ആദ്യനോട്ടത്തില്‍ അവന്‍ കാണുന്നത്....

Posted By: Super
Subscribe to Boldsky

നിങ്ങളുടെ കണ്ണുകള്‍ തമ്മിലുടക്കി. അവന്‍ നിങ്ങളെ ഒന്നുനോക്കി. ഒന്നുമിണ്ടാതെ അവന്‍ നടന്നുനീങ്ങുകയും ചെയ്‌തു. ആദ്യനോട്ടത്തില്‍ തന്നെ പുരുഷന്മാര്‍ ശ്രദ്ധിക്കുന്ന ചില കാര്യങ്ങളുണ്ട്‌. അവയെ കുറിച്ച്‌ അറിഞ്ഞിരുന്നാല്‍ മാത്രമേ ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക്‌ വിജയിക്കാന്‍ കഴിയൂ.

സുന്ദരമായ തലമുടി: പുരുഷന്മാരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ മുട്ടോളം തലമുടി വേണമെന്നില്ല, ആരോഗ്യമുള്ള മുടിയിഴകള്‍ മതി. അവ ഏതൊരു പുരുഷനെയും ആകര്‍ഷിക്കും. നിങ്ങളുടെ കണ്ണുകളിലേക്ക്‌ നോക്കുമ്പോള്‍ ആ മുടിയിഴകളിലൂടെ വിരലോടിക്കുന്നതിനെ കുറിച്ചായിരിക്കും അവന്റെ ചിന്ത.

Man And Woman

മനോഹരമായ പുഞ്ചിരി: പുരുഷന്മാരുടെ ഹൃദയം കവരാനുള്ള പ്രത്യേക കഴിവ്‌ മനോഹരമായ പുഞ്ചിരിക്കുണ്ട്‌. അതുകൊണ്ട്‌ കഴിയുമ്പോഴൊക്കെ പുഞ്ചിരിക്കുക.

ശബ്ദം: അല്‍പ്പം ഉയര്‍ന്ന സ്ഥായിയിലുള്ള ശബ്ദമാണ്‌ പുരുഷന്മാര്‍ക്ക്‌ കൂടുതല്‍ ഇഷ്ടമെന്ന്‌ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇത്തരം ശബ്ദങ്ങള്‍ യുവത്വത്തിന്റെയും പ്രത്യുത്‌പാദന ശേഷിയുടെയും ലക്ഷണങ്ങളായാണ്‌ കരുതപ്പെടുന്നത്‌.

അരക്കെട്ട്‌: ഇടുങ്ങിയ അരക്കെട്ട്‌ പുരുഷന്മാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഘടകമാണ്‌. ഉത്‌പാദന ക്ഷമതയുടെ ലക്ഷണമാണ്‌ ഇടുങ്ങിയ അരക്കെട്ട്‌.

കണ്ണുകള്‍: നിങ്ങളുടെ ശരീരത്തില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത്‌ കണ്ണുകളെയാണ്‌.

Read more about: relationship ബന്ധം
English summary

Things A Guy Notices About You First

Here are some things a guy notices about you first. Read more to know about,