Latest Updates
-
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജീരകവെള്ളമോ ഉലുവവെള്ളമോ? ഏതാണ് നിങ്ങളുടെ ശരീരത്തിന് ബെസ്റ്റ്? -
12 വർഷത്തിന് ശേഷം വ്യാഴം കർക്കടകത്തിൽ: ഈ രാജയോഗം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
തമന്നയുടെ ആ പ്രഭാത ശീലം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മസാജ് രീതി സഹായിക്കുമോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മഴക്കാലം വരുന്നു; അസുഖങ്ങളെ അകറ്റി കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് മസിലുകൾ നഷ്ടപ്പെടുമോ? പുരുഷന്മാർ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യേണ്ട അത്യാവശ്യ മാറ്റങ്ങൾ -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി!
സ്ത്രീകളുടെ 'ആകര്‍ഷണ'പ്പിഴവുകള്‍
അതിശയത്തോടെയായിരിക്കും നിങ്ങള്‍ ഇത് വായിച്ചുട്ടുണ്ടാവുക! ഇഷ്ട പുരുഷന്റെ മനം കവരാനുള്ള ശ്രമത്തിനിടെ സ്ത്രീകള്‍ പല പിഴവുകളും വരുത്താറുണ്ടെന്നത് ഒരു സത്യമാണ്. ഇഷ്ടം പിടിച്ചുപറ്റാനായി നടത്തുന്ന കഠിനപരിശ്രമങ്ങള്‍ നിങ്ങളെ കുറിച്ച് തെറ്റായ സന്ദേശം മറ്റുള്ളവര്‍ക്ക് നല്‍കും.
നിങ്ങളുടെ ഇഷ്ടം തിരിച്ചറിയാതെ പുരുഷന്മാര് അവരുടെ പാട്ടിന് പോകുകയും ചെയ്യും. ജോലിയില്‍ വിജയം കൈവരിക്കുന്നതിന് നന്നായി പരിശ്രമിക്കുന്നവരാണ് അവിവാഹിതരായ സ്ത്രീകള്‍. സന്ദര്‍ഭത്തിന് അനുസരിച്ച് ഉയര്‍ന്നാല്‍ മാത്രമേ വിജയം ഒപ്പമുണ്ടാകൂവെന്ന് അവര്‍ക്ക് നന്നായി അറിയാം. എന്നാല്‍ എല്ലായ്പ്പോഴും ഈ അത്യുത്സാഹം ഗുണം ചെയ്യണമെന്നില്ല. സ്വാഭാവികമായി സംഭവിക്കുമ്പോഴായിരിക്കും അതിന് സൗന്ദര്യം ഉണ്ടാവുക.
അതിനാല്‍ ഇഷ്ട പുരുഷന്റെ മനസ്സില്‍ സ്ഥാനം നേടാനുള്ള ശ്രമത്തിനിടെ സ്ത്രീകള്‍ വരുത്തുന്ന പിഴവുകള്‍ നിങ്ങള്‍ അറിയേണ്ടതുണ്ട്. കാമുകഹൃദയം കവരാന്‍ ഇത് നിങ്ങളെ സഹായിക്കും.
1. സര്‍വ്വം മേക്കപ്പ് മയം

പുരുഷ ഹൃദയം കവരാനുള്ള ശ്രമത്തിനിടെ സ്ത്രീകള്‍ വരുത്തുന്ന ഒരു സാധാരണ പിഴവ് ആദ്യം പരിചയപ്പെടാം, ആവശ്യത്തിലധികം മേക്കപ്പ് അണിയുക! മേക്കപ്പ് ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ നിങ്ങളുടെ സൗന്ദര്യം വര്‍ദ്ധിക്കും. മാത്രമല്ല നിങ്ങളുടെ സ്വാഭാവിക സൗന്ദര്യം തിളങ്ങുകയും ചെയ്യും. അതിനാല്‍ മേക്കപ്പ് അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. സൗന്ദര്യം മറയ്ക്കാനല്ല മേക്കപ്പ്!
2. താമസമെന്തേ വരുവാന്‍

പ്രണയബന്ധത്തിന്റെ ആദ്യനാളുകളില്‍ വൈകിയെത്തുക മിക്ക സ്ത്രീകളുടെയും ശീലമാണ്. പ്രിയതമന് കാത്തിരിക്കുന്നത് തന്നോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ടാണെന്ന് തെറ്റിദ്ധരിച്ചാണ് പലരും വൈകല്‍ നാടകം കളിക്കുന്നത്. കാത്തിരിപ്പ് തന്നോടുള്ള സ്നേഹത്തിന്റെ ലക്ഷണമാണെന്നും ഇവര്‍ വിശ്വസിക്കും. എന്നാല്‍ സത്യം അതല്ല. തനിക്കും തന്റെ സമയത്തിനും പ്രാധാന്യം നല്കുന്ന സ്ത്രീകളെയായിരിക്കും ഭൂരിപക്ഷം പുരുഷന്മാരും ഇഷ്ടപ്പെടുക. നിങ്ങളുടെ ഗുണങ്ങളാണ് അവനെ നിങ്ങളിലേക്ക് അടുപ്പിക്കുന്നതെന്ന സത്യം മറക്കരുത്.
3. നല്ല വരനായി വ്രതം

