Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പുരുഷന് ആഗ്രഹിക്കുന്നതും, എന്നാല്‍ പറയാത്തതും....
ആഗ്രഹിക്കുകയും എന്നാല്‍ വേണമെന്ന് പുരുഷന്മാര് സ്ത്രീകളോട് പറയാത്തുമായ പല കാര്യങ്ങളുണ്ട്. എന്തുകൊണ്ടാണ് അവര്‍ ഇക്കാര്യങ്ങള്‍ തുറന്ന് പറയാത്തത് എന്ന് വ്യക്തമല്ല.
സ്ത്രീകള്‍ക്ക് ഇക്കാര്യങ്ങള്‍ അറിയാം എന്നായിരിക്കും ഒരു പക്ഷേ അവര്‍ കരുതുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്ക്കിക്കാര്യം അറിയുകയുമുണ്ടാകില്ല. അത്തരം ചില കാര്യങ്ങളെ ഇവിടെ പരിചയപ്പെടാം.

ബഹുമാനം
ജീവിതത്തില്‍ പുരുഷന്മാര് അവരുടെ പങ്കാളികളില്‍ നിന്ന് ബഹുമാനം ആഗ്രഹിക്കുന്നവരാണ്. നിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ ഭര്‍ത്താവിനോട് നേരിട്ട് ചോദിച്ച് നോക്കുക. പുരുഷന് ഏറ്റവും ആഗ്രഹിക്കുന്നതും എന്നാല്‍ ഒരിക്കലും പുറത്ത് പറയുകയുമില്ലാത്ത കാര്യമാണിത്. യഥാര്‍ത്ഥത്തില്‍ ഇഷ്ടപ്പെടുന്ന ആളോട് എങ്ങനെയാണ് ആദരവ് പ്രകടമാക്കുക? അവരുടെ ആശയങ്ങളും, ചിന്തകളും, വികാരങ്ങളും മനസിലാക്കുക തന്നെ മാര്‍ഗ്ഗം. നിങ്ങള്‍ അയാളെ വിലമതിക്കുന്നു എന്ന കാര്യം പ്രവൃത്തികളിലൂടെ കാണിക്കുക.

പ്രശംസ
ബഹുമാനവും പ്രശംസയും ഒരുമിച്ച് പോകേണ്ടവയാണ്. ആണുങ്ങള് പ്രശംശ ആഗ്രഹിക്കുന്നവരാണ്, എന്നാല്‍ ഇത് നേടിയെടുക്കേണ്ടതുമാണ്. അതിന് ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം ആവശ്യമാണ്. ആത്മാര്‍ത്ഥതയില്ലാത്ത നിങ്ങളുടെ പ്രശംസകള്‍ വളരെ വിദഗ്ദമായി അവര്‍ മനസിലാക്കും. എന്നാല്‍ സത്യസന്ധമായ പ്രശംസകള്‍ ഏറെ വിലമതിക്കുകയും ചെയ്യും.

ശബ്ദത്തിലെ പ്രസന്നത
തങ്ങളുടെ പങ്കാളികളില്‍ നിന്ന് സൗമ്യമായ സംസാരമാണ് എല്ലാ പുരുഷന്മാരും ആഗ്രഹിക്കുന്നത്. എന്നാല്‍ എത്ര പേരുണ്ട് ഇത്തരത്തിലുള്ളവര്‍? എല്ലാവര്ക്കും സൗഹാര്‍ദ്ധപരമായ സംഭാഷണ രീതിയാണിഷ്ടം. എന്നാല്‍ എല്ലാ സമയത്തും അങ്ങനെ ആയിരിക്കാന്‍ നമുക്ക് സാധിക്കില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ഇത് നമ്മുടെ അനുദിന ജീവിതത്തില്‍ പിന്തുടരാന് ശ്രമിക്കാവുന്ന ഒന്നാണ്. പ്രസന്നമായ രീതിയിലുള്ള സംസാരം കേള്വിക്കാരനില് നിന്ന് നല്ല രീതിയിലുള്ള പ്രതികരണം നേടാന്‍ സഹായിക്കും.

