Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ബോയ്ഫ്രണ്ടിനോട് പറയരുതീ രഹസ്യങ്ങള്‍ !
ബന്ധങ്ങളുടെ കാര്യത്തില്‍ എല്ലായ്പോഴും പാലിക്കേണ്ടുന്ന ചില അതിരുകളുണ്ട്. അവ ബന്ധങ്ങള്‍ ദൃഡമാക്കുക മാത്രമല്ല നിങ്ങളുടേത് മാത്രമായ ചില കാര്യങ്ങളെ സംരക്ഷിക്കുകയും ചെയ്യും.
ബന്ധത്തിന്റെ നിലനില്പ് ഉറപ്പാക്കാനായി നിങ്ങളുടെ ബോയ്ഫ്രണ്ടിനോട് ഒരിക്കലും പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ പരിചയപ്പെടാം.

1. നിങ്ങളുടെ രഹസ്യങ്ങള്‍ - നിങ്ങളുടെ ബോയ്ഫ്രണ്ടിനോട് ഒരിക്കലും പറയാന്‍ പാടില്ലാത്ത ഒരു കാര്യമാണിത്. നിങ്ങളുടെ സുഹൃത്തുക്കള്‍ നിങ്ങളില്‍ പൂര്‍ണ്ണമായി വിശ്വസിക്കുകയും നിങ്ങളും അതുപോലെ ചെയ്യുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. അവരുടെ വിശ്വാസം നിലനിര്‍ത്താന്‍ ശ്രമിക്കുക. മറ്റൊരു കാര്യം പെണ്‍കുട്ടികളുടെ ചര്ച്ചാവിഷയങ്ങളെന്തെന്ന് പൊതുവേ ആണുങ്ങള്‍ക്ക് മനസിലാവില്ല. അതിനാല്‍ ഇക്കാര്യങ്ങളില്‍ അവരെ അടുപ്പിക്കാതിരിക്കുക.
2. നിങ്ങളുടെ പാസ്വേഡ് - നിങ്ങളുടെ ബോയ്ഫ്രണ്ടുമായി ഒരിക്കലും പങ്കിടാന്‍ പാടില്ലാത്തതാണ് പാസ്വേഡുകള്. നിങ്ങള്‍ അയാളെ ഏറെ വിശ്വസിക്കുന്നുവെങ്കിലും, വാക്കുകളാല്‍ വിശദീകരിക്കാനാവാത്ത വിധത്തില്‍ സ്നേഹിക്കുന്നുവെങ്കിലും പാസ്വേഡുകള് പങ്ക് വെയ്ക്കാതിരിക്കുക.
3. കുടുംബത്തോടുള്ള അനിഷ്ടം - ബോയ്ഫ്രണ്ടിന്റെ കുടുംബത്തോട് അനിഷ്ടമുണ്ടെങ്കിലും അത് അയാളോ സുഹൃത്തുക്കളോ അറിയാനിടയാകരുത്. പലര്‍ക്കും ബോയ്ഫ്രണ്ടിന്റെ അമ്മയോടും സഹോദരിമാരോടുമൊക്കെ ഇണങ്ങാനാവാതെ വരും. അത് അയാളോട് പറയേണ്ടതില്ല. അത് പറയുന്നത് വഴി ബോയ്ഫ്രണ്ട് മാനസിക വിഷമത്തിലാവുകയും ബന്ധം നശിക്കുകയും ചെയ്യും.
4. നിങ്ങളുടെ ഭൂതകാലം - നിങ്ങളുടെ മുന്‍കാല ബോയ്ഫ്രണ്ടിനെക്കുറിച്ച് ഇതിനകം പുതിയ ബോയ്ഫ്രണ്ടിനോട് പറഞ്ഞിട്ടുണ്ടെങ്കില്‍ അധികം വിശദാംശങ്ങളൊന്നും പറയാതിരിക്കുക. അവ ഒരു രഹസ്യമായി കരുതുക. ഇത് ഒരു വഞ്ചനയായല്ല, അനാവശ്യമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗമായി കണ്ടാല്‍ മതി.



Click it and Unblock the Notifications
