Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പരസ്പര വിശ്വാസം വളർത്തുവാൻ 6 വഴികൾ
ഒരാളിനോടു വിശ്വാസം വളർത്തിയെടുക്കുക അത്ര എളുപ്പമല്ല. ചിലപ്പോൾ അതിനു വർഷങ്ങൾ തന്നെ വേണ്ടി വന്നേക്കാം. എന്നാൽ ഒരിക്കൽ ഉണ്ടാക്കിയെടുത്ത വിശ്വാസം തകരുവാൻ വെറും നിമിഷങ്ങൾ മാത്രം മതി. ഒരിക്കൽ നഷ്ടപ്പെട്ട വിശ്വാസം തിരികെ നേടുക എന്നത് ശ്രമകരമായിരിക്കും.
ഇനി നിങ്ങൾ അതിൽ വിജയിച്ചാൽ തന്നെ ആ വിശ്വാസം പഴയത് പോലെ ശക്തമായിരിക്കില്ല. സംശയത്തിന്റെ കണികകൾ അവിടെയും ഇവിടെയും അവശേഷിക്കും.
ദാമ്പത്യത്തിലെ വിള്ളലുകള്‍ക്കു പിന്നില്‍
പരസ്പര വിശ്വാസം എവിടെയും അത്യാവശ്യമാണ്. പല ബന്ധങ്ങളും വഷളാകുന്നതിനു പരസ്പര വിശ്വാസമില്ലായ്മയും ഒരു കാരണമാണ്. കുടുംബാംഗങ്ങൾ,സുഹൃത്തുക്കൾ, ദമ്പതികൾ,സഹപ്രവർത്തകർ; ബന്ധം ഏതുമായിക്കോട്ടേ, ഒരിക്കൽ നഷ്ടപ്പെട്ട വിശ്വാസം തിരികെ നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ നുറുങ്ങു വിദ്യകൾ ഓർത്തിരിക്കുക.

കണ്ണുകളിൽ നോക്കി സംസാരിക്കുക
പലപ്പോഴും രഹസ്യം മറയ്ക്കുവാൻ ആഗ്രഹിക്കുന്നവരാണ് മുഖത്ത് നോക്കാതെ സംസാരിക്കുന്നത്.വിശ്വാസം തിരികെ നേടാൻ ശ്രമിക്കുമ്പോൾ ഓർക്കുക , കണ്ണുകളിൽ നോക്കി ആത്മവിശ്വാസത്തോടെ സംസാരിക്കുക. തിരികെ അവരും അതെ രീതിയിൽ പ്രതികരിക്കുന്നുവെങ്കിൽ, പ്രതീക്ഷയ്ക്ക് വകയുണ്ടെന്നു തന്നെ കരുതാം.

പരസ്പരം മനസ്സിലാക്കുക
ബന്ധങ്ങൾ ദൃഡമാക്കുന്നതിൽ പരസ്പരം ഉള്ള സ്നേഹവും കരുതലും വളരെ പ്രാധാന്യം അർഹിക്കുന്നു. മാതാപിതാക്കൾക്ക് തങ്ങളെ മനസ്സിലാക്കുവാൻ കഴിയില്ലെന്ന് കരുതുന്ന കുട്ടികളുടെ എണ്ണം കൂടി വരികയാണ്. എല്ലാവരും ഒരുമിച്ചിരുന്നു അഭിപ്രായങ്ങളും ഇഷ്ടാനിഷ്ടങ്ങളും പങ്കു വെയ്ക്കുന്നത് നിങ്ങളുടെ ബന്ധത്തിന്റെ ഊഷ്മളത വർദ്ധിപ്പിക്കും

പ്രശ്നങ്ങൾ വിശകലനം ചെയ്യുക
മനപ്പൂർവ്വം തെറ്റുകൾ ചെയ്യാൻ നാം ഒരിക്കലും ആഗ്രഹിക്കില്ല. അതുകൊണ്ട് തന്നെ നിങ്ങൾക്കിടയിലുണ്ടായ പ്രശ്നം മനസ്സിലാക്കി അതിന്റെ കാരണം കണ്ടെത്തുക. പശ്ചാത്തപിക്കാനും പൊറുക്കാനും ഉള്ള മനസ്സ് ഉണ്ടെങ്കിൽ ഒട്ടുമിക്ക പ്രശ്നങ്ങളും നിസ്സാരമായി പരിഹരിക്കുവാൻ സാധിക്കും.

വാക്ക് പാലിക്കുക
വാക്ക് പാലിക്കുന്നവർ തങ്ങളുടെ സ്നേഹവും കരുതലും പ്രകടിപ്പിക്കുന്നതിൽ എന്നും വിജയിക്കും. ഒഴിവു കഴിവുകൾ പറഞ്ഞു താൻ കൊടുത്ത വാക്കിൽ നിന്നും എപ്പോഴും പിന്മാറുന്നവർക്ക് നല്ല ബന്ധങ്ങൾ കാത്തു സൂക്ഷിക്കുവാൻ കഴിയുകയില്ല. .

ആത്മാർഥമായി സ്നേഹിക്കുക
ആത്മാർഥത ഉള്ള മനസ്സിൽ നിന്നും വരുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും എപ്പോഴും പ്രശ്നം പരിഹരിക്കണം എന്ന് ആഗ്രഹിച്ചു തന്നെ ആയിരിക്കും. കളങ്കമില്ലാത്ത സ്നേഹം പരസ്പര വിസ്വസത്തിനു അത്യന്താപേക്ഷിതമാണ്.

പുരോഗതിയുടെ ലക്ഷണങ്ങൾ
ബന്ധം നിലനിർത്തുവാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവൾ തെറ്റുകൾ മനസ്സിലാക്കുവാനും അവ തിരുത്തുവാനും തയ്യാറാകും. ഒരിക്കൽ സംഭവിച്ച തെറ്റുകൾ വീണ്ടും ആവർത്തിക്കാതിരിക്കാൻ അവർ ശ്രമിക്കും.



Click it and Unblock the Notifications