സൗഹൃദം
പുരുഷന്മാര് സ്ത്രീകളുടെ ചങ്ങാത്തം ആഗ്രഹിക്കുന്നവരാണ്. കോര്‍ട്ടിലേക്ക് പന്ത് കളിക്കാന്‍ പോകുമ്പോഴും വീട്ടിലിരുന്ന് ടിവി കാണുമ്പോളും നിങ്ങളുടെ സാന്നിധ്യം അവരാഗ്രഹിക്കുന്നുണ്ടാവും. ഇത് സൂചിപ്പിക്കുന്നത് നിങ്ങള്‍ സദാ സമീപത്തായിരിക്കുന്നത് അയാള്‍ ഇഷ്ടപ്പെടുന്നു എന്നാണ്. തീര്‍ച്ചയായും നിങ്ങളുടെ പങ്കാളി നിങ്ങളോടൊപ്പം സമയം ചെലവഴിക്കാന്‍ അഗ്രഹിക്കുന്നുണ്ട്. അക്കാരണത്താല്‍ തന്നെ അയാള്‍ക്കൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തുക.

പ്രോത്സാഹനം
പുരുഷന് പ്രോത്സാഹനം ഇഷ്ടവും ആവശ്യവുമാണ്. പങ്കാളി തങ്ങളോടൊപ്പമുണ്ട്, തങ്ങളോടൊപ്പം ആഹ്ലാദിക്കുന്നുണ്ട് എന്നത് അവരെ സന്തുഷ്ടരാക്കും. അവരെ വിശ്വസിക്കുക എന്നത് പ്രധാന കാര്യമാണ്. നിങ്ങള്‍ വിശ്വാസമര്‍പ്പിച്ചാല്‍ ജീവിതത്തിലെ ഏത് പ്രതിസന്ധിയും മറികടക്കാനാവും എന്ന് അവര്‍ വിശ്വസിക്കും. ഇതിന് പ്രതിഫലമെന്നപോലെ അവര്‍ എപ്പോഴും നിങ്ങളുടെ ഭാഗത്തായിരിക്കുകയും ചെയ്യും.

അഭിനന്ദനം
പുരുഷന് അഭിനന്ദനങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കിലും അത് വെളിപ്പെടുത്താന്‍ തല്പരരായിരിക്കില്ല. നിങ്ങള്‍ക്ക് ചെയ്യുന്ന ഉപകാരത്തിന് ഒരു പുഞ്ചിരിയുടെ പിന്തുണയോടുള്ള നന്ദി പ്രകാശനം ഏറെ ഫലപ്രദമാകും. നിങ്ങളെ ഭക്ഷണത്തിനായി പുറത്തേക്ക് കൊണ്ടുപോവുക, നിങ്ങളുടെ വാഹനം കേടായാല്‍ അത് പരിഹരിക്കുക തുടങ്ങിയവയ്ക്ക് നന്ദി പറയുന്നത് അവരെ പ്രീതിപ്പെടുത്തും. ഇത്തരം അഭിനന്ദനങ്ങള്‍ അവരെ കൂടുതല്‍ സഹായങ്ങള്‍ ചെയ്യാനും പ്രേരിപ്പിക്കും.

സ്വാതന്ത്ര്യം
തങ്ങളുടെ സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരാണ് പുരുഷന്മാര്. എന്നാല്‍ എല്ലായ്പോഴും തനിയെ ആയിരിക്കണം എന്ന് ഇതിനര്‍ത്ഥമില്ല. തങ്ങളുടേതായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യാനാണ് അവരാഗ്രഹിക്കുക. സ്ത്രീകള്‍ തങ്ങളുടെ ഭര്ത്താക്കന്മാരെ അവരുടെ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനും, അല്പസമയം തനിയെ ഇരിക്കാന്‍ അനുവദിക്കുകയും വേണം.

പിന്തുണ
പിന്തുണ ആഗ്രഹിക്കുന്നവരാണ്. പുരുഷന്മാരുടെ കാര്യവും മറിച്ചല്ല. താനൊരു കായിക മത്സരത്തിന് പോകുന്നുവെന്നോ, പ്രൊമോഷന് ശ്രമിക്കാന്‍ പോകുന്നുവെന്നോ പറയുമ്പോള്‍ ആ പരിശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുക. സാഹചര്യമെന്തായാലും, ഫലം എങ്ങനെ വന്നാലും നിങ്ങള്‍ കൂടെയുണ്ടാകുമെന്ന വാഗ്ദാനം നല്‍കുക. ഇത് അവരെ സംബന്ധിച്ച് പ്രാധാന്യമുള്ള ഒന്നാണ്. നിങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരാളായിരിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത് എന്നത് തന്നെ കാരണം.



Click it and Unblock the Notifications
