Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മറക്കാം! എല്ലാം മറക്കാം!
നഷ്ടപ്പെട്ട പ്രണയത്തെ ഓര്‍ത്ത് ഹൃദയം നുറുങ്ങി വിലപിക്കുകയാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഇത് വായിക്കണം. നിങ്ങളെ സ്നേഹിക്കാത്തവനെ എങ്ങനെ മറക്കണമെന്നും ജീവിത്തില്‍ എങ്ങനെ മുന്നേറണമെന്നും മനസ്സിലാക്കാന്‍ ഈ കുറിപ്പ് നിങ്ങളെ സഹായിക്കും.
ആണിനെ വലയ്ക്കും ഇത്തരം ചെയ്തികള്‍!!
സ്നേഹിച്ചിരുന്നവന് 'ഇനി നീയുമായി ഒരു ബന്ധവുമില്ലെന്ന്' പറയുമ്പോഴുള്ള വേദന എത്രമാത്രം തീവ്രമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇടത്തിപോലെ ആയിരിക്കും ഈ വാക്കുകള്‍ നിങ്ങളുടെ കാതുകളില്‍ വന്ന് വീണിട്ടുണ്ടാവുക. അയാള്‍ പറയും മുമ്പേ ഒരുപക്ഷെ നിങ്ങള്‍ ഇത് പ്രതീക്ഷിച്ചിട്ടുണ്ടാകാം. അത് എന്ത് തന്നെയായാലും ഇനി നിങ്ങള്‍ ചെയ്യേണ്ടത്, അയാളുടെ തീരുമാനത്തെ മാനിക്കുക എന്നതാണ്.
പ്രതീക്ഷാനിര്‍ഭരമായ ജീവിതം നിങ്ങള്‍ക്ക് മുന്നില്‍ നീണ്ടുനിവര്‍ന്ന് കിടിക്കുന്നുണ്ട്. മനോഹരമായ ആ ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നതിന് മുമ്പ് നിങ്ങളെ സ്നേഹിക്കാതിരുന്ന അയാളെ മറക്കുക.

1. മറക്കുക എളുപ്പമല്ല
ഈ സമയത്ത് നിങ്ങളുടെ മനസ്സും ബുദ്ധിയും തമ്മില്‍ വലിയ പോരാട്ടം നടക്കുകയായിരിക്കും. കഴിഞ്ഞുപോയ ആ സുന്ദരനാളുകളെ കുറിച്ച് മനസ്സ് നിങ്ങളെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കും. അയാളോട് നിങ്ങള്‍ക്കുള്ള സ്നേഹം തന്നെയാണ് മനസ്സിനെ കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത്. പഴയ ബന്ധം തിരിച്ചുവരുമെന്ന പ്രതീക്ഷ പോലും നിങ്ങളുടെ മനസ്സില്‍ ഉണ്ടാകും. എന്നാല്‍ അയാള്‍ക്ക് നിങ്ങളോട് പഴയതു പോലുള്ള സ്നേഹമില്ലെന്നും അതിനാല്‍ ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ബുദ്ധി നിങ്ങളോട് പറയും. മനസ്സും ബുദ്ധിയും കാര്യങ്ങള്‍ ഒരു പോലെ കാണുന്നതിന് സമയമെടുക്കും. യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ആവശ്യമായ സമയം സ്വയം നല്‍കുകയാണ് നിങ്ങളെ സ്നേഹിക്കാത്ത ആളിനെ മറക്കാനുള്ള ഏറ്റവും നല്ല ഉപായം.

2. ദു:ഖം മറക്കാം
നഷ്ടപ്രണയം ഏല്‍പ്പിച്ച ദു:ഖത്തില്‍ നിന്ന് സമയമെടുത്ത് പുറത്തുവരുക. ബന്ധത്തിലുണ്ടായ തകര്‍ച്ചയ്ക്ക് ശേഷം ദേഷ്യം, സങ്കടം, ആശയക്കുഴപ്പം എന്നിവ തോന്നുന്നത് സ്വാഭാവികമാണ്. ചിലപ്പോള്‍ നിങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്ന തോന്നല്‍ പോലും ഉണ്ടാകാം. ഒരുകാര്യം ഓര്‍ക്കുക. നിങ്ങളെ പ്രാണന് തുല്ല്യം സ്നേഹിക്കുന്ന ഒരാള്‍ ലോകത്തിന്റെ ഏതോ കോണില്‍ നിങ്ങളെയും കാത്തിരിക്കുന്നുണ്ട്. പറഞ്ഞ് പറ്റിക്കാതെ എല്ലാം അവസാനിപ്പിച്ച് പോയത് നിങ്ങളുടെ ഭാഗ്യമായി കരുതുക.

3. കൂട്ടുകൂടുക
സ്നേഹത്തകര്ച്ചയില് നിന്ന് കരകയറി തുടങ്ങുമ്പോള്‍ തന്നെ മറ്റുള്ളവരുമായി ഇടപഴകാനും മറ്റും ശ്രദ്ധിക്കുക. വീട്ടില്‍ അടച്ചുപൂട്ടിയിരിക്കുന്നത് അനാവശ്യ ചിന്തകളില്‍ നിങ്ങളെ കെട്ടിയിടും. ഒറ്റയ്ക്കിരിക്കുന്തോറും നഷ്ടപ്പെട്ട പ്രണയം നിങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും. അത് പ്രശ്നങ്ങള്‍ രൂക്ഷമാക്കുകയേയുള്ളൂ. കൂട്ടുകാരോടൊത്തോ ബന്ധുക്കളോടൊത്തോ സമയം ചെലവഴിക്കുന്നതും പുറത്ത് പോകുന്നതുമെല്ലാം എല്ലാം മറന്ന് മുന്നോട്ട് പോകാന്‍ നിങ്ങളെ സഹായിക്കും.

