Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സ്വന്തം പുരുഷനെ തിരിച്ചറിയാന്‍
പരസ്പരമുള്ള ബന്ധത്തിന്റെ അര്‍ത്ഥം ആഴത്തില്‍ അറിയുന്നതിനായി എല്ലാ സ്ത്രീകളും സ്വന്തം പുരുഷനെ കൂടുതല്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കും. സ്വന്തം പുരുഷനെ അറിയുക എന്നത് വളരെ ലളിതവും നിഷ്കളങ്കവുമായ കാര്യമാണെങ്കിലും അത് നിങ്ങള്‍ കരുതുന്നതിനേക്കാള്‍ സങ്കീര്‍ണമായേക്കാം.
ആഴത്തിലറിയാന്‍ ശ്രമിക്കുമ്പോള്‍ വളരെ സൂഷ്മമായി വേണം അവരോട് ഇടപെടാന്‍. പുരുഷന്മാര് എപ്പോഴും അവരുടെ ഇടങ്ങള്‍ സുരക്ഷിതമാക്കാന്‍ ശ്രമിക്കും.അതിനാല്‍ അവരുടെ പരിശുദ്ധി മനസ്സിലാക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും.

നിങ്ങളുടെ പുരുഷനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാനാഗ്രഹിക്കുമ്പോള് ക്ഷമയാണ് ആയുധമാക്കേണ്ടത്.നിങ്ങള്‍ തമ്മിലുള്ള ബന്ധത്തിനിടയില്‍ വിവിധ മാര്‍ഗങ്ങളുണ്ട് അദ്ദേഹത്തെ കുറിച്ചറിയാന്‍. നിങ്ങളുടെ പുരുഷനെ കൂടുതല്‍ മനസ്സിലാക്കുന്നതിന് പലപ്പോഴായി ഉയര്‍ന്നു വരുന്ന പ്രതികൂലമായ സംഭവങ്ങളെ അവഗണിക്കുക. പരസ്പരം മനസ്സിലാക്കുകയും അറിയുകയും ചെയ്യുന്നതിലൂടെയാണ് ബന്ധം ശക്തമാക്കുന്നത്.
നിങ്ങളുടെ പങ്കാളിയെ മനസ്സിലാക്കുക എന്നത് പരസ്പര ബന്ധം എത്ര നാള് നീണ്ടു നില്ക്കുന്നുവോ അതുവരെയുള്ള തുടര്‍ച്ചയായ ഒരു പ്രവര്‍ത്തനമാണ്. പരസ്പരം കണ്ടുമുട്ടി വര്‍ഷങ്ങള്‍ കഴിഞ്ഞാലും പങ്കാളിയെ കുറിച്ച് മനസ്സിലാക്കാന്‍ കഴിയാത്ത പല കാര്യങ്ങളും ഉണ്ടാകും. ചിലര്‍ രഹസ്യമായി അന്ധവിശ്വാസമുള്ളവരായിരിക്കും,അറിയപെടാത്തവിധം അന്തര്മുഖന് ആയിരിക്കും, ക്ലേശകരമായ ഭൂതകാലമുള്ളവരായിരിക്കും. ഇതൊന്നും വളരെ പെട്ടന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞെന്നു വരില്ല. വര്‍ഷങ്ങളുടെ ഇടപഴകലുകളിലൂടെയെ പലതും മനസ്സിലാക്കാന്‍ സാധിക്കു.
നിങ്ങള്‍ എത്രത്തോളം തുറന്ന് പെരുമാറുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും അവര്‍ നിങ്ങള്‍ക്ക് മുമ്പില്‍ മനസ്സ് തുറക്കുക.
1. പതുക്കെ തുടങ്ങുക
ബന്ധത്തിന്റെ ആദ്യ കാലഘട്ടം പരസ്പര വിശ്വാസം വളര്‍ത്തിയെടുക്കുന്നതിന്റെയും പരസ്പരം പഠിക്കുന്നതിന്റെയും സമയമാണ്. ഈ കാലയളവിലാണ് പങ്കാളി നിങ്ങളുടെ സ്വപ്നത്തിലുള്ള ആളാണോ എന്നും നിങ്ങള്ക്കിഷ്ടപെടാന് കഴിയുന്ന ആളാണോ എന്നും അറിയുന്നത്. വളരെ പെട്ടന്ന് പങ്കാളിയെ കുറിച്ച് എല്ലാം അറിയാന്‍ ശ്രമിക്കുന്നത് നിങ്ങളെ കുറിച്ചുള്ള സംശയം ഉയര്‍ത്തും.
