Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
സ്ത്രീകള്‍ക്ക് വേണ്ടത് എന്ത്?
ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യമാണ് സ്ത്രീ. അവള്‍ക്ക് ഇഷ്ടപ്പെടുന്നതെന്ത്, ഇഷ്ടമില്ലാത്തതെന്ത് എന്ന് പലപ്പോഴും നമുക്ക് പറയാന്‍ കഴിയില്ല.
ഇതൊക്കെ കേട്ട് പുരുഷന്മാര് പ്രതീക്ഷ വെടിയണ്ട, പൊതുവെ സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്. ഇതില്‍ നിന്ന് ചില കാര്യങ്ങള്‍ എടുത്ത് പ്രയോഗിച്ച് നോക്കൂ,
വേര്‍പിരിയലിന്റെ 8 ഘട്ടങ്ങള്‍
നിങ്ങളുടെ ഗേള്‍ഫ്രണ്ട് അല്ളെങ്കില്‍ ഭാര്യക്ക് നിങ്ങളോടുള്ള ഇഷ്ടത്തില്‍ ഒരു നൂറ് ലൈക്കിന്െറയെങ്കിലും വര്‍ധനയുണ്ടാകും;

സംരക്ഷണം
സ്ത്രീകള്‍ എപ്പോഴും സംരക്ഷിക്കപ്പെടാന്‍ കൊതിക്കുന്നവരാണ്. നിങ്ങളുടെ പ്രിയപ്പെട്ടവള്‍ മാനസികമായി ബുദ്ധിമുട്ടുമ്പോള്‍ അവള്‍ക്ക് നേരെ ആശ്വാസത്തിന്‍െറ കരം നീട്ടുക. പ്രശ്നങ്ങളില്‍ തന്നെ സംരക്ഷിക്കുന്ന പുരുഷന്മാരുടെ ചാരത്ത് കഴിയാനായിരിക്കും സ്ത്രീകള്‍ എന്നും താല്പ്പര്യപ്പെടുക. ലഭിക്കുന്ന ഓരോ അവസരവും മിസ്സാക്കാതെ കരുതലോടെ ഉപയോഗിക്കുക.

സുഗന്ധം
നിങ്ങള്‍ പ്രണയിനിയുമായി ആദ്യമായി പുറത്ത്പോകുന്ന സമയം ശരീരത്തിന് യോജിച്ച ഡിയോഡ്രന്റ് പൂശുക. അസ്വസ്ഥത ഉണ്ടാകാത്ത തരത്തിലുള്ള സുഗന്ധം തെരഞ്ഞെടുക്കുക. പരീക്ഷണാര്‍ഥമുള്ള സുഗന്ധങ്ങള്‍ തെരഞ്ഞെടുക്കരുത്.

അപ്രതീക്ഷിത സമ്മാനങ്ങള്‍
ചോക്കലേറ്റുകള്‍, പുഷ്പങ്ങള്‍ തുടങ്ങി അപ്രതീക്ഷിത സമ്മാനങ്ങള്‍ പങ്കാളിക്ക് നല്കാന് മറക്കരുത്. സ്ത്രീകള്‍ സമ്മാനത്തിലാണ് വിലമതിക്കുക. മറിച്ച് അവയുടെ എണ്ണത്തിലല്ല. അപ്രതീക്ഷിത സമ്മാനങ്ങള്‍ നല്‍കുന്നതിലൂടെ അവളുടെ മനസില്‍ സന്തോഷത്തിന്‍െറ മാരിവില്ല് വിരിയും.

സത്യസന്ധത
സത്യസന്ധതയാണ് സ്ത്രീകള്‍ ഇന്ന് ഏറ്റവും വില മതിക്കുന്നത്. നീണ്ട ബന്ധം കൊതിക്കുന്നുണ്ടെങ്കില്‍ ഒരിക്കലും അവളോട് നുണ പറയാതിരിക്കുക. സത്യം പറയുമ്പോള്‍ ചിലപ്പോള്‍ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നേക്കാം. എന്നിരുന്നാലും അവളുടെ വിശ്വാസ്യതയാര്‍ജിക്കാന്‍ നിങ്ങള്‍ക്ക് കഴിയും

മനോഹരമായ ശരീരം
മനോഹരമായ ശരീരവും സ്ത്രീകളുടെ ഇഷ്ടം പിടിച്ചുപറ്റുന്നതില്‍ പ്രധാനമാണ്. ജിംനേഷ്യത്തില്‍ സ്ഥിരമായി വര്‍ക്ക്ഒൗട്ട് ചെയ്യുക. ഇതു വഴി സ്ത്രീകളുടെ പ്രിയങ്കരനാകാന്‍ കഴിയും.

നന്നായി വസ്ത്രം ധരിക്കുക
മോശമായി വസ്ത്രം ധരിച്ചവരെ സ്ത്രീകള്‍ നോക്കുക പോലുമില്ല. ഫാഷന്‍ ലോകത്തെ പുതിയ ട്രെന്‍ഡുകള്‍ പിന്തുടരാന് മടി കാണിക്കരുത്. ആവശ്യമെങ്കില്‍ വിദഗ്ധോപദേശം തന്നെ തേടുക.

ഹെയര്‍സ്റ്റൈല്‍
നന്നായി വെട്ടിയതും ചീകിയൊതുക്കിയതുമായ മുടി നിങ്ങള്‍ക്ക് വേറിട്ട ലുക്ക് തന്നെ നല്‍കും. പെണ്‍കുട്ടികളുടെ കണ്ണുതട്ടാന് ഇന്നുതന്നെ ഈ രീതി പരീക്ഷിക്കൂ.

സ്വന്തമായി പാചകം ചെയ്ത് നല്‍കുക
നിങ്ങളുടെ പങ്കാളിയെ ചിലപ്പോള്‍ നഗരത്തിലെ മികച്ച ഹോട്ടലുകളില്‍ കൊണ്ടുപോയി ഭക്ഷണം വാങ്ങി നല്കിയിട്ടുണ്ടാകും. എന്നാല്‍ അവള് വിശന്നിരിക്കുന്ന സമയം അവള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം സ്വന്തമായി പാചകം ചെയ്ത് നല്‍കുക. ഒരിക്കലും മറക്കില്ലാത്ത മുഹൂര്‍ത്തമാകും ഇത്.



Click it and Unblock the Notifications
