Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
പുരുഷന്മാരെ വിശ്വസിയ്ക്കരുത്, കാരണങ്ങള്‍
യഥാര്‍ഥ പ്രണയം കൊതിക്കാത്ത മനുഷ്യരുണ്ടാകില്ല, പ്രത്യേകിച്ച് ചെറുപ്പകാലത്ത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പ്രണയത്തെ കുറിച്ച കാഴ്ച്ചപ്പാട് വ്യത്യസ്തമാണ്. പൊതുവെ പറയുന്നത് ആണ്‍കുട്ടികള്‍ അവരുടെ കണ്ണുകൊണ്ടും പെണ്‍കുട്ടികള്‍ അവരുടെ ചെവി കൊണ്ടുമാണ് പ്രണയിക്കുന്നതെന്നാണ്.
ആണ്‍കുട്ടികള്‍ പറയുന്നതെല്ലാം പെണ്‍കുട്ടികള്‍ക്ക് വേദവാക്യമായിരിക്കും. പറയുന്നതെല്ലാം അവര്‍ പ്രാധാന്യത്തോടെ എടുക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ പെണ്‍കുട്ടികളെ പ്രണയത്തില്‍ വീഴ്ത്താന്‍ എളുപ്പമാണ്. പഞ്ചാരവാക്കുകള്‍ പറയുന്നവര്‍ക്ക്, അവര്‍ സ്നേഹത്തിനും പ്രണയത്തിനും വില കല്പ്പിക്കാത്തവരാണെങ്കില് കൂടി പെണ്‍കുട്ടികള്‍ ഹൃദയം വെച്ചുനീട്ടുന്നു.
കാര്യകാരണം സഹിതം മനസില്‍ വിലയിരുത്തിയ ശേഷമേ പുതിയ ബന്ധത്തിന് തുടക്കമിടാവൂ. വികാര വിചാരങ്ങള്‍ മനസിലുറപ്പിച്ച തീരുമാനത്തെ അതിജയിക്കുന്ന പക്ഷം ഭാവിയില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് നിരാശരാകേണ്ടി വന്നേക്കും.
പ്രണയത്തില്‍ അകപ്പെടും മുമ്പ് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക;

മനസിന് മുറിവേല്ക്കാന് സാധ്യത
സുന്ദരന്മാരായ പയ്യന്മാരുടെ പുറംമോടിയില്‍ മയങ്ങി പ്രണയത്തില്‍ വീഴുന്നവരുണ്ട്. അവരുമായുള്ള ബന്ധം തകര്‍ന്നാല്‍ മാനസികമായി തകര്‍ന്ന് ഒറ്റപ്പെട്ട് ജീവിക്കുന്നതിന് ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും കാണാം. കാമുകന് നിങ്ങളെ ആത്മാര്‍ഥമായി പ്രണയിക്കുന്നി ല്ലെന്ന് കണ്ടാല്‍ ഒരിക്കലും ആ ബന്ധം സന്തോഷത്തിലേക്ക് എത്തില്ല. ചില സ്ത്രീകള്‍ വീണ്ടും പ്രതീക്ഷയുമായി ബന്ധം തുടരാറുണ്ട്. ഒരു നിമിഷത്തെ ആഗ്രഹം കൊണ്ടോ ജീവിതത്തിലെ ഒറ്റപ്പെടല്‍ മൂലമോ ഒരു ബന്ധത്തില്‍ ചാടരുത്. മറിച്ച് മനസിന് പിടിച്ച ഒരാളെ കണ്ടുമുട്ടിയാല്‍ ഒരു പങ്കാളിയില്‍ നാം പ്രതീക്ഷിക്കുന്ന ഗുണങ്ങള്‍ അയാളിലുണ്ടോയെന്ന് സ്വയം മനസിലാക്കി മാത്രം തീരുമാനമെടുക്കുക.

