Latest Updates
-
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഓഗസ്റ്റ് 5-ലെ ഈ ഗ്രഹമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇതാ! -
ഓഗസ്റ്റ് 3: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
2026 ഓഗസ്റ്റ്: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു! -
2026 ഓഗസ്റ്റ് 3: ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ, ഭാഗ്യം കൂടെയുണ്ടാകും! -
ഓഗസ്റ്റ് 2 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം
പങ്കാളി ഫോണ്‍ നല്ക്കാത്തത് എന്തുകൊണ്ട് ?
നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി ഫോണുകള്‍ മാറിയിരിക്കുന്നത് എങ്ങനെയാണന്ന് നോക്കൂ, മറ്റെന്തിനേക്കാളും ഫോണുകളെ ആളുകള്‍ സംരക്ഷിക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. നിങ്ങള്‍ സ്നേഹത്തിലായി കഴിഞ്ഞാല്‍ ഇത്തരം മറകള്‍ ഉണ്ടാകില്ല എന്ന് കരുതുന്നുണ്ടാകാം.
എന്നാല്‍ അങ്ങനെയല്ല, നിങ്ങളുടെ പങ്കാളി ചിലപ്പോള്‍ അവളുടെ ഫോണ്‍ തൊടാന്‍ നിങ്ങളെ സമ്മതിച്ചെന്ന് വരില്ല, അവള് നിങ്ങളെ ചതിക്കുന്നതുകൊണ്ടല്ല ഇത് . എന്നാല്‍, എന്താണിതിന് പിന്നിലെ രഹസ്യം എന്ന് നോക്കാം.
പങ്കാളി ഫോണ്‍ തൊടാന്‍ സമ്മതിക്കാത്തതിന്റെ 10 കാരണങ്ങള്‍

1. നിരീക്ഷിക്കുകയാണന്ന് തോന്നും
നിങ്ങളെ കാണിക്കാന്‍ പറ്റാത്തതായി ഫോണില്‍ ഒന്നുമില്ലഎങ്കിലും പങ്കാളി അങ്ങനെ ചെയ്യാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് നീരീക്ഷിക്കപ്പെടുകയാണന്ന തോന്നല്‍ ഉണ്ടാവുന്നതാണ്. വിശ്വാസികതയാണ് മറ്റൊരു പ്രശ്നം. അവളുടെ ഫോണും പാസ്സ്വേഡും ആവശ്യപ്പെടുമ്പോള്‍ വിശ്വാസത്തില്‍ കുറവുണ്ടായതായി അനുഭവപ്പെടും. പെണ്‍കുട്ടികള്‍ അവരുടേതായ സ്വകാര്യത ഇഷ്ടപെടുന്നവരാണ്. നിങ്ങള്‍ അവരെ ശല്യപ്പെടുത്തുകയാണന്ന് തോന്നും.

2. നിഗൂഢതയുടെ പരിവേഷം
ഇത് എല്ലാ പെണ്‍കുട്ടികള്‍ക്കും ചേര്‍ന്നതല്ല- എന്നാല്‍, ചിലര്‍ അവരെക്കുറിച്ച് നിങ്ങള്‍ കൂടുതല്‍ അറിയുന്നത് ഇഷ്ടപ്പെടുന്നവരായിരിക്കില്ല. നിങ്ങള്‍ അറിയേണ്ടത് മാത്രം അറിഞ്ഞാല്‍ മതി എന്നതായിരിക്കും ഇവരുടെ നിലപാട്.

3.സൗഹൃദ സംഭാഷണം
നിങ്ങളുടെ സുഹൃദ് സംഭാഷണം അവള് ഒളിഞ്ഞ് കേട്ടാല്‍ എന്താണ് തോന്നുക? അത് തന്നെയാണ് അവളുടെ ബിബിഎം അല്ലെങ്കില്‍ വാട്സ്ആപ് ഗ്രൂപ്പില്‍ ഉറ്റ സുഹൃത്തുക്കള്‍ക്ക് അയക്കുന്ന മെസ്സേജുകള്‍ നിങ്ങള്‍ തുറന്ന് വായിച്ചാല്‍ അവര്‍ക്കും തോന്നുക. സ്ത്രീകളുടെ മാത്രമായ ഇടങ്ങളിളെ കാര്യങ്ങള്‍ നിങ്ങളറിയുന്നത് അവര്‍ക്ക് ഇഷ്ടമാകില്ല.

4. നിഷ്കളങ്ക സംസാരങ്ങള്‍
ചെറിയ കാര്യങ്ങള്‍ക്ക് പോലും യാതൊരു കാരണവുമില്ലാതെ പങ്കാളി എത്രത്തോളം സ്വാര്ത്ഥരാകുമെന്ന അറിയാവുന്നതു കൊണ്ട് പല പെണ് കുട്ടികളും അവരുടെ ഫോണ്‍ തങ്ങളുടെ പങ്കാളി പരിശോധിക്കുന്നത് ഇഷ്ടപ്പെടില്ല. അവരത് ഒഴിവാക്കാന്‍ ശ്രമിക്കും.

