Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
കാമുകന് അന്തര്മുഖനെങ്കില്
അധികം ബഹളങ്ങള്‍ ഇഷ്ടപ്പെടാതെ സ്വയം സന്തോഷം കണ്ടെത്തുന്ന ആളുകളാണ് അന്തര്‍മുഖര്‍ . ജീവിതത്തില്‍ എന്തിലും ആവശ്യത്തിന് മറ്റുള്ളവരെ ആശ്രയിക്കാന്‍ ഇവര്‍ ഒട്ടും താല്പര്യപ്പെടില്ല. സമൂഹവുമായി ഇടപെടുന്നതിലും സൗഹൃദവലയം സൃഷ്ടിക്കുന്നതിലും വിശ്വാസമില്ലാത്താ ഇക്കൂട്ടര്‍ പലപ്പോഴും സ്വാര്‍ത്ഥരും മറ്റുള്ളവരെ സഹായിക്കാന്‍ മടിയുള്ളവരുമായിരിക്കും.
അന്തര്മുഖരായവരെയാണ് നിങ്ങള്‍ ഡേറ്റിങ്ങിനായി തിരഞ്ഞെടുക്കുന്നതെങ്കില്‍ അനുഭവങ്ങള്‍ സമാനമായിരിക്കും. അവരെ തൃപ്തിപെടുത്താന്‍ നിങ്ങള്‍ നന്നായി പരിശ്രമിക്കേണ്ടി വരും. പൊതുവെ പരുക്കന്‍ സ്വഭാവമുള്ള അന്തര്മുഖരായവരുമായുള്ള ഡേറ്റിങ് കരുതലോടെ വേണം . പ്രത്യേകിച്ച് നിങ്ങള്‍ സമൂഹവുമായി കൂടുതല്‍ ഇടപഴകുന്നവരാണെങ്കില്‍. പരസ്പരം നന്നായി മനസ്സിലാക്കുകയാണെങ്കില്‍ പ്രശ്നങ്ങള്‍ പരമാവധി കുറയും. പരസ്പരം സഹകരിക്കുകയും സ്വന്തം ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ പരസ്പരം ഇടം നല്‍കുകയും വേണം.
പുരുഷന് പറയാന്‍ മടിയ്ക്കും കാര്യങ്ങള്‍
അന്തര്മുഖര്ക്കൊപ്പം ഡേറ്റിങ്ങിന് ഒരുങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. സ്ഥലം
അന്തര്‍മുഖരുമായി ഡേറ്റിങ്ങിന് ഒരുങ്ങുമ്പോള്‍ ആദ്യം പ്രധാന്യം നല്‍കേണ്ടത് കണ്ടുമുട്ടാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തിനാണ്. ആള്‍തിരക്കേറിയ സ്ഥലം ഒരിക്കലും തിരഞ്ഞെടുക്കരുത്. ആള്‍ക്കൂട്ടം പല അന്തര്‍മുഖരേയും നിരാശപ്പെടുത്തും. ഇരുവര്‍ക്കും സന്തോഷവും ഊഷ്മളതയും നല്കുന്ന സുരക്ഷിതമായ സ്ഥലം വേണം തിരഞ്ഞെടുക്കാന്‍. നല്ല സ്വകാര്യത നല്കുന്ന ശാന്തമായ സ്ഥലങ്ങളാണ് ഉചിതം.
2. സുഹൃത്തുക്കള്‍
മറ്റുള്ള സുഹൃത്തുക്കളെ ഒപ്പം കൂട്ടാതിരിക്കുക. അപരിചതര്ക്കൊപ്പം അന്തര്‍മുഖര്‍ പൊതുവെ സ്വസ്ഥരായിരിക്കില്ല. സ്വാഭാവികമായുള്ള സംഭാഷണങ്ങള്‍ക്ക് ഇത് തടസ്സമുണ്ടാക്കും. രണ്ടുപേരും മാത്രമായിരിക്കുന്നതാണ് കൂടുതല്‍ നല്ലത്. രണ്ടുപേരുടെയും സുഹൃത്തുക്കളെ പരസ്പരം മനസ്സിലാക്കിയതിന് ശേഷമെ അവരെയും കൂട്ടത്തില്‍ ഉള്‍പ്പെടുത്താവു.
3. സംസാരം
അന്തര്‍മുഖര്‍ പൊതുവെ കുറച്ചെ സംസാരിക്കു പക്ഷെ അതെ വളരെ വിവേകത്തോടു കൂടിയ സംസാരമായിരിക്കും. നിങ്ങളുടെ ജീവിത കഥകള്‍ വിശദമായി കേള്‍ക്കാനുള്ള താല്പര്യം അവര്‍ക്കുണ്ടാവില്ല.പറയാനുള്ളത് ചുരുക്കത്തിലും രസമായും പറയുക. ചെറിയ സംസാരിങ്ങളില് തുടങ്ങിയാല്‍ പിന്നീട് ക്രമേണ വലിയ സംഭാഷണങ്ങളിലേക്കെത്തിക്കൊള്ളും. അധികം സംസാരിച്ച് പങ്കാളിയെ അസ്വസ്ഥരാക്കരുത്. തുല്യമായ രീതിയില്‍ ഇരുവരും സംസാരിക്കുക. സംസാരിത്തിനിടയില്‍ തടസ്സപ്പെടുത്തരുത്.
4. സമയം നല്‍കുക
അന്തര്‍മുഖരായവര്‍ ആരുടെയെങ്കിലും മുമ്പില്‍ സ്വന്തം മനസ്സ് തുറക്കാന്‍ സമയമെടുക്കും. ഇവരെ അതിനായി നിര്‍ബന്ധിച്ചാല്‍ അവര്‍ക്കതിന് കഴിഞ്ഞെന്ന് വരില്ല. തുടക്കത്തില്‍ തന്നെ നിരവധി ചോദ്യങ്ങള്‍ ചോദിക്കരുത്. നിങ്ങള്‍ക്ക് മുമ്പില്‍ മനസ്സ് തുറക്കാന്‍ ആവശ്യമായ സമയം അവര്‍ക്ക് നല്‍കുക.
5. നിങ്ങളായിരിക്കുക
ഡേറ്റിങ് നിങ്ങള്‍ക്കൊരു വലിയ മാറ്റം ആകുമെന്ന് പ്രതീക്ഷിക്കരുത്. നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ മാറ്റം ഉണ്ടാകണമെന്നില്ല. ഇരുവര്‍ക്കുമിടയില്‍ ഒരു സന്തുലിതാവസ്ഥ ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കുക.



Click it and Unblock the Notifications
