Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
അയാള്‍ നിങ്ങളെ പ്രണയിക്കുന്നുവോ?
സ്ത്രീകള്‍ക്ക് പലപ്പോഴും വ്യത്യസ്തരായ പുരുഷന്മാരെ പരിചയപ്പെടേണ്ടിയും അവരോടൊപ്പം യാത്ര ചെയ്യേണ്ടിയും വരാറുണ്ട്. കൂടുതല്‍ അടുക്കുന്നതോടെ പെണ്ണിന്റെ മനസ്സില്‍ പ്രണയം മുളപൊട്ടുന്നതും സ്വാഭാവികമാണ്. പിന്നെ മനസ്സില്‍ സംശയങ്ങളുടെ പ്രവാഹമായിരിക്കും.
അദ്ദേഹം എന്നെ സ്നേഹിക്കുന്നുണ്ടോ?' ഇതായിരിക്കും ഏറ്റവും പ്രധാന സംശയം. ഇതിന് ഉത്തരം കണ്ടെത്തുക അത്ര എളുപ്പമല്ല. എന്നാല്‍ ആയാളുടെ പെരുമാറ്റത്തില്‍ നിന്ന് ഒരുപരിധി വരെ ഇത് മനസ്സിലാക്കാന്‍ കഴിയും.
അത്തരം ചില ലക്ഷണങ്ങള്‍ ചുവടെ.

നല്ല പെരുമാറ്റം
നിങ്ങളെ സ്നേഹിക്കുന്ന ആള് നിങ്ങളുടെ വികാരങ്ങള്‍, ആവശ്യങ്ങള്‍, ആഗ്രഹങ്ങള്‍ എന്നിവയ്ക്ക് വില കല്‍പ്പിക്കും. അയാള്‍ അവയ്ക്ക് സ്വന്തം ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും നല്കുന്ന അതേ പ്രാധാന്യം നല്‍കുകയും ചെയ്യും. നിങ്ങളുടെ നന്മ മാത്രമാകും അയാളുടെ മനസ്സില്‍. അതാനായി എന്ത് ചെയ്യാനും അയാള്‍ മടിക്കുകയുമില്ല. നിങ്ങളോട് മാത്രമല്ല നിങ്ങളുടെ കുടുംബത്തോടും സുഹൃത്തുക്കളോടും അയാള്‍ ഈ രീതിയില്‍ തന്നെ പെരുമാറും.

എപ്പോഴും നിങ്ങള്‍ക്കൊപ്പം
ഒരുപാട് ദിവസം നിങ്ങളെ കാണാതിരിക്കാന്‍ അയാള്‍ക്ക് കഴിയില്ല. സമയം കിട്ടുമ്പോഴൊക്കെ അയാള്‍ നിങ്ങളുടെ അടുത്തേയ്ക്ക് ഓടിയെത്തും. നിങ്ങള്‍ ഇരുവരും വിദൂരസ്ഥലങ്ങളിലാണെങ്കില്, നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് അയാള്‍ നിങ്ങളെ സന്ദര്‍ശിക്കും. മാത്രമല്ല വാലന്റൈന്‍സ് ദിനം, താങ്ക്സ്ഗിവിംഗ്, ക്രിസ്മസ്, പുതുവര്‍ഷം തുടങ്ങിയ ആഘോഷങ്ങളില്‍ അയാള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാകും.

മുന്‍ഗണന
അയാളുടെ മനസ്സിന്റെ പൂമുഖത്ത് നിങ്ങള്‍ക്ക് സ്ഥാനം ലഭിക്കുന്നു. നേരില്‍ കാണാന്‍ കഴിയാത്തപ്പോള്‍ നിരന്തരം നിങ്ങളുമായി ഫോണിലോ മറ്റോ ബന്ധപ്പെടുന്നത് ഇതിന്റെ സൂചനയാണ്. തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് നിങ്ങളോട് ആലോചിക്കും. ഇതോടൊപ്പം നിങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുകയും ചെയ്യും. സംസാരിക്കുമ്പോള്‍ ഞാന്‍ എന്നത് മാറ്റി നമ്മള് എന്ന് ഉപയോഗിക്കുകയും ഭാവികാര്യങ്ങളില്‍ നിങ്ങളെ കൂടി ഉള്‍പ്പെടുത്തുകയും ചെയ്യുന്നു.

