Latest Updates
-
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
പുരുഷന് പറയാന്‍ മടിയ്ക്കും കാര്യങ്ങള്‍
പങ്കാളിയോട് സത്യം പറയാന്‍ കഴിയാതെ പുരുഷന്മാര് വിഷമത്തിലാകുന്ന ചില സന്ദര്‍ഭങ്ങള്‍ എല്ലാ ബന്ധങ്ങളിലും ഉണ്ടാവാറുണ്ട്. ഇത്തരം നിമിഷങ്ങളില്‍ നിര്‍ലജ്ജമായി നുണപറയുന്നവരാണ് ഏറെപേരും. വിഷമകരമായ ഇത്തരം സന്ദര്‍ഭങ്ങളില്‍ വിവിധ കാരണങ്ങള്‍ കൊണ്ട് പുരുഷന്മാര് സ്ത്രീകളോട് പറയാന്‍ മടിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. വ്യാജമായ ചില പാരിതോഷികങ്ങള്‍, മുന്സ്നേഹിതയെ കുറിച്ചുള്ള ഒരു നുണ തുടങ്ങി വിവിധ കാര്യങ്ങള്‍ ഇതിലുള്‍പ്പെടും.
ചില പാര്‍ട്ടികളില്‍ വളരെ ഉത്സാഹത്തോടെ ഇവരുടെ പങ്കാളികള്‍ പോകുന്നത് കാണാന്‍ കഴിയും. സുഹൃത്തുക്കളെല്ലാം ഒത്തു ചേരുന്ന ഇത്തരം അവസരങ്ങളില്‍ പഴയ പല രഹസ്യങ്ങളും പുറത്തു വരുമെന്നതിനാല്‍ കൂടുതല്‍ സംസാരിക്കാന്‍ പല പുരുഷന്മാരും മടിക്കാറുണ്ട്.

അതുപോലെ ആകര്‍ഷണീയരായ ചില സുന്ദരികളെ ആകസ്മികമായി കണ്ടാല്‍ അവരെ കുറിച്ച് അഭിപ്രായം പറയാനും ചില പുരുഷന്മാര് ധൈര്യം കാണിക്കാറില്ല.ഇതെല്ലാം പങ്കാളിയുമായി അനാവശ്യമായ കലഹങ്ങളിലേക്ക് വഴി തെളിച്ചേക്കുമോ എന്ന ഭയം ആണ് ഇതിന് കാരണം. ഭൂതകാലത്തെ ജീവിതം നിലവിലെ പങ്കാളിക്കു മുമ്പില്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത നിരവധി പുരുഷന്മാരുണ്ട്. മുമ്പ് എത്ര സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു എന്ന പറയാന്‍ കൂടുതല്‍ പേരും ഇഷ്ടപ്പെടാറില്ല.
ഹൃദയത്തിനുള്ളില്‍ ഒളിപ്പിച്ചു വച്ചിട്ടുള്ള ഇത്തരം പല കാര്യങ്ങളും പുറത്തു പറയാന്‍ പുരുഷന്മാര്ക്ക് മടിയാണ്.
പുരുഷന്മാര് സ്ത്രീകളോട് പറയാന്‍ മടിക്കുന്ന ചില കാര്യങ്ങള്‍
1. ശമ്പളം
ശബളം എത്രയാണന്ന് പറയാന്‍ മടിക്കുന്നവരാണ് പുരുഷന്മാരിലേറെയും. അപകര്‍ഷതാബോധത്തെ ഭയക്കുന്നതിനാല്‍ ഇത്തരം ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറുകയാണ് പതിവ്
2. സ്വവര്‍ഗ്ഗാനുരാഗം
സ്വര്ഗ്ഗാനുരാഗത്തെക്കുറിച്ചുള്ള ചോദ്യം പൊതുവെ പുരുഷന്മാര്ക്കിഷ്ടമല്ല. അവര്‍ അത്തരക്കാരല്ല എങ്കിലും ഈ ചോദ്യത്തിന് മറുപടി പറയാന്‍ മടികാണിക്കും. ഈ ചോദ്യം എല്ലായ്പ്പോഴും വിട്ടുകളയാനവര് ശ്രമിക്കും
3. ഔദ്യോഗിക സ്ഥാനം
ശബളം പോലെ തന്നെ ഒദ്യോഗികമായ സ്ഥാനത്തെ കുറിച്ച് ചോദിക്കുന്നതും പലര്‍ക്കും ഇഷ്ടമല്ല.ഓഫീസിലെ തസ്തിക എന്താണന്ന് സ്ത്രീകളോട് കൃത്യമായി പറയാന്‍ മടികാണിക്കുന്ന നിരവധി പേരുണ്ട്.
