Latest Updates
-
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി! -
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും
നിങ്ങള്‍ സ്ത്രീ മോഹിയ്ക്കും പുരുഷനോ?
ഒരു സ്ത്രീക്ക് പുരുഷനില്‍ താല്പര്യം തോന്നുന്നതിന് പല കാര്യങ്ങളുണ്ടാകും. ചില ആളുകള്‍ വേഗത്തില്‍ പെണ്‍കുട്ടികളുടെ പ്രീതി പിടിച്ച് പറ്റുന്നതെങ്ങനെയെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാവും. സൗന്ദര്യമോ, സിക്സ് പായ്ക്ക് മസിലോ അല്ല വ്യക്തിപരമായ ചില സവിശേഷതകളിലാണ് സ്ത്രീകള്‍ ആകൃഷ്ടരാവുക.മറക്കാം!
ഫോക്സ് ന്യൂസ് വ്യക്തികളുടെ ആകര്‍ഷണത്തിന് പിന്നിലെ കാരണങ്ങള്‍ നിര്‍വ്വചിക്കുന്നു. ഏഴ് തരം ആളുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതില്‍ നിന്ന് എന്താണ് സ്ത്രീകള്‍ പരുഷന്മാരില് നിന്ന് പ്രതീക്ഷിക്കുന്നതെന്നും, അത് നിങ്ങള്‍ക്ക് ബാധകമാണോയെന്നും മനസിലാക്കാം.

ബുദ്ധിശാലി
ബൗദ്ധികമായ ഉത്തേജിപ്പിക്കുന്ന സംഭാഷണങ്ങള്‍ക്ക് തുടക്കമിടുന്ന ഇത്തരക്കാര്‍ മറുപടികള്‍ ശ്രദ്ധിക്കുകയും ചെയ്യും. തന്റെ സമര്‍ത്ഥമായ നര്‍മ്മബോധം വഴി അവളെ ചിരിപ്പിക്കാനും, കാര്യങ്ങളെ ആകര്‍ഷകമാക്കാനും ഇവര്‍ക്ക് കഴിവുണ്ടാകും. ഒരിക്കലും ഇവര്‍ പെണ് സുഹൃത്തിനെ ബോറടിപ്പിക്കില്ല.

ആത്മവിശ്വാസം
തന്നെക്കുറിച്ച് ഉറപ്പും സുരക്ഷിത ബോധവുമുള്ള ആളായിരിക്കും ആ വ്യക്തി. സമൂഹത്തില്‍ നിശ്ചയദാര്‍ഡ്യമുള്ള വ്യക്തിയായി പ്രത്യക്ഷപ്പെടുന്ന അയാള്‍ കരുത്തും നിയന്ത്രണവും കൈമുതലാക്കിയിരിക്കും. ഒരു ബന്ധത്തിലായിരിക്കുമ്പോള്‍ മറ്റ് ആണുങ്ങളോട് അയാള്‍ക്ക് അസൂയ ഉണ്ടാകില്ല. അതേ പോലെ ഗേള്‍ഫ്രണ്ടിന്റെ മറ്റ് ആണ് സുഹൃത്തുക്കളേയോ, സഹപ്രവര്‍ത്തകരേയോ സംബന്ധിച്ച് ആശങ്കയും കാണില്ല.
എന്തുകൊണ്ട് സ്വീകാര്യമാകുന്നു - ആത്മവിശ്വാസമുള്ള പുരുഷനിലേക്ക് സ്ത്രീ ആകര്‍ഷിക്കപ്പെടും. നിങ്ങള്‍ വലിയവനാണ് എന്ന് സ്വയം ചിന്തിക്കുന്നുവെങ്കില്‍ അവള്‍ക്കും അത് തന്നെ തോന്നിയേക്കാം. ആത്മവിശ്വാസമുള്ള പുരുഷന് സ്ത്രീയില്‍ നിന്ന് അനുമതി തേടില്ല. ഇക്കാരണത്താല്‍ അവര്‍ അയാളെ ആഗ്രഹിക്കുകയാണ് ചെയ്യുക.