5. ചിത്രങ്ങള്‍
ഫോണില്‍ കാണാന്‍ ഭംഗിയുള്ള ചിത്രങ്ങള്‍ മാത്രമല്ല ഭംഗിയില്ലാത്തവയും കാണും. എല്ലാവരുടെയും ഫോണില്‍ കാണും മറ്റുള്ളവരെ കാണിക്കാന്‍ ഇഷ്ടപ്പെടാത്ത ചില ചിത്രങ്ങള്‍- പങ്കാളിയെപ്പോലും. ഇത്തരം ചിത്രങ്ങള്‍ അവര്‍ക്ക് വളരെ പ്രിയപ്പെട്ടതായതിനാല്‍ ഇതുവരെ നീക്കം ചെയ്തിട്ടുണ്ടാവില്ല. നിങ്ങള്‍ അത് കാണുന്നത് അവര്‍ക്ക് ഇഷ്ടമാകില്ല.

6. ഹാക്കിങ്
മുമ്പുണ്ടായ എന്തെങ്കിലും അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഫോണ്‍ ഹാക്ക് ചെയ്താലോ എന്ന ഭയം ഉള്ളവരും ഫോണ്‍ തൊടാന്‍ അനുവദിക്കില്ല. നിങ്ങള്‍ അങ്ങനെ ചെയ്യണമെന്നില്ല എങ്കിലും അവള് അങ്ങനെ ചിന്തിച്ചെന്നിരിക്കും.

7. ഫോണ്‍ ദുരുപയോഗം ചെയ്യുക
മറ്റുള്ളവരുടെ ഫോണ്‍ കൈയില്‍ കിട്ടിയാല്‍ അത് ദുരുപയോഗം ചെയ്യുന്നവര്‍ ധാരാളം ഉണ്ട്. നിങ്ങള്‍ അങ്ങനെ ചെയ്യുന്നവരായിരിക്കില്ല. എങ്കിലും അങ്ങനെ ചെയ്യാന്‍ തോന്നിയാലോ എന്ന ഭയത്താലും പങ്കാളി ഫോണ്‍ നല്കാന് തയ്യാറായെന്ന് വരില്ല.

8.സ്വകാര്യ വിവരങ്ങള്‍
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, പ്രധാനപ്പെട്ട പാസ്സ്വേഡുകള് തുടങ്ങി മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ പറ്റാത്ത നിരവധി കാര്യങ്ങള്‍ ഫോണില്‍ ഉണ്ടാകും. അത് നിങ്ങള്‍ അറിയേണ്ട ആവശ്യമുള്ളതല്ലെങ്കിലും ഫോണ്‍ നിങ്ങള്‍ക്ക് തന്നുവെന്ന് വരില്ല.

9. പരാതി ഉണ്ടെങ്കില്‍
നിങ്ങളെ കുറിച്ച് പരാതി ഉണ്ടെങ്കിലും ഇങ്ങനെ സംഭവിക്കാം. അത് നിങ്ങളെ വെറുക്കുന്നതു കൊണ്ടോ പിരിയാന്‍ ഉദ്ദേശിച്ചിട്ടോ അല്ല-എന്നാല്‍, പല പെണ് കുട്ടികളുടെ അവരുടെ പങ്കാളിയെ കുറിച്ചുള്ള അഭിപ്രായങ്ങളും പരാതികളും ഉറ്റസുഹൃത്തുക്കളുമായി മെസ്സേജുകളിലൂടെ പങ്കു വയ്ക്കുന്നുണ്ടാകാം. അത് നിങ്ങള്‍ കാണുന്നത് ഒഴിവാക്കാന്‍ അവര്‍ ശ്രമിക്കും.

10. നിങ്ങള്‍ ഇഷ്ടപ്പെടാത്തവരുമായി സൗഹൃദം
ഇരുവര്‍ക്കും ധാരാളം പൊതു സുഹൃത്തുക്കള്‍ ഉണ്ടാകാം. ഇതില്‍ നിങ്ങള്‍ ഇഷ്ടപ്പെടാത്ത പലരും പങ്കാളിയുടെ അടുത്ത സുഹൃത്തുക്കളായിരിക്കും. അവരുമായുള്ള ബന്ധം നിങ്ങളെ വിഷമിപ്പിക്കാതിരിക്കാനും അനാവശ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാനും പലതും മറച്ച് വയ്ക്കാന്‍ അവര്‍ ശ്രമിച്ചെന്നിരിക്കും.



Click it and Unblock the Notifications