2. ചോദ്യങ്ങള്‍
പരസ്പരം താല്പര്യമുള്ള വിഷയങ്ങള്‍ സംസാരിച്ച് തുടങ്ങിയതിന് ശേഷം വിവിധ ചോദ്യങ്ങളിലൂടെയും അതിന് നല്കുന്ന ഉത്തരങ്ങളിലൂടെയും പങ്കാളിയെ കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയും. ഒരു ചോദ്യത്തിനുള്ള ഉത്തരത്തില്‍ നിന്ന് അടുത്ത ചോദ്യം ചോദിക്കുകയും അങ്ങനെ വിവിധ വിഷയങ്ങളിലുള്ള താല്പര്യം വ്യക്തമായി അറിയാന്‍ ശ്രമിക്കുകയും വേണം. ഇതിലൂടെ വളരെ നന്നായി പങ്കാളിയെ മനസ്സിലാക്കാന്‍ കഴിയും.
3. അങ്ങോട്ടും ഇങ്ങോട്ടും
അറിയുകയും മനസ്സിലാക്കുകയും എന്നത് അങ്ങോട്ടും ഇങ്ങോട്ടും ഒരു പോലെ വേണ്ട ഒന്നാണ്. നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ കുറിച്ച് എത്രത്തോളം അറിയാന്‍ ആഗ്രഹിക്കുന്നവോ അതുപോലെ നേരെ തിരിച്ചും അറിയണമെന്നുണ്ടാകും. നിരന്തരമായി ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കാതെ അവര്‍ ചോദിക്കുന്ന ചോദ്യത്തിന് നിങ്ങളും മറുപടി നല്‍കണം. പരസ്പരം കേള്‍ക്കാന്‍ ക്ഷമകാണിച്ചാല്‍ മാത്രമെ നല്ലൊരു സംഭാഷണം വിജയകരമാകു.
4. സുഹൃത്തുക്കളെ അറിയുക
പങ്കാളിയോട് കൂടുതല്‍ അടുക്കുന്നതിന് അദ്ദേഹത്തെ മാത്രം മനസ്സിലാക്കിയാല്‍ പോര സുഹൃത്തുക്കളെയും അറിയണം. സുഹൃത്തുക്കള്‍ക്കായിരിക്കും അവരെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിയുക.
5. തൊഴില്‍ അറിയുക
പങ്കാളിയുടെ തൊഴിലും തൊഴിലിനോടുള്ള അഭിനിവേശവും മനസ്സിലാക്കുക. ഇത് അവരെ കുറിച്ച് ആഴത്തിലറിയാന്‍ സഹായിക്കും. തൊഴിലിനെ കുറിച്ച് സംസാരിക്കുക. ഓഫീസ് പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നതിലൂടെ പങ്കാളിയുടെ സഹപ്രവര്‍ത്തകരോട് സംസാരിക്കാന്‍ അവസരം ലഭിക്കും.
6. നല്ല കേഴ്വിക്കാരാവുക
നല്ല കേഴ്വിക്കാരാവുക എന്നതാണ് പങ്കാളിയെകുറിച്ച് നന്നായി മനസ്സിലാക്കാനുള്ള ലളിതമായ മാര്‍ഗ്ഗം. വെറുതെ കേള്‍ക്കുക മാത്രമല്ല പറയുന്നത് ശ്രദ്ധിക്കുകയും മറുപടി പറയുകയും ചെയ്യുണം. പറഞ്ഞ കാര്യം തന്നെ വീണ്ടും പറയുകയാണെങ്കില്‍ സദാ കുറ്റപ്പെടുത്താതിരിക്കുക.



Click it and Unblock the Notifications