കലാകാരന്
കലാവൈദഗ്ദ്യമുള്ളവര് അയത്നലളിതമായ സ്വഭാവമുള്ളവരാകും. അവര്‍ വര്‍ത്തമാനകാലത്തില്‍ ജീവിക്കുന്നവരാണ്. അവര്‍ തങ്ങളുടെ ക്രിയാത്മകത പ്രണയത്തിലും ഉപയോഗിക്കും. അതായത് ചിത്രം വരയ്ക്കുന്നവര്‍ പ്രണയിനിക്കായി ചിത്രം വരയ്ക്കുകയും, പാട്ടെഴുതുന്നവര്‍ അവള്‍ക്കായി പാട്ടെഴുതുകയും ചെയ്യും.
എന്തുകൊണ്ട് സ്വീകാര്യമാകുന്നു - എല്ലാ സ്ത്രീകളും വ്യത്യസ്ഥരാകാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ദേവതയായോ, പ്രചോദനത്തിന്റെ ഉറവിടമായോ അവളെ പരിഗണിക്കുന്നുവെന്ന് തോന്നിപ്പിക്കുക വഴി കലാകാരന്റെ ക്രിയാത്മകതയില്‍ അവള് തല്പരയാകും. അയാള്‍ തന്റെ കലയുമായി അവളെ കൂട്ടിയിണക്കുകയും ചെയ്യും.

വിദേശി
വിദൂരമായ മറ്റൊരു രാജ്യത്ത് നിന്ന് വരുന്ന ആളുകളോട് സ്ത്രീകളെ ആകര്‍ഷിക്കാം. വ്യത്യസ്ഥമായ സംസാരരീതിയും കാഴ്ചപ്പാടുകളുമാകും അയാളുടേത്. സാമൂഹികമായ ആചാരങ്ങളും, ദൈനംദിന കാര്യങ്ങളും അല്പം വിചിത്രമായി തോന്നാമെങ്കിലും ഒരു ആകര്‍ഷണം അയാള്‍ക്കുണ്ടാകും.
എന്തുകൊണ്ട് സ്വീകാര്യമാകുന്നു - ലോകത്തെ ജിജ്ഞാസയോടെ കാണുന്നവരെ സ്ത്രീകള്‍ ഇഷ്ടപ്പെടും. എന്നാല്‍ അതിലുപരിയായി വ്യത്യസ്ഥമായ ഒരു സംസ്കാരത്തില്‍ നിന്ന് വരുന്നവരുമായുള്ള ബന്ധം ആഗ്രഹിക്കുന്നവരുമുണ്ട്.

പരിഗണിക്കുന്നവര്‍
കാമുകിക്കായി കാറിന്റെ വാതില്‍ തുറന്ന് കൊടുക്കുക, കസേര നീക്കിയിട്ട് കൊടുക്കുക എന്നിവ ചെയ്യാന്‍ അയാള്‍ സന്നദ്ധനായിരിക്കും. ഭക്ഷണത്തിന്റെ ബില്ല് പേ ചെയ്യുകയും, ഒരു ഡെസെര്‍ട്ട് കൂടി ഓഫര്‍ ചെയ്യാന്‍ മടിക്കുകയുമില്ല. അവളോട് കാര്യങ്ങള്‍ വ്യക്തമായി പറയുകയും, അടുക്കല്‍ ചെന്ന് കൂട്ടിക്കൊണ്ട് പോവുകയും ചെയ്യും. അവള് എന്ത് വിചാരിക്കുന്നു എന്നതിനെ സംബന്ധിച്ച് അയാള്‍ക്ക് ശ്രദ്ധയമുണ്ടാകും.
എന്തുകൊണ്ട് സ്വീകാര്യമാകുന്നു - ഒരിക്കല്‍ അനുയോജ്യനല്ലാത്ത മോശം ആളുമായി ഇടപെട്ട് കഴിഞ്ഞാല്‍ തുടര്‍ന്ന് തന്റെ പരിഗണനകളെ സംബന്ധിച്ച് സ്ത്രീ വീണ്ടുവിചാരം ചെയ്യും. ഇതിന് സ്ത്രീയുടെ പക്ഷത്ത് നിന്ന് അല്പം പക്വത ആവശ്യമാണ്. തുടര്‍ന്ന് തന്നെ ഏറെക്കാലത്തേക്ക് നന്നായി ശ്രദ്ധിക്കുന്ന ഒരാളെ ആഗ്രഹിക്കും. മുകളില്‍ പറഞ്ഞ സ്വഭാവങ്ങള്‍ അനുകരിക്കും മുമ്പ് രണ്ടാവര്‍ത്തി ചിന്തിക്കുന്നത് നല്ലതാണ്. കാരണം അത് അഭിനയമാണോ എന്ന് അവര്‍ക്ക് മനസിലാക്കാനാവും.

