒരാള്‍ നിങ്ങളുടെ സുഹൃത്തായുണ്ടോ? ഈ പെരുമാറ്റങ്ങള്‍ നിങ്ങളോട് അയാള്‍ക്ക് പ്രണയമുണ്ടോ എന്ന് മനസിലാക്കാന്‍ സഹായിക്കും.
ചില അവസരങ്ങളില്‍ ഇതെളുപ്പമാകില്ലെങ്കിലും അടുത്ത തവണ അയാളോടൊത്തായിരിക്കുമ്പോള് ഇക്കാര്യം ശ്രദ്ധിക്കുകയും നിങ്ങളുടെ സംശയത്തിനുത്തരം നേടുകയും ചെയ്യാം.
ഈ അടയാളങ്ങള്‍ എല്ലായ്പോഴും പ്രാവര്ത്തികമാകണമെന്നില്ലെങ്കിലും അത്തരം ചില ലക്ഷണങ്ങള്‍ മനസിലാക്കാം.

അഭിനന്ദനങ്ങള്‍ - നിങ്ങളെ കാണുമ്പോഴെല്ലാം അയാള്‍ അഭിനന്ദന വാക്കുകള്‍ പറയാറുണ്ടോ? നിങ്ങളുടെ സമീപത്തെത്തുമ്പോള്‍ സംഭ്രമിച്ച രീതിയിലാണെങ്കില്‍ അയാളുടെ മനസില്‍ എന്തോ മാറ്റമുണ്ടെന്ന് ഊഹിക്കാം. ഒരു തവണയല്ല കാണുമ്പോഴെല്ലാം നിങ്ങളുടെ സൗന്ദര്യത്തെ പുകഴ്ത്തുന്നുവെങ്കില്‍ അത് ഒരു സൂചനയാണ്. തന്റെ സുഹൃത്തുക്കളോട് നിങ്ങളെ പറ്റി പറയുകയും, നിങ്ങള്‍ പറയുന്നതിനോടെല്ലാം ചിരിക്കുകയും ചെയ്യുന്നുവെങ്കില്‍ അത് നിങ്ങളോടുള്ള താല്പര്യത്തെ കാണിക്കുന്നു.

മെസേജുകള്‍ - നിങ്ങളോട് അയാള്‍ക്ക് താല്പര്യമുണ്ടെന്ന് മനസിലാക്കാന്‍ സഹായിക്കുന്ന ഒരു മാര്‍ഗ്ഗമാണ് നിങ്ങള്‍ക്ക് ലഭിക്കുന്ന മെസേജുകള്‍. മനോഹരമായ സന്ദേശങ്ങള്‍ അയക്കുകയോ, അല്ലെങ്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തായിരിക്കുമ്പോള്‍ നിങ്ങളെന്ത് ചെയ്യുന്നു എന്ന് അന്വേഷിക്കാനും താല്പര്യം കാണിക്കുന്നുവെങ്കില്‍ അതൊരു സൂചനയാണ്. നിങ്ങള്‍ മനസിലില്ലെങ്കില്‍ ഒരിക്കലും ഒരാള്‍ തന്റെ സുഹൃത്തുക്കള്ക്കൊപ്പമായിരിക്കുമ്പോള് മെസേജുകള്‍ അയക്കാന്‍ തുനിയില്ല. അഥവാ നിങ്ങള്‍ മനസിലുണ്ടെങ്കില്‍ നിശ്ചയമായും ഇത് നിങ്ങളോടുള്ള താല്പര്യമാണ് കാണിക്കുന്നത്.

വികാരവൈവശ്യം - ഒരു പെണ്‍കുട്ടിയോട് പ്രത്യേകമായ വികാരങ്ങളൊന്നുമില്ലാത്ത അവസ്ഥയില്‍ ഒരാള്‍ക്ക് സമീപത്തെത്തുമ്പോള്‍ വികാരപരമായ വിവശതയൊന്നും അനുഭവപ്പെടില്ല. എന്നാല്‍ സമീപനത്തില്‍ മാറ്റമുണ്ടെങ്കില്‍ നെറ്റിത്തടത്തിലെ വിയര്‍പ്പും, സംഭ്രമവും ഒരു സൂചനയാണ്.

ഇഷ്ടാനിഷ്ടങ്ങള്‍ അറിയുന്നു - നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയാമെങ്കില്‍, ഒരു പടികൂടി കടന്ന് നിങ്ങള്‍ക്ക് വിശേഷ ദിവസങ്ങളിലും, ജന്മദിനത്തിനുമൊക്കെ ഇഷ്ടപ്പെട്ട സമ്മാനങ്ങള്‍ നല്കുന്നുവെങ്കില് അത് ഒരു വെളിപ്പെടുത്തലാണ്. നിങ്ങള്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെ ഓര്‍മ്മിച്ച് ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് അയാള്‍ സമ്മാനങ്ങള്‍ നല്‍കും.

കണ്ണുകളുടെ സാക്ഷ്യം -അയാള്‍ ഒളിഞ്ഞ് നോക്കുന്നതായി കാണുന്നുണ്ടോ(പതുങ്ങിയ രീതിയിലല്ല,സ്നേഹത്തോടെ). കൂടാതെ നിങ്ങള്‍ പറയുന്നതിലെല്ലാം തല്പരനായി കാണുന്നുണ്ടോ? ഇത് നിങ്ങള്‍ പറയുന്നത് കേള്‍ക്കാനുള്ള അയാളുടെ യഥാര്‍ത്ഥ താല്പര്യമാണ് കാണിക്കുന്നത്. അവ അയാള്‍ പരിഗണിക്കുകയും നിങ്ങളുടെ അഭിപ്രായത്തിന് വിലയുണ്ടെന്ന് കാണിക്കുകയുമാണ് ഇതിലുടെ ചെയ്യുന്നത്.

മറ്റ് ആണ് സുഹൃത്തുക്കളോടുള്ള ആസൂയ - ചില പുരുഷന്മാര് തങ്ങളുടെ പെണ് സുഹൃത്തുക്കളോട് സംരക്ഷണ മനോഭാവം കാണിക്കുന്നവരാണ്. നിങ്ങള്‍ ബാറില്‍ ഒരു പുരുഷ സുഹൃത്തിനൊപ്പമിരിക്കുമ്പോള് ഒരു സുഹൃത്ത് കണ്ടാല്‍ അടുത്ത് വരികയും ക്ഷേമമന്വേഷിക്കുകയും ചെയ്യും. അയാള്‍ ഒരു സാധാരണ സുഹൃത്ത് മാത്രമാണെങ്കില്‍ തുടര്‍ന്ന് അയാള്‍ നിങ്ങളെ അവിടെ വിട്ട് മറ്റേതെങ്കിലും ഗേള്ഫ്രണ്ടിനടുത്തേക്ക് പോകും.



Click it and Unblock the Notifications

