Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഇത്തരം സ്നേഹം നിങ്ങള്‍ അറിഞ്ഞിട്ടുണ്ടോ?
സ്നേഹത്തെ പ്രണയാതുരമായ മനസോടെയും ഭാവത്തോടെയുമാണ് എല്ലാവരും സമീപിക്കാറ്. ഒരാണും ഒരു പെണ്ണും പരസ്പരം കണ്ടുമുട്ടുന്നു, അവര്‍ സ്നേഹിച്ച് വിവാഹം കഴിക്കുന്നു കുട്ടികളുണ്ടാകുന്നു എന്നിങ്ങനെയാണ് സ്നേഹത്തെ കുറിച്ച പരമ്പരാഗത സങ്കല്‍പ്പം.
ഇതല്ലാതെ ചില സ്നേഹങ്ങള്‍ നമ്മള് പലരും അനുഭവിച്ചിട്ടുണ്ടാകും. എന്നാല്‍ അത് എന്തുതരം സ്നേഹമാണെന്നത് ചിലപ്പോള്‍ നമുക്ക് മനസിലാക്കാനായിട്ടുണ്ടാകില്ല.

തിരിച്ചുകിട്ടാത്ത സ്നേഹം
മനസിന് ഏറ്റവും ബുദ്ധിമുട്ടുണ്ടാകുന്നതാണ് തിരിച്ചുകിട്ടാത്ത സ്നേഹം. നമ്മള് സ്നേഹിക്കുന്നവര്‍ തിരിച്ചുസ്നേഹിക്കുന്നില്ലെന്ന തിരിച്ചറിവ് പലപ്പോഴും മനസിനെ തകര്‍ക്കുന്നതായിരിക്കും. ഈ സ്നേഹം നിങ്ങളെ മാനസികമായി കരുത്തുള്ളവരാക്കുകയും ജീവിതത്തെ കാര്യ കാരണ സഹിതം സമീപിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യും. നിങ്ങള്‍ സ്നേഹിക്കുന്നവരില്‍ നിന്ന് സ്നേഹം ലഭിക്കണമെന്ന പിടിവാശി ഉപേക്ഷിക്കുക. ജീവിതത്തിലെ വേദനാജനകമായ ഈ അവസ്ഥ മനസില്‍ കൊണ്ട് നടക്കാതെ മറ്റുകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. തന്നെ സ്നേഹിക്കുന്ന ഒരാളെ കണ്ടത്തെുന്നത് അകലെയല്ല എന്ന കാര്യം മനസിനെ കൂടെ കൂടെ ഉണര്‍ത്തുക.

മാംസ നിബദ്ധമല്ലാത്ത സ്നേഹം
സുഹൃത്തുക്കളോടോ സഹപ്രവര്ത്തകരോടോയെക്കെ തോന്നുന്ന ഇഷ്ടമാണിത്. ലൈംഗികതയുമായോ പ്രണയവുമായോ ഇതിന് ഒരു ബന്ധവും ഉണ്ടായിരിക്കില്ല. നമ്മളോടുള്ള നല്ല പെരുമാറ്റം കൊണ്ടോ സൗഹൃദം കൊണ്ടോ ഒക്കെയാണ് ഇത്തരം ഇഷ്ടം തോന്നാറ്. ആത്മീയ കാര്യങ്ങളില്‍ പ്രേരണ നല്കുന്നവരോടും നമുക്ക് ഇഷ്ടം തോന്നാറുണ്ട്. ജോലിയുടെ ഭാഗമായും മറ്റും നിരവധി ആളുകളോട് ഇടപഴകാറുള്ളതിനാല് ഇത്തരത്തിലുള്ള ഇഷ്ടം സര്‍വസാധാരണമാണ്.