സത്ഗുണ സമ്പന്നനായ ഭര്‍ത്താവ് ലഭിക്കുന്നതിനായി വ്രതമനുഷ്ഠിക്കുന്ന ധാരാളം സ്ത്രീകളുണ്ട്. ആഹാരം പോലും ഉപേക്ഷിച്ചുള്ള വ്രതം വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് പറഞ്ഞുകൊള്ളട്ടെ. ആഹാരം ഉപേക്ഷിച്ചാല്‍ മനസ്സിന് ഇണങ്ങിയ ഭര്‍ത്താവ് ലഭിക്കുമെന്നുള്ളത് അന്ധവിശ്വാസം മാത്രമാണ്. ആരോഗ്യവും ആകാരവടിവുമുള്ള സ്ത്രീകളെയാണ് പുരുഷന്മാര്ക്ക് കൂടുതലിഷ്ടം. മികച്ച വ്യക്തിത്വവും നിങ്ങള്‍ക്ക് നല്ല ഭര്‍ത്താവിനെ നേടിത്തരും.
4. അഴകിന് അല്‍പ്പവസ്ത്രം

ഇറക്കം കുറഞ്ഞതും ഇറുകിപ്പിടിച്ചതുമായ വസ്ത്രങ്ങള്‍ ധരിച്ച് സ്ത്രീകള്‍ ഇഷ്ട പുരുഷന്റെ മനംകവരാന്‍ ശ്രമിക്കാറുണ്ട്. ഇതിലൂടെ പുരുഷന്മാരെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് ഇവരുടെ വിശ്വാസം. പെണ്ണിന്റെ ശരീരത്തില്‍ കണ്ണുംനട്ടിരിക്കുന്ന കുഴപ്പക്കാരന്മാരെ ആകര്‍ഷിക്കാനേ ഇത് സഹായിക്കൂ. അത്തരക്കാര്‍ ഒരിക്കലും നിങ്ങളെ ആത്മാര്‍ത്ഥമായി സ്നേഹിക്കില്ല, നിങ്ങളുടെ ശരീരത്തോട് മാത്രമായിരിക്കും അവര്‍ക്ക് സ്നേഹം!
5. മറ്റൊരാളെന്ന ഭാവം

സത്യസന്ധതയോടെ പ്രവര്‍ത്തിക്കുകയും പെരുമാറുകയും ചെയ്യുന്ന സ്ത്രീകളെയാണ് പുരുഷന്മാര് സാധാരണയായി ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് തന്നെ നിങ്ങള്‍ എപ്പോഴും നിങ്ങളായി ഇരിക്കുക! നിങ്ങളുടെ പെരുമാറ്റമോ സ്വഭാവമോ മാറ്റേണ്ടതുണ്ടെങ്കില്‍ അക്കാര്യം നിങ്ങള്‍ തന്നെ തീരുമാനിക്കുക. ആരുടെയും സന്തോഷത്തിന് വേണ്ടി നിങ്ങളുടെ രീതികള്‍ മാറ്റരുത്. മറ്റുള്ളവരെ അനുകരിച്ച് അവരെപ്പോലെ പെരുമാറുന്നതിലൂടെ നിങ്ങള്‍ക്ക് ആരുടെയും സ്നേഹം പിടിച്ചുപറ്റാന്‍ കഴിയില്ല.
6. അനാവശ്യ തിടുക്കം

അനുയോജ്യനായ പുരുഷനെ കണ്ടെത്താനുള്ള ശ്രമത്തിനിടെ സ്ത്രീകള്‍ അനാവശ്യ തിടുക്കം കാണിക്കാറുണ്ട്. ഇത്ര വയസ്സിനുള്ളില്‍ വിവാഹം കഴിക്കണമെന്ന് നേരത്തേ തീരുമാനിച്ചുറയ്ക്കുന്നതിനാല് തന്റെ ഇഷ്ടങ്ങള്‍ മറക്കാന്‍ പോലും സ്ത്രീകള്‍ തയ്യാറാകും. 30 വയസ്സിന് മുമ്പ് കല്ല്യാണം, 35 വയസ്സില്‍ രണ്ട് കുട്ടികള്‍ തുടങ്ങിയ നിര്‍ബന്ധബുദ്ധികളാണ് പലപ്പോഴും സ്ത്രീകളെ ഇത്തരം അബദ്ധങ്ങളിലേക്ക് നയിക്കുന്നത്. നിങ്ങള്‍ക്ക് യോജിക്കാത്ത ഒരാളെ വിവാഹം കഴിക്കുന്നതിനെക്കാള്‍ നല്ലതല്ലേ അല്‍പ്പംകൂടി കാത്തിരിക്കുന്നത്!
7. അശുഭചിന്തകള്‍

നാണം കുണുങ്ങികളും തനിക്ക് എന്തൊക്കെയോ കുറവുകളുണ്ടെന്ന് കരുതുകയും ചെയ്യുന്നവര്‍ അശുഭചിന്തകളില്‍ മുഴുകാന്‍ സാധ്യത കൂടുതലാണ്. സ്നേഹിക്കപ്പെടാനുള്ള ഒരുയോഗ്യതയും തനിക്കില്ല, ആര്‍ക്കും തന്നെ ഇഷ്ടപ്പെടില്ല തുടങ്ങിയ ചിന്തകളാകും ഇവരുടെ മനസ്സ് നിറയെ. അശുഭചിന്തകള്‍ നിങ്ങളുടെ വ്യക്തിത്വത്തെ ദോഷകരമായി ബാധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ശുഭചിന്തകള്‍ നിങ്ങളുടെ ആത്മവിശ്വാസവും ആകര്‍ഷണീയതയും വര്‍ദ്ധിപ്പിക്കും.



Click it and Unblock the Notifications