ശ്രദ്ധ
നിങ്ങളെ സ്നേഹിക്കുന്നയാള് നിങ്ങളുടെ നേട്ടങ്ങളില്‍ സന്തോഷിക്കും. നിങ്ങള്‍ വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോള്‍ താങ്ങും തണലുമായി അയാള്‍ നിങ്ങള്‍ക്ക് അരികിലുണ്ടാകുകയും ചെയ്യും. അയാള്‍ എപ്പോഴും നിങ്ങളെ കുറിച്ച് ചിന്തിക്കുകയും നിനച്ചിരിക്കാത്ത സമയത്ത് പ്രണയ സമ്മാനങ്ങള്‍ നല്കി നിങ്ങളെ അത്ഭുതപ്പെടുത്തുകയും ചെയ്യും. നല്ലൊരു വ്യക്തിയായി മാറാനും അയാള്‍ നിങ്ങളെ സഹായിക്കും.

എല്ലാവര്ക്കും പരിചയപ്പെടുത്തും
പൊതുവേദികളില്‍ കൈ പിടിച്ചോ ആലിംഗനം ചെയ്തോ ചേര്‍ത്ത് പിടിച്ചോ അയാള്‍ നിങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കും. നിങ്ങള്‍ ഒപ്പമുള്ളതില്‍ അയാള്‍ അഭിമാനം കൊള്ളുകയും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നിങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യും. കുടുംബ ചടങ്ങുകളിലേക്കും സുഹൃദ കൂട്ടായ്മകളിലേക്കും ജോലി സ്ഥലത്തെ പരിപാടികളിലേക്കും അയാള്‍ നിങ്ങളെ ക്ഷണിക്കും.

വിശ്വസ്തത
അയാള്‍ നിങ്ങളോട് വിശ്വസ്തത പുലര്‍ത്തും. മുന്‍ പ്രണയങ്ങളെ കുറിച്ചും മറ്റും അയാള്‍ തുറന്ന് സംസാരിക്കും. പറയുന്നത് പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെ കുറിച്ച് നിങ്ങളോട് പറയുകയും ചെയ്യും. പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അവ പരിഹരിക്കാന്‍ അയാള്‍ തയ്യാറാകും. ചുരുക്കത്തില്‍ എല്ലാംതികഞ്ഞ ആളാകാന്‍ കഴിഞ്ഞില്ലെങ്കിലും അയാള്‍ മികച്ച വ്യക്തിത്വത്തിന് ഉടമയായിരിക്കും.

ഇഷ്ടങ്ങള്‍ക്ക് പച്ചക്കൊടി
ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അയാള്‍ നിങ്ങളെ പ്രേത്സാഹിപ്പിക്കും. അയാള്‍ ഉള്‍പ്പെടാത്ത കാര്യങ്ങള്‍ ചെയ്യാനും നിങ്ങള്‍ക്ക് ഇതേ പ്രോത്സാഹനം ലഭിക്കും. കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം നിങ്ങള്‍ കൂടുതല്‍ സയമം ചെലവഴിക്കുന്നതും അയാള്‍ക്ക് സ്വീകാര്യമായിരിക്കും. ഇഷ്ടങ്ങള്‍ കണ്ടെത്താനും അവയില്‍ ജീവിക്കാനും അയാള്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ജീവിതം എത്രത്തോളം സന്തോഷപ്രദമാകുന്നുവോ അത്രത്തോളം നിങ്ങള്‍ തമ്മിലുള്ള ബന്ധവും ആഹ്ലാദപൂര്ണ്ണമാകുമെന്ന് അയാള്‍ക്ക് ബോദ്ധ്യമുണ്ടാകും.



Click it and Unblock the Notifications