റൊമാന്റിക്
ക്ലാസ്സിക് പ്രണയത്തില്‍ വിശ്വസിക്കുന്ന ആളാവും അയാള്‍. പതിവായി പൂക്കളോ, ചോക്കലേറ്റോ സമ്മാനിക്കുകയും ഡിന്നറിന് മെഴുകുതിരികള്‍ തെളിച്ച് വെയ്ക്കുകയും ചെയ്യും. താന്‍ അവളെക്കുറിച്ചാണ് ചിന്തിക്കുന്നതെന്ന് പറയാനായി ഇടക്കിടെ ഫോണ്‍ വിളിക്കും. അവളുടെ കണ്ണുകളില്‍ നോക്കിയിരിക്കുകയും എന്താണ് താന്‍ വിചാരിക്കുന്നതെന്ന് അവളോട് പറയുകയും ചെയ്യും.
എന്തുകൊണ്ട് സ്വീകാര്യമാകുന്നു - അഭിനന്ദിക്കപ്പെടാന്‍ ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകള്‍. റൊമാന്റിക്കായവര് ഇതാണ് ചെയ്യുന്നത്. താന്‍ അവളെക്കുറിച്ച് ചിന്തിക്കുന്നു എന്ന് കാണിക്കാന്‍ അയാള്‍ പ്രണയ ചേഷ്ടകള്‍ കാണിക്കും. അതിനൊരു ബോണസ് എന്ന പോലെ അവളും സ്വതന്ത്രമായി തന്റെ രീതികള്‍ പ്രകടിപ്പിക്കും.

സ്വതന്ത്രമായി ജീവിക്കുന്നവര്‍
കാറ്റ് എങ്ങോട്ട് കൊണ്ടുപോകുന്നോ അവിടേക്ക് പോകുന്നവരാണ് ഇത്തരക്കാര്‍. ഇവര്‍ അല്പം സാഹസികരുമായിരിക്കും. ബൈക്കില്‍ ചുറ്റിനടക്കാനും, ജോലിയില്‍ നിന്ന് മുങ്ങി കാമുകിക്കൊപ്പം കറങ്ങാനും ഇവര്‍ ഇഷ്ടപ്പെടും. എങ്ങോട്ട് പോകണമെന്ന് തോന്നുന്നോ അവിടേക്ക് പോകുന്ന ഇവര്‍ അനന്തരഫലങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നവരല്ല.
എന്തുകൊണ്ട് സ്വീകാര്യമാകുന്നു - എല്ലാ സ്ത്രീകളും ചെറിയ തോതിലെങ്കിലും ഒരു റിബല്‍ ആയിരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. വരുംവരായ്ക നോക്കാത്ത ആണുങ്ങളുടെ രീതി അവരിഷ്ടപ്പെടും. യുവത്വം നിറഞ്ഞ ഈ ബാഡ് ബോയ് ശൈലി ബന്ധങ്ങളില്‍ യുവത്വം നിറക്കും. സ്ത്രീകള്‍ ഇത്തരക്കാരെ മെരുക്കാന്‍ ഇഷ്ടപ്പെടും. എന്നാല്‍ അതൊരിക്കലും സാധ്യമാകില്ല എന്നും തങ്ങള്‍ വിജയിക്കില്ല എന്നും അവര്‍ക്ക് തന്നെ അറിയാം.



Click it and Unblock the Notifications