4. വായന ശീലം
എല്ലാ പുരുഷന്മാരും വായനാ ശീലം ഉള്ളവരായിരിക്കണമെന്നില്ല.ആ ശീലമുള്ളവരില്‍ തന്നെ പലര്‍ക്കും വായന താല്പര്യങ്ങള് പലതായിരിക്കും .എന്തു തന്നെയായാലും വായനയിലുള്ള താല്പര്യങ്ങള് കൂടുതലായി സ്ത്രീകളുടെ മുമ്പില്‍ പ്രകടമാക്കാന്‍ ആഗ്രഹിക്കാത്ത പുരുഷന്മാര് നിരവധിയാണ്.
5. ഭാവനയിലുള്ള സ്ത്രീ
പങ്കാളികളുമായി പങ്കുവയ്ക്കാന്‍ പുരുഷന്മാരിലേറെ പേരും ഇഷ്ടപെടാത്ത ഒന്നാണിത്.പല പുരുഷന്മാരും അവരുടെ ഇഷ്ട താരങ്ങളെയും പുറത്ത് കണ്ടുമുട്ടിയ ആകര്‍ഷണീയരായ സ്ത്രീകളെയും ഭാവനയില്‍ നിറയ്ക്കാറുണ്ട്. എന്നാല്‍, ഇത് പുറത്ത് പറയാന്‍ ധൈര്യം കാണിക്കാറില്ല.
6.പുകഴ്ത്തല്‍
പങ്കാളികളെ കുറിച്ച് നിരവധി നല്ല കാര്യങ്ങള്‍ പറയുമെങ്കിലും അവരെ വളരെയധികം പുകഴ്ത്താന്‍ മടികാണിക്കുന്നവര്‍ നിരവധിയാണ്.
7.സ്ഥിരമായ ശ്രദ്ധ
സ്ത്രീകള്‍ സ്ഥിരമായ ശ്രദ്ധയ്ക്കും സാന്നിദ്ധ്യത്തിനും മുന്‍ഗണന നല്കുമ്പോള് അകന്ന് നില്‍ക്കാനും പിടികൊടുക്കാതിരിക്കാനുമാണ് പല പുരുഷന്മാര്ക്കും താല്പര്യം.ദിവസം മുഴുവന്‍ വിളിച്ച് ശല്യപ്പെടുത്തുന്നത് ഇഷ്ടപെടാത്തവരാണ് ഏറെപ്പേരും.
8. ഭൂതകാലം
പുതിയ പങ്കാളിയുമായി ജീവിതം തുടങ്ങുമ്പോള്‍ പലപുരുഷന്മാരും ഭൂതകാലം മറച്ച് വയ്ക്കാന്‍ ആഗ്രഹിക്കാറുണ്ട്. സ്ത്രീകള്‍ക്ക് ഇതിലെത്രത്തോളം മറ നീക്കിയെടുക്കാന്‍ പറ്റാറുണ്ടെന്നറിയില്ല.പഴയകാലത്തെ സ്നേഹ ബന്ധങ്ങള്‍ പങ്കാളികളോട് വെളിപ്പെടുത്താന്‍ മടികാണിക്കുന്ന നിരവധി പേരുണ്ട്.
9. വിസമ്മതം
പ്രകൃതത്തില്‍ സ്ത്രീകള്‍ ദുര്‍ബലരാണെങ്കില്‍ പരസ്പര ബന്ധത്തില്‍ മേല്‍ക്കോയ്മയും ആജ്ഞശക്തിയും അവര്‍ നേടിയെടുക്കാന്‍ ശ്രമിക്കും.അതിനാല്‍ സ്ത്രീകളുടെ ഇഷ്ടങ്ങളെ എപ്പോഴും എതിര്‍ക്കാനുള്ള പ്രവണത പുരുഷന്മാര് കാണിക്കാറുണ്ട്.
10. സ്ത്രീകളുമായുള്ള ബന്ധം
ബന്ധം സ്ഥാപിച്ച് സ്ത്രീകളുടെ എണ്ണം പുരുഷന്മാര് എപ്പോഴും ഓര്‍ത്ത് വയ്ക്കാറുണ്ട്. എന്നാല്‍, പരസ്പരം എത്ര തുറന്ന സമീപനമുള്ളവരാണെങ്കിലും പങ്കാളിയോട് ഇക്കാര്യം വെളിപ്പെടുത്താന്‍ അവര്‍ മടിക്കും.



Click it and Unblock the Notifications