Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പ്രണയത്തിലൂടെ നിങ്ങള് പഠിയ്ക്കുന്നത്...
ജീവിതത്തിലെ ഓരോ അനുഭവങ്ങളും ഒരോ പുതിയ പാഠങ്ങളാണ്. ഇതുപോലെത്തന്നെയാണ് പ്രണയത്തിന്റെ കാര്യവും. പ്രേമിച്ചു തുടങ്ങുന്ന രണ്ടുപേര് പഠിയ്ക്കുന്ന പല പാഠങ്ങളുമുണ്ട്. ഇവയേതൊക്കെയെന്നറിയേണ്ടേ,
പ്രണയം നിങ്ങളെ ക്ഷമ പഠിപ്പിയ്ക്കുമെന്നു പറഞ്ഞാല് തെറ്റില്ല. ഇതില്ലാതെ പ്രേമിയ്ക്കാനാവുകയുമില്ല. പ്രണയിക്കുന്ന സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും ക്ഷമ പരമപ്രധാനമാണ്. അല്ലെങ്കില് പ്രശ്നങ്ങള് ഉറപ്പ്.

സമയത്തിന്റെ വില പ്രണയിക്കുന്ന പുരുഷനും സ്ത്രീയും തിരിച്ചറിയും. പ്രണയിക്കാന്, സംസാരിയ്ക്കാന്, ഒരുമിച്ചു സമയം ആവശ്യം. സമയക്കുറവു കൊണ്ട പരാജയപ്പെട്ടു പോയിട്ടുള്ള പ്രണയങ്ങളും ധാരാളമാണ്.

വിട്ടുവീഴ്ചകള്, ത്യാഗങ്ങള് എന്നിവയും പ്രണയം പഠിപ്പിയ്ക്കുന്ന കാര്യങ്ങളാണ്. ഇവയില്ലാത്ത ഒരു പ്രണയവും വിജയം കാണില്ല. ഇത് ഇരുഭാഗത്തു നിന്നും ഉണ്ടാവുകയും വേണം.

പ്രണയം ഒരാളെ ഉത്തരവാദിത്വമുള്ളവനാക്കി മാറ്റുന്നു. പ്രത്യേകിച്ച് പുരുഷന്മാരെ. തന്നെ ആശ്രയിച്ച്, തന്റെ കൂടെ ഒരാളുള്ളത് ഉത്തരവാദിത്വബോധം വര്ദ്ധിപ്പിയ്ക്കും. തനിക്കൊപ്പമുള്ളയാളെ സംരക്ഷിയ്ക്കണമെന്ന ഉത്തരവാദിത്വം മനസില് തെളിയും.

പ്രണയം ഒരാളെ ആരോഗ്യത്തിന്റെ കാര്യത്തിലും ശ്രദ്ധാലുവാക്കുമെന്നു പറയാം. തന്റെ ആരോഗ്യം, ആയുസ് എന്നിവയിലെല്ലാം പ്രണയിക്കുന്നവര്ക്ക് താല്പര്യമുണ്ടാകും.



Click it and Unblock the Notifications