പുരുഷന്മാരുടെ ആസക്തി
പുരുഷന്മാരുടെ ആസക്തി ഇന്ന് ഒരു രഹസ്യമല്ല. എല്ലാ പുരുഷന്മാരും അങ്ങനെയല്ലെങ്കിലും ബഹുഭൂരിപക്ഷം പേരും മുഖവും ശരീരവും വിശദ പഠനത്തിന് വിധേയമാക്കിയ ശേഷമേ പ്രണയത്തിന് മുന്നിട്ടിറങ്ങൂ. അതുകൊണ്ട് തന്നെ പുരുഷന്മാരെ ഒറ്റയടിക്ക് വിശ്വസിക്കരുത്. ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന സുദൃഷമായ ബന്ധത്തിന് ഒരിക്കലും ശാരീരിക ആകര്‍ഷണം മാത്രം പോര. അതുകൊണ്ട്തന്നെ ഹൃദയവും മനസും കൈമാറുന്നതിന് മുമ്പ് അല്‍പ്പം വിലയിരുത്തുക.

സ്വയം എന്താണ് വേണ്ടതെന്ന് തീരുമാനിക്കുക
തന്‍െറ പങ്കാളി എങ്ങനെയിരിക്കണമെന്ന ഒരു ചിത്രം ഓരോ പെണ്‍കുട്ടിയും തങ്ങളുടെ മനസില്‍ വരച്ചിടണം. എന്തൊക്കെ ഗുണങ്ങള്‍ അയാളില്‍ വേണമെന്നും തന്‍െറ സ്വപ്നങ്ങള്‍ എങ്ങനെ പങ്കാളിയിലൂടെ യാഥാര്‍ഥ്യമാക്കാമെന്നും കൃത്യമായി മനസിലുറപ്പിക്കുക. എപ്പോഴും ആഗ്രഹങ്ങള്‍ മാറ്റികൊണ്ടിരിക്കുന്ന ചിലരുണ്ട്. അവരുടെ തെരഞ്ഞെടുപ്പ് തെറ്റായ രീതിയില്‍ മാത്രമേ അവസാനിക്കൂ. മനസിനെ പിടിവിടാതെ വിടരുതെന്നും എളുപ്പത്തില്‍ പ്രണയത്തില്‍ വീഴരുതെന്നും പറയുന്നതിനുള്ള പ്രധാന കാരണമാണ് ഇത്. മനസില്‍ വരച്ചിട്ട ഗുണങ്ങള്‍ക്കൊത്ത ഒരാളെ ലഭിച്ചാല്‍ അയാള്‍ക്കൊപ്പം സമയം ചെലവിടുക. നല്ലതെന്ന് തോന്നിയാല്‍ ഗൗരവതരമായ ബന്ധത്തിലേക്ക് നീങ്ങാം.

മനസിന്‍െറ ശൂന്യത അകറ്റല്‍
പ്രണയബന്ധം തകര്‍ന്ന ശേഷമോ ജീവിതത്തിലെ മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ മൂലം മാനസികമായി തകര്ന്നിരിക്കുമ്പോഴോ മനസില്‍ കുളിര്‍മഴ പെയ്യിച്ച് ഒരാള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന അവസ്ഥയുണ്ടാകാം. ഈ സന്ദര്‍ഭത്തില്‍ നിങ്ങളുടെ പുതിയ കാമുകന് നിങ്ങളുടെ ദുഖങ്ങള്‍ അകറ്റാന്‍ കഴിവുള്ളയാളും മനസിന്‍െറ ശൂന്യതയില്‍ സന്തോഷം നിറക്കാനും കഴിവുള്ളയാളാകണം. പുതിയ ബന്ധത്തില്‍ നിന്നും സ്നേഹവും കരുതലും ലഭിക്കുന്നില്ലെങ്കിൽ അയാളും നിങ്ങള്‍ക്ക് ചേര്ന്നത ല്ലെന്നതാണ് യാഥാര്‍ഥ്യം. ഒരിക്കലും ഈ ബന്ധം തുടരരുത്.