തന്നോട് തന്നെയുള്ള ഇഷ്ടം (സ്വാനുരാഗം)
നിങ്ങള്‍ ആളൊരു സംഭവമാണെന്ന് വല്ലപ്പോഴും തോന്നിയിട്ടുണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കില്‍ നിങ്ങളുടെ ആത്മാഭിമാനത്തിന് തകരാര്‍ ഉണ്ടെന്ന് മനസിലാക്കി പരിഹാര മാര്‍ഗം തേടുക. ആദ്യത്തോട് സ്വന്തത്തോട് ഇഷ്ടം വളര്‍ത്തിയെടുക്കുക. എന്നാല്‍ മാത്രമേ മറ്റുള്ളവരെ സ്നേഹിക്കാന്‍ അവസരം ലഭിക്കുകയുള്ളൂ. ഇനിയും മടിച്ചുനില്ക്കുകയാണെങ്കില് ഒരു കടലാസ് എടുത്ത് നിങ്ങളുടെ നല്ലതും ചീത്തതുമായ സ്വഭാവങ്ങള്‍ എഴുതുക. നിങ്ങളുടേത് ആകര്‍ഷണീയ വ്യക്തിത്വമാണെന്ന് നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും. നിങ്ങള്‍ സ്വയം പ്രണയിക്കുന്നുണ്ടെന്നും മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടാന്‍ നിങ്ങള്‍ യോഗ്യനാണെന്നുമുള്ള വസ്തുത മനസില്‍ ഉറപ്പിക്കുക.

ആസക്തിയോടെയുള്ള ഇഷ്ടം
നിങ്ങള്‍ ജോലിക്ക് പോകുന്ന വഴിയില്‍ എതിവായി സുന്ദരനെ/സുന്ദരിയെ കാണുന്നുണ്ടെന്ന് സങ്കല്‍പ്പിക്കുക. നിങ്ങള്‍ക്ക് ചിലപ്പോള്‍ ആ ചുണ്ടുകളില്‍ ഒന്ന് ചുംബിക്കാനോ ആ കരവലയത്തില്‍ ഒതുങ്ങാനോ അത്യാസക്തി തോന്നാം. അയാളെ കുറിച്ച ഒരു വിവരവും അറിയില്ലെങ്കിലും അവരെ സ്ഥിരമായി കാണാന്‍ നമ്മള് കൊതിക്കും. രാത്രികളില്‍ മനസില്‍ വരച്ചിട്ടിരിക്കുന്ന അവരുടെ രൂപത്തോട് നമ്മള് സല്ലപിക്കും.

ശുദ്ധമായ പ്രണയം
ഒരു വ്യക്തിയുടെ മനസും ശരീരവും ആത്മാവും കവര്‍ന്നെടുക്കുന്ന ശക്തമായ വികാരമാണ്. ഇത് പലപ്പോഴും നമ്മള് സിനിമകളില്‍ മാത്രമേ കണ്ടിട്ടുണ്ടാകൂ. രണ്ട് വ്യക്തികള്‍ തമ്മില്‍ വികാരപരമായ അടുപ്പം ഉണ്ടാകുമ്പോഴാണ് ശുദ്ധ പ്രണയം ഉണ്ടാകുക. ശുദ്ധ പ്രണയം അനുഭവിച്ചവര്‍ ഭാഗ്യവാന്മാരാണെന്നാണ് പറയുക. ഇത് ജീവിത കാലത്തില്‍ ഒരിക്കല്‍ മാത്രമേ നല്കാന് കഴിയൂ എന്നാണ് വിശ്വാസം.

കുട്ടിയായിരിക്കുമ്പോള്‍ ലഭിച്ച സ്നേഹം
ഒരു വ്യക്തി കുട്ടിയായിരിക്കുമ്പോള്‍ അയാള്‍ക്ക് ലഭിച്ച സ്നേഹമാണ് ഈ പട്ടികയില്‍ വരുന്നത്. എല്ലാവരുടെയും ഓമനയായി വളരുന്നതിനാല്‍ ഈ സ്നേഹം പപ്പി ലവ് എന്നും അറിയപ്പെടാറുണ്ട്.

എത്തിപിടിക്കാനാകാത്ത സ്നേഹം
സിനിമാ താരങ്ങളോടോ മറ്റേതെങ്കില് വിധത്തില്‍ പ്രശസ്തരായവരോടോ പ്രണയം തോന്നുന്നവര്‍ ധാരാളമുണ്ട്. ഒരു തരത്തിലും യാഥാര്‍ഥ്യമാകാത്തതാണ് ഈ പ്രണയമെന്ന് നമുക്ക് നല്ല ബോധ്യമുണ്ടെങ്കിലും പ്രണയിക്കുന്നവരെ കുറിച്ച പകല്കിനാവില് മുഴുകി നമ്മുടെ സങ്കല്‍പ്പങ്ങള്‍ അതിരു കടക്കുന്നു.



Click it and Unblock the Notifications