4. ലക്ഷ്യം വയ്ക്കുക
ജീവിതത്തില്‍ ചില ലക്ഷ്യങ്ങള്‍ വയ്ക്കുക. പുതിയൊരു ഭാഷ പഠിക്കുക, ഒരു കാര്‍ വാങ്ങുക, ഉദ്യോഗക്കയറ്റം നേടുക, താമസം മാറുക, പുതിയ ജോലി കണ്ടെത്തുക ഇങ്ങനെ എന്തുമാകാം ലക്ഷ്യം. ഈ ലക്ഷ്യം നേടുന്നതിന് വേണ്ടി ചെയ്യേണ്ടതെല്ലാം നേരത്തേ തീരുമാനിച്ച് ഉറപ്പിക്കുക. ഇപ്പോള്‍ നിങ്ങള്‍ ഒറ്റയ്ക്കാണ്. അതിനാല്‍ ലക്ഷ്യം കൈപ്പിടിയില്‍ ഒതുക്കാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ സമയവും ലഭിക്കും.

5. ബന്ധം വേണ്ട
ജീവിതവഴിയില്‍ നിങ്ങളെ തനിച്ചാക്കി പോയവനോട് ഇനി ഒരു ബന്ധവും വേണ്ട. നിങ്ങളുടെ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റ് പേജുകളില്‍ നിന്ന് അവനെ നീക്കം ചെയ്യുക. അവനെ കുറിച്ചുള്ള വിവരങ്ങളില്‍ നിന്നും ചിന്തകളില്‍ നിന്നും ഒഴിഞ്ഞു നില്ക്കാന് ഇത് നിങ്ങളെ സഹായിക്കും. അവന് ഇപ്പോള്‍ ആരെയാണ് സ്നേഹിക്കുന്നത് എന്നത് പോലുള്ള വിവരങ്ങള്‍ അറിയണമെന്ന് നിങ്ങള്‍ക്ക് ആകാംക്ഷ തോന്നാം. എന്നാല്‍ ഇത് നിങ്ങളുടെ മാനസികാരോഗ്യത്തിന് ഗുണകരമല്ലെന്ന് മനസ്സിലാക്കുക. നിങ്ങളുടെ ഫോണില്‍ നിന്ന് അയാലുടെ നമ്പര്‍ അഴിച്ചുകളയുക. അയാളുടെ മെയില്‍ ഐഡിയും നീക്കുക.

6. സ്മരണകള്‍ക്കും വിട
നഷ്ടപ്രണയത്തിന്റെ സ്മരണകളും പേറിനില്ക്കുന്ന നിരവധി വസ്തുക്കള്‍ നിങ്ങളുടെ പക്കലുണ്ടാകാം. ആയാളുമൊത്തുള്ള ഫോട്ടോ, പഴയ ഇ-മെയില്‍ സന്ദേശങ്ങള്‍, വോയ്സ് മെയിലുകള്‍, എസ്എംഎസുകള്‍ എന്നിവ ഉദാഹരണം. ഇങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ ഉടനടി അവ നീക്കം ചെയ്യുക. പ്രണയകാലത്തിന്റെ സൗന്ദര്യത്തെ കുറിച്ചും സ്ന്തോഷത്തെ പറ്റിയും വീണ്ടും വീണ്ടും ഓര്്ക്കുന്നത് ആത്മപീഡയാണ്. ഇത് ദു:ഖത്തില്‍ നിന്ന് കരകയറാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും.

7. ഉല്ലസിക്കുക
പ്രണയം നഷ്ടമായ ദു:ഖത്തില്‍ നിന്ന് പൂര്‍ണ്ണമായി മുക്തി നേടിയില്ലെങ്കിലും മറ്റാരോടെങ്കിലും ചങ്ങാത്തം സ്ഥാപിക്കാനും അയാളോടൊപ്പം പുറത്തുപോകാനും ശ്രമിക്കുക. പഴയ കാമുകന് പകരം മറ്റൊരാളെ കണ്ടെത്താന്‍ ധൃതി പിടിക്കരുത്. സല്ലപിച്ചും കൂട്ടുകൂടിയും കളിചിരികളുമായി ജീവിതം അങ്ങനെ മുന്നോട്ട് പോകട്ടെ. നഷ്ടപ്പെട്ട പ്രണയത്തിന്റെ വേദനയില്‍ നിന്ന് പുറത്ത് വരുമ്പോഴേക്കും നിങ്ങള്‍ക്ക് ചേര്‍ന്ന് ഒരാളെ കണ്ടെത്താന്‍ കഴിയും. അല്ലെങ്കില്‍ കുറച്ചുകാലം കൂടി ഒറ്റയ്ക്ക് കഴിയുക.



Click it and Unblock the Notifications