അടിസ്ഥാനം പരമപ്രധാനം
ഒരു വീടിന് തറയുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്നത് പോലെ ഓരോ ബന്ധവും സന്തോഷപ്രദവും വിജയപ്രദവും ആകാന്‍ ചില കാര്യങ്ങള്‍ പരമപ്രധാനമാണ്. പരസ്പരം വിശ്വസിച്ച് ചെറിയ ചെറിയ സംഭാഷണങ്ങളിലൂടെ അന്യോന്യം മനസിലാക്കുക. ഇതിന് ശേഷം പൊതുവായുള്ള താല്‍പ്പര്യങ്ങള്‍ മനസിലാക്കുക. ഇവ വിലയിരുത്തിയ ശേഷം മാത്രം പരസ്പരം പ്രണയം കൈമാറുക.

സമയം ഒരുപാടുണ്ട്
ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കുമ്പോള്‍ ഏറെ ശ്രദ്ധ പുലര്‍ത്തണം. മണസിലുള്ള ഉത്തമ ഗുണഗുണങ്ങളോട് കൂടിയ പുരുഷനെ അന്വേഷിച്ചുകൊണ്ടേയിരിക്കുക. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ചേരാത്തവരുമായി ബന്ധപ്പെട്ട് ഒരിക്കലും സമയം പാഴാക്കരുത്. ഏത് തരത്തിലുള്ള പങ്കാളിയെയാണ് തനിക്ക് വേണ്ടതെന്ന് തീരുമാനിക്കാത്തവര്‍ ആണ്‍കുട്ടികളുടെ പുറംമോടിയിലെ സ്നേഹത്തില്‍ കുടുങ്ങിപ്പോകും. പുരുഷന്‍െറ ആകര്‍ഷകത്വവും മനോഹരമായ മുഖവുമാകരുത് പ്രണയത്തിനുള്ള മാനദണ്ഡം. മറിച്ച് നല്ല വ്യക്തിത്വ ഗുണങ്ങളായിരിക്കണം. എടുത്ത് ചാടി ഒരു തീരുമാനമെടുക്കാതെ തന്‍െറ മനസിനൊത്തയാള് ഇന്നല്ലെങ്കിൽ നാളെ തന്‍െറ മുന്നിലത്തെുമെന്ന പ്രതീക്ഷയുമായി ജീവിക്കുക.

ഒളിക്കുന്നവരെ സൂക്ഷിക്കുക
ഭൂരിപക്ഷം പുരുഷന്മാരും പങ്കാളിയോട് വിശ്വസ്തതയുള്ളവരായിരിക്കില്ല. എന്തെങ്കിലുമൊക്കെ ഒളിക്കുന്നയാളായിരിക്കും. ഭാവി ജീവിതം പങ്കിടുന്നയാളെ തെരഞ്ഞെടുക്കുമ്പോള്‍ ഏറെ ശ്രദ്ധ ചൊലുത്തണമെന്ന് പറയാനുള്ള പ്രധാന കാരണമിതാണ്. സമയത്തിന് അന്തിമ തീരുമാനത്തില്‍ പ്രധാന പങ്കുണ്ട്. ഏറെ സമയമെടുത്ത് നല്ലതും ചീത്തതും മനസിലാക്കിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിയൂ. ബന്ധങ്ങളുടെ തുടക്കം ആവേശവും പ്രസരിപ്പും നിറഞ്ഞതായിരിക്കും. അതുകൊണ്ട് തെറ്റുകുറ്റങ്ങളും ഒന്നും നോക്കാതെ പങ്കാളിയുടെ പിന്നാലെ കൂടുന്ന അവസ്ഥ പെണ്‍കുട്ടികളുടെ ജീവിതത്തില്‍ വിഷമത്തിന് കാരണമായേക്കും. അതുകൊണ്ട് ക്ഷമയോടെ കാത്തിരിക്കുക. ജീവിതത്തില്‍ വരാനുള്ള ‘സ്പെഷ്യല്‍' പുരുഷനായി കാത്തിരിക്കുക.



Click it and Unblock the Notifications
