Latest Updates
-
ആമസോൺ സെയിൽ: ₹399-ൽ താഴെ മികച്ച ബ്യൂട്ടി ഉൽപ്പന്നങ്ങൾ; വാങ്ങുന്നതിന് മുൻപ് ഈ കാര്യങ്ങൾ മറക്കരുത്! -
പരമ്പര ആര് പിടിക്കും? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മൂന്നാം ടി20 ഇന്ന് ഇൻഡോറിൽ; അറിയേണ്ടതെല്ലാം -
വൈധൃതി യോഗം: ഒക്ടോബർ 11-ന് വലിയ സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കണോ? -
ജാക്വലിൻ ഫെർണാണ്ടസിന്റെ 7 ദിവസത്തെ ഫിറ്റ്നസ് റൂട്ടീൻ; തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു കിടിലൻ പ്ലാൻ! -
സൂര്യൻ ചിത്ര നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ ഭാഗ്യകാലം, ഈ രാശിക്കാർക്ക് വൻ നേട്ടം! -
നവരാത്രി ദിനത്തിൽ അപൂർവ്വ ദ്വിപുഷ്കര യോഗം: ഇന്ന് രാത്രി ഈ സമയത്ത് വാങ്ങുന്ന സാധനങ്ങൾക്ക് ഇരട്ടി ഫലം! -
നവരാത്രി വാരം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, ഷോപ്പിംഗിലും കരിയറിലും വൻ നേട്ടങ്ങൾ! -
ഗർബ ആഘോഷത്തിന് ഇറങ്ങുമ്പോൾ ശ്രദ്ധിക്കൂ; സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പൊലീസിന്റെ കർശന മുന്നറിയിപ്പ് -
ഒക്ടോബർ 11 നക്ഷത്രഫലം: നവരാത്രിയുടെ ആദ്യ ദിനത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ ഇവരാണ്, നിങ്ങളുടെ നാളും അറിയാം
പ്രണയബന്ധത്തില്‍ വീഴാതിരിക്കാന്‍ !
നിങ്ങള്‍ ആരെങ്കിലുമായി പ്രണയത്തിലാവാനുള്ള സാധ്യത കൂടുതലാണോ? പ്രണയബന്ധത്തിലകപ്പെടാതിരിക്കാനാണ് ആഗ്രഹമെങ്കില്‍ അതിന് സഹായിക്കുന്ന ചില വഴികളാണ് ഇവിടെ പറയുന്നത്. ഇത് പിന്തുടര്ന്നാല് ഏതാനും ആഴ്ചകള്‍ക്കകം അത്തരം സാധ്യതകളെ തടയാനാവും.
1. ശ്രദ്ധതിരിക്കുക - നിങ്ങളുടെ മനസിനെ മറ്റുള്ളവര്‍ സ്വാധീനിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് അല്പം പ്രയാസമുള്ള കാര്യമാണെങ്കിലും അയാളെക്കുറിച്ച് ചിന്തിക്കാതിരിക്കുക എന്നത് സാധ്യമാണ്. നിങ്ങളുടെ ശ്രദ്ധ നേടാനിടയുള്ളവയെ പരിഗണിക്കാതിരിക്കുക. അയാളെക്കുറിച്ച് ചിന്തിക്കാനിടയാകുന്ന സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് സന്തോഷം നല്കുന്ന എന്തെങ്കിലും കാര്യങ്ങള്‍ ചിന്തിക്കുക.

2. അമിത സൗഹൃദം ഒഴിവാക്കുക - പ്രണയത്തിലാകാനിടയുള്ള ആളുമായി ദീര്‍ഘമായ സംസാരം ഒഴിവാക്കുക. പ്രധാനമായും വ്യക്തിപരമായ കാര്യങ്ങള്‍ സംബന്ധിച്ച് രാത്രി വൈകിയുള്ള ഫോണ്‍ കോളുകളും, മെസേജ് അയക്കലും ഒഴിവാക്കുക. ഇത്തരം സാഹചര്യങ്ങളില്‍ സൗഹൃദമല്ല, പ്രണയമാണ് ഉണ്ടാവുക എന്ന് ഓര്‍മ്മിക്കുക.
3. ചീത്ത സ്വഭാവം - എല്ലാവരും കുറവുകളുള്ളവരാണ്. മറ്റുള്ളവരുടെ ചീത്ത സ്വഭാവങ്ങള്‍ കാണുന്നത് അവരോടുള്ള അടുപ്പവും താല്പര്യവും കുറയ്ക്കും. ഓരോ തവണയും അവനെ അല്ലെങ്കില്‍ അവളെ കാണുന്ന അവസരത്തില്‍ ആ ചീത്ത സ്വഭാവം ഓര്‍മ്മിക്കുകയും, നിങ്ങള്‍ക്ക് വിഷമമുണ്ടാക്കിയ അവരുടെ സംസാരം ഓര്‍മ്മിക്കുകയും ചെയ്യുക. ഇത് നിങ്ങളുടെ പ്രണയത്തിനുള്ള സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.
4. വ്യത്യാസം മനസിലാക്കുക - ഒരാളുമായി പ്രണയത്തില്‍ വീഴുന്നതും, ആകര്‍ഷകത്വവും താല്പര്യവുമുള്ള ഒരാളെ കണ്ടെത്തുന്നതും വ്യത്യസ്ഥമായ കാര്യമാണ്. ആകര്‍ഷകത്വവും, താല്പര്യമുണര്ത്തുന്നതുമായ ഒരാളെക്കുറിച്ച് ചിന്തിക്കുന്നത് പ്രണയം ഉള്ളത് മൂലമാകില്ല.
5. മറ്റുള്ളവരെ ആശ്രയിക്കുക - ചിലപ്പോള്‍ ചിലരെ ഒഴിവാക്കാനുള്ള മാര്‍ഗ്ഗം മറ്റ് ചിലരെ ആശ്രയിക്കുകയാണ്. ചിലരോട് അമിതമായ ആകര്‍ഷണം തോന്നുന്നുവെങ്കില്‍ ശ്രദ്ധ മറ്റ് ആരിലേക്കെങ്കിലും മാറ്റുക.



Click it and Unblock the Notifications
